വിത്ത് പാകി മുളപ്പിക്കുന്നതിനെ കാൾ വേഗം കായ്ക്കാനും

പച്ച മുളകിന്റെ കമ്പ് ഉപയോഗിച്ച് വേര് പിടിപ്പിക്കാൻ സാധിക്കുന്ന ഒരു കൃഷി രീതിയാണ് പറയുന്നത്.സാധാരണ ഗതിയിൽ പച്ചക്കറികൾ പല രീതിയിൽ കൃഷി ചെയ്യാറുണ്ട്.സാധാരണ പച്ചക്കറികളിൽ കൂടുതലും വിത്ത് പാകി കൃഷി ചെയ്യുന്ന രീതി ആണ് തുടർന്ന് വരുന്നത്.എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി കമ്പ് മുറിച്ചു നട്ട് മുളപ്പിക്കാൻ സാധിക്കുന്ന ഒന്നാണ് പച്ച മുളക് എന്ന വിവരം കൂടുതൽ ആളുകൾക്കും അറിയില്ല.വിത്ത് പാകി കിളിർത്തു കായ്ക്കുന്നതിനെക്കാൾ വേഗത്തിൽ വിളവെടുക്കാൻ സാധിക്കുന്നതാണ് കമ്പ് മുറിച്ചു നടുന്ന രീതിയിലൂടെ.കമ്പ് ഉപയോഗിച്ചുള്ള കൃഷി രീതി എങ്ങനെ ആണ് എന്ന് നോക്കാം.

നല്ല രീതിയിൽ വളർന്നു നിൽക്കുന്ന പച്ച മുളക് ചെടി എന്തെങ്കിലും കാരണ വശാൽ ഒടിഞ്ഞു പോകുകയോ,ചീഞ്ഞു പോകുകയോ ചെയ്‌താൽ വളരെ എളുപ്പത്തിൽ തന്നെ ഈ കൃഷി രീതിയിലൂടെ ഈ പ്രശ്നത്തെ നേരിടാൻ സാധിക്കുന്നതാണ്.പ്രത്യേക സാധനങ്ങളോ വളങ്ങളോ ഒന്നും ആവശ്യമില്ലാതെ വീട്ടിലുള്ള പച്ചവെള്ളം മാത്രം ഉപയോഗിച്ച് ഇത് സാധ്യമാക്കാനാവും.ഇതിനു പ്രധാനമായി ആവശ്യമുള്ള വസ്തു വളരെ മൂർച്ച ഉള്ള ഒരു ബ്ലേഡ് ആണ്.ശ്രദ്ധിക്കേണ്ട കാര്യം കത്രിക ഉപയോഗിച്ച് തണ്ടു മുറിക്കൽ ഒരു കാരണവശാലും ചെയ്യാൻ പാടില്ല.അത് പോലെ തന്നെ തണ്ടു മുറിക്കുമ്പോൾ ചരിച്ചു മുറിക്കാൻ ശ്രദ്ധിക്കുന്നത് വളരെ നല്ലതായിരിക്കും.

നല്ല രീതിയിൽ വളർന്നു നിൽക്കുന്ന പച്ച മുളക് ചെടി വേണം തണ്ട് എടുക്കാനായി തിരഞ്ഞെടുക്കേണ്ടത്.ഇത്തരത്തിൽ തിരഞ്ഞെടുത്ത ശേഷം തണ്ടു മുറിക്കുന്ന രീതിയും,തുടർന്ന് ചെയ്യണ്ട കാര്യങ്ങൾ എന്നിവ മനസിലാക്കാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണാൻ ശ്രമിക്കുക.നിങ്ങളുടെ സംശയങ്ങൾ കമന്റ് ആയി അറിയിക്കുക.കൃഷിയെ സ്നേഹിക്കുന്ന എല്ലാവരിലേക്കും ഈ വിവരം എത്താനായി ഷെയർ ചെയ്യുക.

Leave a Reply