ജൻധൻ അക്കൗണ്ട് ഉള്ളവർക്ക് നിരവധി ആനുകൂല്യങ്ങൾ പല രീതിയിൽ കോവിഡ് മൂലം ഉള്ള ലോക്ക് ഡൌൺ കാരണമായി ലഭിക്കുന്നുണ്ട്.അത്തരം ഒരു സഹായത്തെ പറ്റി ആണ് ഇവിടെ പറയുന്നത്.ബാങ്കുകൾ മുഖേന ലഭിക്കുന്ന എന്നാൽ കാര്യമായി പരസ്യപ്പെടുത്തിയില്ലാത്ത ഒരു സഹായം ജൻധൻ അക്കൗണ്ട് ഉടമകൾക്ക് നിലവിൽ ലഭിക്കുന്നുണ്ട്.ജൻധൻ അകൗണ്ട് ഉടമകൾക്ക് പതിനായിരം രൂപ വരെ ലഭിക്കുന്ന പദ്ധതിയാണ് ഇത്.പലിശ ഉണ്ടെങ്കിലും മറ്റു രേഖകൾ ഒന്നും തന്നെ നൽകേണ്ട സാഹചര്യം ഇല്ലാത്തതിനാൽ വളരെ മികച്ച ഒരു സഹായം കൂടി ആണ് ഇത്.
അവസാന 6 മാസമായി ഉപയോഗിക്കപ്പെടുന്ന ജൻധൻ അക്കൗണ്ട് ഉടമകൾക് ലഭിക്കുന്ന ഓവർ ഡ്രാഫ്റ്റിംഗ് സംവിധാനം ആണ് ഈ സഹായം .മുൻപ് 5000 രൂപ ലഭിച്ചിരുന്ന ഈ സംവിധാനതിൽ നിലവിലെ പശ്ചാത്തലത്തിൽ 10,000 ആയി ഉയർത്തിയിട്ടുണ്ട്.ജൻധൻ അക്കൗണ്ട് ഉടമകൾ ബാങ്കുകളിൽ അന്വേഷിച്ചാൽ വിശദവിവരങ്ങൾ ലഭിക്കുന്നതാണ്.അർഹർക്ക് ഉടൻ തന്നെ തുക കൈപ്പറ്റാനും സാധിക്കുന്നതാണ്.കടുംബത്തിലെ ഒരാൾക്ക് എങ്കിലും ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം എന്ന ഉദ്ദേശത്തിൽ ആരംഭിക്കപ്പെട്ട പദ്ധതി ആണ് ജൻധൻ അക്കൗണ്ടുകൾ.ഇത് വഴി പരമാവധി 10000 രൂപ വരെ ധനസഹായം ലഭിക്കുന്ന പദ്ധതി ആണ് നിലവിൽ ഉള്ളത്.
ജൻധൻ അക്കൗണ്ട് ഉടമകളക്ക് ഓവർഡ്രാഫ്റ്റ് സംവിധാനം വളരെ മുൻപേ തന്നെ നിലവിൽ ഉള്ളതാണ്.ഇത് പ്രകാരം 5000 രൂപ ആയിരുന്നു ലഭിച്ചിരുന്നത് എങ്കിൽ ഇപ്പോൾ 10000 രൂപ ആയി തുക ഉയർത്തിയിട്ടുണ്ട്.എന്നാൽ കഴിഞ്ഞ 6 മാസം അക്കൗണ്ട് വഴി കൃത്യമയി പണമിടപാടുകൾ നടത്തിയിട്ടുള്ള അക്കൗണ്ട് ഉടമകൾക്ക് മാത്രമാണ് നിലവിൽ ഇത് ലഭിക്കുന്നത്.ലോക്ക് ഡൌൺ മൂലം ബുദ്ധിമുട്ടുന്ന നിരവധി ആളുകൾക്ക് വളരെ അധികം ആശ്വാസം പകരുന്ന ഒരു പദ്ധതി ആയിരിക്കും ഇത് എന്നത് തർക്കമില്ലാത്ത വസ്തുത ആണ്.എന്നാൽ ശ്രദ്ധിക്കേണ്ട കാര്യം ജൻധൻ അക്കൗണ്ടുകളിൽ മേൽപ്പറഞ്ഞ സംവിധാനം ഒരു കുടുമ്പത്തിലെ ഒരാൾക്കു മാത്രമേ ലഭിക്കുകയുള്ളു.
ഹ്രസ്വകാല വായ്പ്പയായി ലഭിക്കുന്ന ഈ തുകയ്ക്ക് പലിശ ഉണ്ടായിരിക്കുന്നതാണ്.5000 രൂപക്ക് 12 ശതമാനം പലിശ എന്നതാണ് നിരക്ക്.മാത്രമല്ല ഓവർഡ്രാഫ്റ്റിംഗ് സംവിധാനം അർഹത ഉള്ളവയായിട്ടുള്ള എല്ലാവര്ക്കും നൽകണം എന്ന ശക്തമായ കേന്ദ്ര സർക്കാർ നിർദേശവും ഉണ്ട്.അർഹത ഉണ്ടായിട്ടും നൽകാത്ത സാഹചര്യം ഉണ്ട് എങ്കിൽ പ്രധാനമന്ത്രിയുടെ ഓൺലൈൻ അഡ്രസിലേക്ക് ബാങ്കിനെ പരാമർശിച്ചു പരാതി നൽകാൻ സാധിക്കുന്നതാണ്.
