സോക്‌സുകളുടെ ഉപയോഗം എന്തെന്ന് ചോദിച്ചാൽ ഒരു ഉത്തരം മാത്രമേ ഉണ്ടാകുള്ളൂ കാലിൽ ഇടുക എന്നതായിരിക്കും നല്ലൊരു ശതമാനം ആളുകളുടെയും ഉത്തരം.എന്നാൽ ഉപയോഗം കഴിഞ്ഞ ശേഷം സോക്‌സുകൾ കളയുന്ന രീതി ആണ് എല്ലാവരും പിന്തുടരുന്നത്.എന്നാൽ ഇത് കൂടാതെ നിരവധി ഉപയോഗങ്ങൾ സോക്സ് ഉപയോഗിച്ച് ചെയ്യാൻ കഴിയും.അത്തരം ചില കാര്യങ്ങൾ എന്തൊക്കെ ആണ് എന്ന് നോക്കാം.എണ്ണകൾ സൂക്ഷിച്ചു വെക്കുന്ന കുപ്പികൾ കൈ കൊണ്ട് എടുക്കുമ്പോൾ കയ്യിലും,എവിടെയെങ്കിലും വെച്ചാൽ അവിടെയും എണ്ണയുടെ അംശം പാട്ടി പിടിച്ചു ഇരിക്കുന്നത് നമ്മൾ കാണാറുണ്ട്.
ഇത്തരം പ്രശ്ഞങ്ങളെ നേരിടാൻ പഴയ ഒരു സോക്സ് എണ്ണയുടെ കുപ്പിക്ക് മുകളിലായി ഇട്ടു കൊടുത്താൽ സാധിക്കുന്നതാണ്.രണ്ടു ഫോണുകൾ ഒരേ സമയം കൊണ്ട് പോകേണ്ട സാഹചര്യം വന്നാൽ അവ പോറാതെ ഇരിക്കാൻ സോക്‌സുകൾക്കുള്ളിൽ ഫോൺ ആക്കി വെച്ച് കൊണ്ട് പോകുന്നത് വളരെ അധികം സഹായകം ആണ്.ആഭരണങ്ങൾ കൊണ്ട് പോകാൻ ഏറ്റവും നല്ല സാധനം ആണ് സോക്‌സുകൾ.സോക്‌സുകൾക്ക് ഉള്ളിൽ ആഭരണം വെച്ചാൽ സൂക്ഷ്ച്ചു കൊണ്ട് പോകാൻ അത് വളരെ അധികം സഹായകം ആയിരിക്കും.
വീടിനുള്ളിലെ ഫർണിച്ചറുകൾ എങ്ങോട്ടെങ്കിലും മാറ്റുമ്പോൾ ടൈലുകൾ പോറുന്ന സാഹചര്യം പലർക്കും ഉണ്ടാകാറുണ്ട്.ഫര്ണിച്ചറുകളുടെ കാലിൽ സോക്‌സുകൾ ഇടുന്നത് ഈ പ്രശ്‌നത്തെ നേരിടാൻ സഹായിക്കുന്ന ഒരു ടിപ്പ് ആണ്.കൂടാതെ സോക്‌സുകൾ കൊണ്ടുള്ള നിരവധി ഉപയോഗങ്ങൾ എന്തൊക്കെ ആണ് എന്ന് മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണാം.സംശയങ്ങൾ അഭിപ്രായങ്ങൾ എന്നിവ കമന്റിൽ അറിയിക്കുക.ഇത്തരം ടിപ്പുകൾ ഇഷ്ട്ടപെടുന്ന കൂട്ടുകാരിലേക്ക് ഈ വിവരം എത്താനായി ഷെയർ ചെയ്യാം.
