മത്സ്യരുചി ഇഷ്ട്ട്പ്പെടുന്നവര്‍ ആണ് മലയാളികളില്‍ നല്ലൊരു ശതമാനവും.അതിനാല്‍ തന്നെ മീന്‍ പിടിക്കുന്ന രീതികളും മലയാളിക്ക് കുതുകം എന്നതിനപ്പുറം പ്രിയപ്പെട്ടത് കൂടി ആണ്.എന്നാല്‍ വ്യത്യസ്തമായ രീതിയില്‍ അധികം ആരും പരീക്ഷിച്ചിട്ടില്ലാത്ത തരം ഒരു മീന്‍പിടിക്കല്‍ വിദ്യയെ പറ്റി ആണ് ഇവിടെ പറയുന്നത്.ഊതി മീന്‍ പിടിക്കുന്ന രീതി ആണ്.ഊത്തുളി എന്നറിയപ്പെടുന്ന പൈപ്പ് ഉപയോഗിച്ച് തയാറാക്കിയ ഉപകരണം വെച്ചാണ് ഇത്തരത്തില്‍ മീന്‍ പിടിക്കുന്നത്.പൈപ്പ് ഉപയോഗിച്ച് മീനിനെ ഉന്നം വെച്ച് ഊതി പിടിക്കുന്ന രീതി ആണ് ഊത്തുളി വഴി ചെയ്യുന്നത്.
ഊത്തുളി എങ്ങനെ തയാറാക്കം എന്ന് നോക്കാം.ഏകദേശം ഒന്നര മീറ്റര്‍ നീളം ഉള്ള സ്റ്റീല്‍ പൈപ്പ് ആണ് ഇതിനായി പ്രധാനമായി ആവശ്യം ഉള്ളത്.സ്റ്റീല്‍ പൈപ്പില്‍ ആദ്യം തന്നെ ഇന്‍സുലേഷന്‍ ടേപ്പ് ഉപയോഗിച്ച് മുഴുവന്‍ ചുറ്റുക.അല്ലാത്ത പക്ഷം സ്റ്റീല്‍ പൈപ്പിന്റെ പ്രതിഭലനം മൂലം മീന്‍ രക്ഷപ്പെട്ടു പോകാന്‍ സാധ്യത വളരെ അധികം കൂടടുതല്‍ ആണ്.പൈപ്പിന്റെ ഒരു ഭാഗത്ത് വീഡിയോയില്‍ കാണുന്നത് പോലെ കൊളുത്ത് പിടിപ്പിക്കുക.മീനിനെ ഉന്നം വെക്കാന്‍ സഹായിക്കാനാണ് ഈ കൊളുത്ത്.അത് പോലെ തന്നെ മീനിനെ പിടിച്ചെടുക്കാനും ഈ കൊളുത്ത് സഹായാകം ആണ്.
തുടര്‍ന്ന് ഊത്തുളി പൈപ്പിനുള്ളില്‍ എങ്ങനെ വെക്കാം,ഊത്തുളി എങ്ങനെ തയാറാക്കാം തുടങ്ങിയ കാര്യങ്ങള്‍ കൃത്യമായി മനസിലാക്കാനായി ചുവടെ നല്‍കിയിരിക്കുന്ന വീഡിയോ പൂര്‍ണമായും കാണുക.സംശയങ്ങളും അഭിപ്രായങ്ങളും നിദേശങ്ങളും കമന്‍റായി രേഘ്പ്പെടുത്തുക.ഈ രസകരവും,കൌതുകകരവും,ഉപകാരപ്രദവുമായ അറിവ് നിങ്ങളുടെ കൂട്ടുകാരിലെക്കും എത്താനായി ഷെയര്‍ ചെയ്യുക.താഴെ നല്‍കിയിരിക്കുന്ന വീഡിയോ കാണാം.