മെയ് 15 മുതൽ വെള്ള റേഷൻ കാർഡ് ഉടമകൾക്കുള്ള സൗജന്യ കിറ്റ് വിതരണം

കോവിട് 19 പശ്ചാത്തലത്തില്‍ പ്രഖ്യാപിക്കപ്പെട്ട റേഷന്‍ കടകള്‍ മുഖേന ഉള്ള സൗജന്യ കിറ്റ് വിതരണം ഇതിനോടകം ആവശ്യക്കാരില്‍ പലരിലും എത്തി തുടങ്ങി.പിങ്ക്,നീല റേഷന്‍ കാര്‍ഡുകള്‍ ഉള്ളവര്‍ക്കാണ് ഇതിനോടകം സൌജന്യ കിറ്റുകള്‍ ലഭിച്ചു കഴിഞ്ഞത്.അടുത്തതായി സൗജന്യ കിറ്റ്‌ ലഭിക്കാനുള്ളത് വെള്ള കാര്‍ഡ് ഉടമകള്‍ക്ക് ആണ്.അവര്‍ക്ക് 15/05/2020 മുതല്‍ കിറ്റുകള്‍ ലഭിച്ചു തുടങ്ങുന്നതാണ്.മുന്പ് നടന്ന പോലെ റേഷന്‍ കാര്‍ഡിന്റെ അവസാന നമ്പര്‍ അനുസരിച്ചാകും ഈ കിറ്റിന്റെ വിതരണവും നടക്കുക.

മുങ്ങനനേതര വിഭാഗത്തില്‍ പെട്ട സബ്സിഡി രഹിതരായ വെള്ള കാര്‍ഡ് ഉടമകള്‍ക്ക് ആണ് സൗജന്യ കിറ്റിന്റെ അവസാന വിതരണ ഘട്ടം ആയ മേയ് 15 മുതല്‍ 20 വരെയുള്ള തീയതികളില്‍ ലഭിക്കുക.ശ്രദ്ധിക്കേണ്ട കാര്യം മേയ് 20നു ശേഷം ഒരു കാര്‍ഡ് ഉടമകല്കും സൌജന്യ കിട്ടു ലഭിക്കുന്നതല്ല.അതിനാല്‍ തന്നെ കിറ്റുകള്‍ കൈപ്പട്ടെണ്ടാവര്‍ ഇരുപതാം തീയതിക്ക് മുന്പ് തന്നെ കിറ്റുകള്‍ കൈപറ്റുക.നീല കാര്‍ഡ് ഉടമകളുടെ കിട്ടി വിതരണ സമയത്ത് അവസാന അക്കം മാനദണ്ഡം ആകി ആയിരുന്നു ആദ്യ ഘട്ടത്തില്‍ വിതരണം നടത്തി വന്നിരുന്നത്.എന്നാല്‍ തിരക്ക് കുറവായതിനാല്‍ ആര്‍ക്കും വാങ്ങാം എന്നാ തരത്തില്‍ ഇളവു നല്‍കുന്ന സാഹചര്യം ഉണ്ടായിരുന്നു.

എന്നാല്‍ വെള്ള കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കുന്ന സൌജന്യ കിട്ടുകളില്‍ മേല്‍പ്പറഞ്ഞ ഇളവുകള്‍ ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല.അവസാന നമ്പര്‍ മനധണ്ടാമാക്കി കിറ്റുകള്‍ വാങ്ങിക്കേണ്ട തീയതികള്‍ എന്നൊക്കെ ആണ് എന്ന് നോക്കാം.റേഷന്‍ കാര്‍ഡിന്റെ അവസാന അക്കം പൂജ്യത്തില്‍ ആണ് അവസാനിക്കുന്നത് എങ്കില്‍ മേയ് 15 തീയതിയില്‍ കിറ്റ് വാങ്ങാന്‍ റേഷന്‍ കടകളില്‍ എത്തുക.അവസാന അക്കം 1,2 ആയിട്ടുള്ളവര്‍ മേയ് 16നും അത് പോലെ 3,4, അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ മേയ് 18,അവസാന അക്കം 6,7.8 അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ മേയ് 19 നും,അവസാന അക്കം 9 ആയിട്ടുള്ളവരും മേല്‍പ്പറഞ്ഞ തീയതികളില്‍ കിറ്റുകള്‍ കൈപ്പറ്റാന്‍ സാധിക്കാത്തവരും മേയ് ഇരുപതിന് കിറ്റ് വാങ്ങാന്‍ റേഷന്‍ കടകളില്‍ എത്തുക.

Leave a Reply