മീൻ എന്നത് മലയാളിക്കു വളരെ പ്രിയപ്പെട്ട വിഭവങ്ങളിൽ ഒന്നാണ്.വ്യത്യസ്ത രുചി മൽസ്യവിഭവങ്ങളിൽ കണ്ടെത്തുന്നതിൽ മലയാളികൾ തീരെ പുറകിലല്ല.അത് കൊണ്ടൊക്കെ തന്നെ മീൻ പിടിക്കാൻ ഉള്ള ഒരു സാധ്യതകളും മലയാളി കളയാറുമില്ല.ഇത്തരത്തിൽ വളരെ രസകരമായ രീതിയിൽ മീൻ പിടിക്കുന്ന കുറിപ്പുകൾ ഇതിനോടകം നിങ്ങൾ ഇവിടെ നിന്ന് തന്നെ വായിച്ചിട്ടുമുണ്ടാകും.അത്തരത്തിൽ വ്യത്യസ്തമായ ഒരു മീൻ പിടിത്തം ആണ് ഇവിടെ പറയുന്നത്.വീട്ടിലേക്കു മീൻ കയറി വരുന്ന ഒരു വിദ്യയായണ്.വീട്ടിലെ വെള്ളം ഒഴുകി പോകാൻ വെച്ചിരുന്ന സംവിധാനത്തിലേക്ക് മീൻ കയറി വന്നതും തുടർന്ന് അതിനെ പിടിക്കുന്നതുമായ രസകരമായ സംഭവങ്ങൾ ആണ്.
പാടവുമായി വളരെ അടുത്തു നിൽക്കുന്ന വീട് ആയതിനാൽ വീട്ട് മുറ്റത് ജല നിരപ്പ് ഉയരാൻ ഉള്ള സാധ്യത വളരെ കൂടുതൽ ആണ്.അത് കൊണ്ട് തന്നെ മുറ്റത്തു നിന്നും പാടത്തേക്കു വെള്ളം ഒഴുകി പോകാനായി ഒരു പൈപ്പ് സംവിധാനം തയാറാക്കപ്പെട്ടിരുന്നു.ചെറിയൊരു കുഴിക്കുള്ളിൽ ആണ് വെള്ളം ഒഴുകി പോകാൻ ഉള്ള പൈപ്പ് തയാറാക്കപ്പെട്ടിരുന്നത്.ഈ കുഴിയിലേക്ക് വെള്ളത്തിന്റെ ഒഴുക്ക് തുടങ്ങിയപ്പോൾ മീൻ കയറി വന്നു തുടങ്ങി.ചെറിയൊരു പ്ലാസ്റ്റിക് കുപ്പി കൊണ്ട് ഒരു മീൻ കെണി തയാറാക്കി കുഴിയിൽ കയറി വരുന്ന മീൻ തിരികെ പോകാത്ത വിധത്തിൽ ഉള്ള സംവിധാനാം ചെയ്യുകയാണ് ആദ്യ ഘട്ടത്തിൽ ചെയ്തത്.
തുടർന്ന് ചെയ്ത കാര്യങ്ങളും,കിട്ടിയ മീനും എന്തൊക്കെ ആണ് എന്ന് മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.നിങ്ങളുടെ അഭിപ്രായങ്ങളും,ഇതിന്റെ കുറിച്ചുള്ള സംശയങ്ങളും കമന്റ് ആയി അറിയിക്കുക.നിങ്ങളുടെ കൂട്ടുകാരിലേക്ക് ഈ വിവരം എത്താനായി ഷെയർ ചെയ്യാം.താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.
