ഗൂഗിളും ആപ്പിളും ഒരുമിച്ചു ചേർന്ന് കൊറോണ പ്രതിരോധത്തിന് ആപ്ലികേഷൻ

കൊറോണ പ്രതിരോധം ഏതൊക്കെ വിധത്തിൽ ചെയ്യാമോ അതൊക്കെ ചെയ്യുകയാണ് സർവ മേഘലയിലും കോറോണക്കെതിരെ ഉള്ള യുദ്ധവും നടന്നു കൊണ്ടിരിക്കുകയാണ്.ടെക് ഭീമന്മാരായ ആപ്പിളും ഗൂഗിളും ഇതിനായി കൈ കോർത്തിരിക്കുകയാണ്.കോണ്ടാക്റ്റുകൾ കണ്ടുപിടിക്കലാണ് കൊറോണ വൈറസ് ബാധ തടയാനുള്ള മാർഗങ്ങളിൽ എറ്റവും പ്രധാനപ്പെട്ടത്.അതിനെ സഹായിക്കുന്ന BLE അഥവാ ബ്ലൂടൂത്ത് ലോ ട്രാൻസ്മിഷൻ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന രീതി ആണ് പുറത്തിറക്കപ്പെട്ടിട്ടുളളത്.

ഹെൽത്ത് അതോറിറ്റി ആപ്ലിക്കേഷനുകൾക്ക് ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാവുന്നതാണ്.കൊറോണ കോണ്ടാക്ടുകൾ കണ്ടു പിടിക്കാനുള്ള ഒരു ഒരു നെറ്റ്‌വർക്ക് ആണ് സൃഷിടിക്കപെടുന്നത്.ഇതിന്റെ ഉപഭോക്താവിന് കോവിഡ് സ്ഥിരീകരിക്കപ്പെടുകയാണ് എങ്കിൽ അത് അപ്പ്ലികേഷനിൽ ബാധിക്കപെട്ടു എന്ന് സ്ഥിരീകരിക്കുകയും,അദ്ദേഹത്തിന്റെ കോണ്ടാക്ടിൽ ഉള്ളവർക്ക് ഇതേ അപ്പ്ലികേഷൻ വഴി രോഗം ബാധിക്കപെട്ടു എന്ന് വിവരം ലഭിക്കുകയും,അവർക്ക് ജാഗ്രത നിർദേശം വരികയും ചെയ്യും.

ബ്ലൂടൂത്ത് സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തിക്കപ്പെടുന്ന സാങ്കേതിക വിദ്യ ആയതിനാൽ ഉപഭോക്താവിന്റെ സ്വകാര്യത നഷ്ടപ്പെടും എന്ന പ്രശനവും ഇല്ല.ഉപഭോതാവിണ്റ്റെ സ്ഥലം മനസിലാക്കപ്പെടാതെ തന്നെ അഞ്ച് മിനുട്ട് ഇടവേളകളിൽ എടുക്കപെടുന്ന സിഗ്നലുകൾ വഴി അടുത്തുള്ള ഫോണുകൾ ഏതൊക്കെ ആണ് ഏന് മനസിലാക്കുകയും അത് ടാറ്റ ബേസ് ലേക്ക് കൈമാറുകയും ചെയ്യുന്നു ,ഇങ്ങനെ സ്വീകരിക്കപ്പെട്ടവരിൽ ആരെങ്കിലും പോസിറ്റീവ് ആകുമ്പോൾ ആ ഫോണുമായി അടുത്തിടപഴകിയ മറ്റു ഫോൺ ഉപഭോക്താക്കളെ അറിയിക്കുകയും ചെയ്യുന്നതാണ് രീതി.മെയ് ആദ്യവാരം ഇതുമായി ബന്ധപ്പെട്ട API കമ്പനികൾ പുറത്തിറക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

കൂടുതൽ അറിവിനായി ഇവിടെ ക്ലിക്ക് ചെയ്യൂ

error: Content is protected !!