ഡേറ്റ തീരാതെ വീഡിയോ കാണാം,നെറ്റ് സ്പീഡ് ഇല്ലെങ്കിലും വീഡിയോ കാണാൻ ഇത് സഹായകം

ലോക് ടൗൺ കാലത്തു കൂടുതൽ പേരും വാർത്തകൾ കാണുന്നതും,ബോർ അടി മാറ്റാൻ വീഡിയോ കാണുന്നവരും കുറവല്ല.ഈ സാഹചര്യത്തിൽ ഉണ്ടാകുന്ന മറ്റൊരു പ്രധാന പ്രശ്നം എന്തെന്നാൽ ഡേറ്റ വളരെ പെട്ടെന്ന് തീർന്നു പോകുന്നു എന്ന സാഹചര്യവും ഉണ്ട്.ചിലർക്ക് വീഡിയോ ലോഡ് ആകാത്ത സാഹചര്യവും ഉണ്ടാകുന്നുണ്ട്.ഈ പ്രശ്നങ്ങളെ നേരിട്ടു ബഫറിങ് ഇല്ലാതെ വീഡിയോ കാണാനും,അത് പോലെ തന്നെ ഡേറ്റ വളരെ വേഗം തീർന്നു പോകുന്ന സാഹചര്യം ഒഴിവാക്കാനും എന്തൊക്കെ ചെയ്യാം എന്നാണ് ഇവിടെ പറയുന്നത്.

യൂട്യൂബ് വീഡിയോകൾ കാണുന്ന സമയത്തു സ്‌ക്രീനിൽ ഒന്നും ടച് ചെയ്താൽ മുകളിൽ വലതു വശത്തായി കാണുന്ന മൂന്നു പുള്ളികൾ ക്ലിക്ക് ചെയ്യുക.അപ്പോൾ തെളിഞ്ഞു വരുന്ന ക്വാളിറ്റി എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക.അപ്പോൾ സാധാരണ ഗതിയിൽ auto എന്ന ഓപ്‌ഷനിൽ ആയിരിക്കാം ഉണ്ടാകുക.അത് മാറ്റി മിനിമം ക്വാളിറ്റി ആയ 144p ആക്കി വെക്കുക.വീഡിയോയുടെ ക്വാളിറ്റി കുറയുമെങ്കിലും ഡേറ്റ തീരുന്ന സാഹചര്യം കുറക്കാൻ സാധിക്കും.അല്പം ക്വാളിറ്റി കുറയും എന്നതിനപ്പുറം വീഡിയോ കാണാൻ സാധിക്കുന്നതിൽ മറ്റു പ്രശനങ്ങൾ ഉണ്ടാകില്ല.

അത് പോലെ പ്ലേയ് ബാക് സ്പീഡ് എന്ന ഓപ്‌ഷൻ കൂട്ടുന്നതും,വീഡിയോ വളരെ പെട്ടെന്നു കണ്ടു തീർക്കാൻ സഹായകം ആണ് അതിലൂടെയും ഒരു പരിധി വരെ ഉള്ള ടാറ്റ ഉപയോഗം ഒരു പരിധി വരെ നിയന്ത്രിക്കാൻ സാധിക്കും.ചുവടെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു ഇത് പൂർണമായും മനസിലാക്കാം.മാത്രമല്ല ഇത് പോലെ ഉള്ള മറ്റു ടെക്നിക്കുകളും വീഡിയോ കണ്ടു മനസിലാക്കാം.ഷെയർ ചെയ്തു നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്കും എത്തിക്കുക.വീഡിയോ കാണാം

Leave a Reply