സംസ്കാരങ്ങളും ദേശങ്ങളും ഒക്കെ മാറുന്നതിനനുസരിച്ച് ആഹ്രക്രമവും ജീവിത ശൈലിയും ഒക്കെ വളരെ അധികം വ്യത്യാസം ഉണ്ടാകും എന്നത് സ്വാഭാവികമായ ഒരു കാര്യമാണ്.എങ്കില്‍ കൂടിയും ചിലരുടെ ഭക്ഷങ്ങളും പാനീയങ്ങളും മറ്റു ചില സംസ്കാരത്തില്‍ ജീവിക്കുന്നവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ തന്നെ സാധിക്കാത്തതാണ്.അത്തരത്തില്‍ ലോകത്ത് നിലവിലുള്ള ചില പാനീയങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്.നമ്മുടെ സംസ്കാരത്തില്‍ ആലോചിക്കാന്‍ പോലും സാധിക്കാത്ത അത്തരം ചില പാനീയങ്ങള്‍ ഏതൊക്കെ ആണ് എന്ന് നോക്കാം.
ഈ പട്ടികയില്‍ ഉള്ള ആദ്യത്തെ പാനിയം “സ്നേക്ക് വൈന്‍ ആന്‍ഡ് സ്നേക്ക് ബ്ലഡ്” ആണ്.അഥവാ പാമ്പിന്‍ വൈന്‍ അല്ലെങ്കില്‍ പാമ്പിന്‍ ചോര.സാധാരണയായി ഇത് ലഭിക്കുന്നത് കംബോടിയയിലും,തായ്ലന്ടിലും ആണ്.നമ്മുടെ നാടുകളില്‍ ചായയും ജ്യുസും മറ്റും ഏതു തരത്തില്‍ ആണോ വില്‍ക്കപെടുന്നത് അത്ര തന്നെ സുലഭമായി മേല്‍പ്പറഞ്ഞ രാജ്യങ്ങളില്‍ ലഭിക്കുന്ന ഒരു പാനീയം ആണ് പാമ്പിന്‍ വൈന്‍,അത് പോലെ തന്നെ പാമ്പിന്‍ ചോരയും.മാത്രമല്ല ആ നാടുകളിലെ ഭക്ഷണ ശാലകളില്‍ ജീവനുള്ള പാമ്പിനെ കഴിക്കുന്ന ആളിന്റെ മുന്നില്‍ കൊണ്ട് വന്നു ലൈവ് ആയി മുറിച്ചു ചോര ഗ്ലാസില്‍ കുടിക്കാനായി നല്‍കുന്ന രീതിയും നിലവിലുണ്ട്.
ഈ പട്ടികയിലെ രണ്ടാമത്തെ പാനീയം “ലിസാര്‍ട് ലിക്കര്‍” അഥവാ “പല്ലി മദ്യം” ആണ്.സാധാരണായി വിയെട്നാം രാജ്യത്തില്‍ ലഭിക്കുന്ന ഈ പല്ലി മദ്യം 5 വര്‍ഷത്തോളം പല്ലിയെ മദ്യത്തില്‍ മുക്കി വെച്ച് തയാറാക്കുന്നതാണ്.നമ്മുടെ നാടുകളില്‍ മാങ്ങയും മറ്റുമൊക്കെ ഉപ്പിലിട്ടു സൂക്ഷിക്കുന്നത് പോലെ ആണ് ആ നാടുകളില്‍ പല്ലി മദ്യം തയാറാക്കി വില്‍ക്കുന്നത്.എത്രകാലം പല്ലിയെ മദ്യത്തില്‍ മുക്കി വെക്കുന്നോ അതിനനുസരിച്ച് വിലയും കൂടും എന്നാണ് പറയപ്പെടുന്നത്.ഈ പട്ടികയിലുള്ള കേട്ടാല്‍ ഞെട്ടുന്ന തരം പാനീയങ്ങള്‍ മറ്റേതൊക്കെ ആണ് എന്ന് മനസിലാക്കാനായി ചുവടെ നല്‍കിയിരിക്കുന്ന വീഡിയോ പൂര്‍ണമായും കാണുക.
