ജോലി നഷ്ട്ടപെട്ടു വരുന്ന പ്രവാസികൾക്കു നാട്ടിൽ ജോലി ലഭിക്കാനായി ഇപ്പൊ രെജിസ്റ്റർ ചെയ്യാം

കോവിഡ് പശ്ചാത്തലത്തിൽ നിരവധി പ്രവാസികൾ ആണ് നാട്ടിലേക്ക് മടങ്ങി വരുന്നത്.നല്ലൊരു ശതമാനം പേരും ജോലി നഷ്ട്ടപ്പെട്ടു നാട്ടിൽ വരുന്നതിനാൽ തന്നെ തങ്ങളുടെ ഭാവിയെ കുറിച്ച് ആശങ്കാകുലരും ആണ്.അത്തരക്കാർക്കായി കേന്ദ്ര സർക്കാർ സ്വദേശ് എന്ന പേരിൽ ഒരു പദ്ധതി പുറത്തിറക്കിയിട്ടുണ്ട്.മടങ്ങിയെത്തുന്ന പ്രവാസികൾ ഈ സ്‌കീമിൽ രെജിസ്റ്റർ ചെയ്യുകയാണ് എങ്കിൽ കേരളത്തിലോ,ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലോ ജോലി ലഭ്യമാക്കി കൊടുക്കാനുള്ള പദ്ധതി ആണ് സ്വദേശ് (SWADES ).ഈ വെബ്സൈറ്റിൽ രെജിസ്റ്റർ ചെയ്യുന്നത് വഴി നാട്ടിൽ ഒഴിവു വരുന്ന മുറക്ക് രജിസ്റ്റർ ചെയ്തവരെ പരിഗണിക്കുന്നതാണ്.

വളരെ ലളിതമായ തന്നെ ഇതിൽ രെജിസ്റ്റർ ചെയ്യാനായി സാധിക്കുന്നതാണ്.താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക് ചെയ്തു മുന്നോട്ടു പോകുമ്പോൾ തന്നെ ലഭിക്കുന്ന അപ്പ്ലികേഷൻ ഫോം പൂരിപ്പിച്ചു നൽകേണ്ടതുണ്ട്.പൂർണമായി പൂരിപ്പിച്ചതിനു ശേഷം മറ്റു കമ്പനികളുമായി ഇ വിവരം ഷെയർ ചെയ്യുന്നതിൽ എതിരഭിപ്രായം ഇല്ല എന്ന ചെക്ക് ബോക്സിൽ ടിക് ചെയ്ത ശേഷം സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.കൂടാതെ സംശയം ഉള്ളവർക്ക് അന്വേഷണങ്ങൾ നടത്താനുള്ള ടോൾ ഫ്രീ നമ്പറും വെബ്‌സൈറ്റിൽ ലഭ്യമാണ്.പേര് പാസ്പോര്ട്ട് നമ്പർ,നാട്ടിലെയും വിദേശത്തെയും കോൺടാക്ട് നമ്പറുകൾ,മേൽവിലാസം,ജോലി ചെയ്ത രാജ്യം,ഇ മെയിൽ ഐഡി ജോലിയുടെ സ്വഭാവങ്ങൾ എന്നിവ ഇതിൽ നൽകേണ്ടതുണ്ട്.

രെജിസ്റ്റർ ചെയ്യണ്ട രീതിയും മനസിലാക്കാനും സംശയങ്ങ നിവാരണം നടത്താനുള്ള ടോൾ ഫ്രീ നമ്പർ എന്നിവ ലഭിക്കാനായും ഈ ലിങ്കിൽ ക്ലിക്ക് ചെയ്യാം.എങ്ങനെ രെജിസ്റ്റർ ചെയ്യണം എന്നുള്ള ട്യൂട്ടോറിയൽ വീഡിയോ ലഭിക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.അഭിപ്രായങ്ങൾ,നിങ്ങൾക്ക് ഇതിനെ കുറിച്ച് അറിയാവുന്ന കൂടുതൽ വിവരങ്ങൾ സംശയങ്ങൾ എന്നിവ കമന്റ് ബോസ്കിൽ രേഖപ്പെടുത്താം.വളരെ ഉപകാരപ്രദമായ അറിവ് ആയതു കൊണ്ട് തന്നെ നിങ്ങളുടെ കൂട്ടുകാർ,പ്രിയപ്പെട്ടവർ എന്നിവരിലേക്ക് ഈ വിലപ്പെട്ട വിവരം എത്താനായി ഷെയർ ചെയ്യുക.

Leave a Reply