ലോകത്തിലെ ഏറ്റവും വലിയ 10 ആഘോഷങ്ങൾ !

ആഘോഷങ്ങൾ എന്നത് മനുഷ്യന്റെ വികാരങ്ങളിൽ ഒന്നാണ്. ഓരോ വർഷവും അവന്റെ ജന്മനാട്ടിൽ കൊണ്ടാടുന്ന ആഘോഷങ്ങൾ എന്നും അവനു പ്രിയപ്പെട്ടതാണ്. ലോകമെമ്പാടും എടുത്താൽ വ്യത്യസ്തതരം ആഘോഷങ്ങൾ നിരവധിയാണ്. അത് മതാടിസ്ഥാനത്തിൽ ആയാലും സാംസ്കാരികപരമായാലും. കൂടാതെ ഓരോ രാജ്യത്തുള്ളവർക്കും ഓരോ ആഘോഷങ്ങളാണ് കൊണ്ടാടുന്നത്. ഇത്തരത്തിലുള്ള ലോകമെമ്പാടുമുള്ള കുറച്ചു ആഘോഷങ്ങളെ നമുക്ക് പരിചയപ്പെടാം.

വർഷം തോറും കൊണ്ടാടുന്ന ദേശീയോൽത്സവമാണ് ആഘോഷങ്ങൾ. മനുഷ്യന്റെ ജോലി സ്ട്രെസ് കുറക്കാനും കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പിനും ഉത്സവങ്ങൾ കൊണ്ട് സാധിക്കുന്നു. ആദ്യം എടുത്തുപറയാവുന്ന ആഘോഷങ്ങളിൽ ഒന്നാണ് ചൈനയിലെ ഐസും മഞ്ഞുമായി നടക്കുന്ന ഉത്സവം. ഇത് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഉത്സവമെന്നു പറയപ്പെടുന്നു. ഇത് നടക്കുന്നത് ചൈനയിലെ ഹിലോങ്‌ലാങ് പ്രവിശ്യയിലെ ഹാർബറിൽ നിന്നാണ് . ഒരു മാസമാണ് ഇതിന്റെ കാലയളവ്. ഐയ്‌സുകട്ടകൾ കൊണ്ട് ദീപാലങ്കാരമാക്കിയ കെട്ടിടങ്ങളാണ് പ്രധാന കാഴ്ചവസ്തു. ഈ ഉത്സവത്തിന്റെ ഭാഗമായി നിരവധി മത്സരയിനങ്ങളും നടത്തുന്നുണ്ട്.

ഇനി അടുത്തതായി എടുത്തുപറയാവുന്ന ഒരു ആഘോഷമാണ്. പോർചുഗലിലെ മണൽ ശില്പ നിർമ്മാണ ഉത്സവം. ഈ ഉത്സവം ഉടലെടുത്തത് രണ്ടായിരത്തി മൂന്നുമുതൽ പോർചുഗലിലെ ആൽഗർവോ എന്ന സ്ഥലത്താണ്. ഇത് നിർമ്മിക്കുവാൻ വേണ്ടി നാല്പതിനായിരം ടൺ മണലുകൾ കൊണ്ട് അറുപത് ശില്പങ്ങളെ ഇവർ നിർമ്മിക്കുന്നു. ഈ ശില്പങ്ങൾ നിർമിക്കുന്നത് ആചാരങ്ങളുടെയും സംസ്കാരങ്ങളുടെയും പുരാണകഥകളുടെയും പ്രമേയത്തിലായിരിക്കും.

ഇനി അടുത്തതായി എടുത്തു പറയാവുന്ന പ്രധാന ഉത്സവങ്ങളിലൊന്നാണ് തായ്‌വാനിലെ ലൂണാർ വർഷത്തിൽ തെളിയുന്ന ആദ്യത്തെ പൂർണ്ണ ചന്ദ്രൻ തെളിയുന്ന രാത്രിയിലാണ് ലാന്റേൺ ഫെസ്റ്റിവൽ അഥവാ വിളക്കുത്സവം നടത്തി വരുന്നത്. ഇന്നേദിവസം ആയിരക്കണക്കിന് വിളക്കുകളാണ് ആകാശത്തിൽ മിന്നി മറയുന്നത്. പ്രധാന വിളക്ക് നിർമിക്കുന്നത് ചൈനീസ് രാശി ചക്രത്തിന്റെ ആകൃതിയിലാണ്. പിന്നെ ദിനോസർ വ്യാളി ചിത്ര ശലഭങ്ങൾ എന്നീ പ്രമേയത്തിന്റെ ആകൃതിയിലും ഉണ്ടാക്കാറുണ്ട്. അങ്ങനെ ഓരോ രാജ്യങ്ങളിലും ഓരോ ഉത്സവങ്ങൾ കൊണ്ടാടുന്നുണ്ട്. ആഘോഷങ്ങളെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ഒരു വീഡിയോ താഴെ കൊടുക്കുന്നു.

Leave a Reply