2020 ൽ ലോകത്തിലെ ഏറ്റവും വേഗതയേറിയ 10 കാറുകൾ

ഓട്ടോമൊബൈൽ രംഗത്ത് തരംഗമാവുകയാണ് ഓരോ കമ്പനികളും. പുതുമയുള്ള കണ്ടുപിടിത്തങ്ങൾക്കായി മത്സരിക്കുകയാണ് ഇവർ. എന്നും പുതിയതിനെ ഇഷ്ടപ്പെടുന്നവർ വാഹനങ്ങളുടെ കാര്യത്തിലും ഒട്ടും പിന്നിലല്ല. ഓരോ വർഷവും പുറത്തിറങ്ങുന്ന വാഹനങ്ങൾക് പ്രത്യേകതകൾ ഏറെയാണ്. രണ്ടായിരത്തി ഇരുപതിൽ പുറത്തിറങ്ങിയ വേഗതയേറിയ കുറച്ചു വാഹനങ്ങളെ നമുക്ക് പരിചയപ്പെടാം.

വാഹനങ്ങളുടെ വേഗത കൂട്ടാൻ ഇഷ്ടപെടാത്തതായി ആരാ ഉള്ളത് അല്ലെ. ബെന്റലീ വാഹന നിർമാതാക്കളെ കുറിച്ച് അറിയാത്തതായി ആരുമില്ല. ഇവർ ഓരോ വർഷവും പുറത്തിറക്കുന്ന കാറുകളെ കുറിച് അറിയാൻ കാത്തിരിക്കുകയാണ് ഇന്ന് ആധുനിക ലോകം. രണ്ടായിരത്തി പതിനേഴു ഓഗസ്ത് മാസത്തിലാണ് bentley continental GTW12 എന്ന വാഹനം നിർമ്മിക്കാൻ പോകുന്നു എന്ന വാർത്ത പുറത്തു വിട്ടത്.

രണ്ടായിരത്തി പതിനേഴ് ഫ്രാങ്‌ഫോർട്ട് മോട്ടോർഷോയിൽ അവതരിപ്പിച്ചു എങ്കിലും നിർമാണം പൂർത്തിയാക്കാൻ കുറച്ചു വൈകി. ലോകത്തിലെ വേഗത കൂടിയ കാറുകളുടെ പട്ടികയിൽ പത്താംസ്ഥാനമാണ് ബെന്റ്‌ലീ കോണ്ടിനെന്റൽ GTW12 എന്ന വാഹനം കരസ്ഥമാക്കിയത്. ഇതിന്റെ എൻജിൻ ആറു ലിറ്റർ റ്റിൻചാർജ് ടർബോആണ്. അറുന്നൂറ്റി ഇരുപത്തിയാറു ഹോഴ്സ് പവറിനു ഉടമയാണ് ഈ കാർ. വെറും മൂന്നേ ദശാംശം ആറു സെക്കൻഡ് കൊണ്ട് തൊണ്ണൂറ്റിയേഴ് കിലോമീറ്റർ വേഗത കൈവരിക്കാൻ ഇതിനു കഴിയും. രണ്ടായിരത്തി ഇരുപദിലാണ് ഈ കാർ ബെന്റലീ മണിക്കൂറിൽ മുന്നൂറ്റി മുപ്പത്തി മൂന്നു കിലോമീറ്റർ വേഗതയിൽ ഈ കാർ നിരത്തിലിറക്കിയത്.

അടുത്തതായി പുറത്തിറക്കിയ മക്ലാരൻ സെന്ന എന്ന വാഹനം, 1988 നും 1993 നും ഇടയിൽ ഫോർമുല വൺ വേൾഡ് ഡ്രൈവർ ചാമ്പിയൻഷിപ് ഉടമയായ ബ്രസീലിയൻ ഐർട്ടൻ സെന്ന എന്ന ആളുടെ പേരിൽ നിന്നാണ് ഈ കാറിനു പേര് കിട്ടിയത്. വളരെ ഭാരം കുറഞ്ഞ രീതിയിലാണ് ഈ കാർ നിർമിച്ചിരിക്കുന്നത്. ഇതിനു കാരണം പരിഷ്കരിച്ച കാർബൺ ഫയ്‌ബറും മോണോ കിക്ക് എൻജിൻ ഉപയോഗിച്ചതുകൊണ്ടാണ്. ഇതിന്റെ ഹോഴ്സ്പവർ എഴുന്നൂറ്റി എൺപത്തൊന്പത് ആണ്. മണിക്കൂറിൽ ഇരുന്നൂറ്റി എട്ട് മയിൽ വേഗതയാണ് ഇതിനുള്ളത്. ഇന്ന് ഏറ്റവും വേഗതയേറിയ കാറുകളുടെ പട്ടികയിൽ ഒൻപതാം സ്ഥാനമാണ് മക്ലാരൻ സെന്ന എന്ന കാറിനുള്ളത്. ഇനിയും പുതുമയുള്ള കാറുകളെ കുറിച്ച് അറിയുവാൻ താഴെയുള്ള വീഡിയോ കണ്ടുനോക്കാവുന്നതാണ്.

Leave a Reply