ഒരുപാട് പേര് നേരിടുന്ന ഒരു പ്രധാന പ്രശനം ആണ് ഫോൺ ചൂടാകുന്നു അല്ലെങ്കിൽ ഓവർ ഹീറ്റ് ആകുന്നു എന്നത്.ഇത്തരത്തിൽ ഫോൺ ചൂടാകാതിരിക്കാൻ ചെയ്യേണ്ടുന്ന പത്തു കാര്യങ്ങൾ എന്തൊക്കെ ആണ് എന്ന് നോക്കാം.ഒന്നാമത്തേതും പ്രധാനപ്പെട്ടതും ആയ ഒരു കാര്യം ഫോണിൽ ബാക്ക് കവർ ഇട്ടിട്ടുണ്ടെങ്കിൽ ഇത്തരത്തിൽ ഫോൺ ചൂടാക്കാൻ അത് കാരണം ആകും.പ്രോസസ്സർ വർക്ക് ചെയ്യുമ്പോൾ ഉണ്ടാകുന്ന ചൂട് ഫോണിന്റെ പുറകുഭാഗം വഴി ആണ് സാധാരണ പുറത്തു വരുന്നത്.ഇത് പുറത്തു പോകാൻ ആകാതെ കവർ ഇട്ടു വെക്കുന്നത് സ്മാർട്ട് ഫോൺ ചൂടാകുന്നതിനു കാരണമാകും.
അമിതമായി ഗെയിം കളിക്കുന്നതും,ഇന്റർനെറ്റ് ഉപയോഗം അധിക സമയം എടുക്കുന്നതും ഫോൺ ചൂടാക്കാൻ കാരണമാകും.അതിനാൽ തന്നെ മേൽപ്പറഞ്ഞ കാര്യങ്ങളോടൊപ്പം ലൈവ് ആയി വീഡിയോ കാണുന്നതും കുറക്കുന്നത് ഫോൺ ചൂടാകുന്നു എന്ന പ്രശ്‌നത്തെ ഒഴിവാക്കാൻ സഹായിക്കും.ഫോൺ ആമിതമായി ചാർജ് ചെയ്യുന്നതും,അല്ലെങ്കിൽ ഫോണിലെ ചാർജ് പൂർണമായും തീർന്നതിനു ശേഷം ചാർജ് ചെയ്യുന്നതും നല്ല രീതി അല്ല.പരമാവധി 90 ശതമാനം വരെ മാത്രം ചാർജ് ചെയ്യുക നൂറു ശതമാനം തിക്കാകാൻ ശ്രമിക്കാതിരിക്കുക.അതു പോലെ തന്നെ 15 ശതമാനത്തിൽ താഴെ ചാർജ് പോകാൻ അനുവദിക്കാതെ ഫോൺ ചാര്ജും ചെയ്യുക.
ഫോൺ ചൂടാകാതിരിക്കാൻ അടുത്തതായി ചെയ്യേണ്ട കാര്യം അടുത്തായി ഉപയോഗിച്ച ഫോണിലെ ആപ്പ്ളിക്കേഷനുകൾ ബാക്ക്ഗ്രൗണ്ടിൽ നിന്നും ക്ളോസ് ചെയ്യുക എന്നതാണു.ഫോണിന്റെ സ്‌ക്രീനിൽ സൂര്യപ്രകശം നേരിട്ടു അടിക്കാതിരിക്കാൻ ശ്രദ്ധിക്കുക,അങ്ങനെ ചെയ്യുന്നതും ഫോണിൽ ചൂട് കൂടാൻ കാരണമാകും,ഇനിയും ഫോൺ ചൂടാകാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ ആണ് എന്ന് മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.ഷെയർ ചെയ്തു നിങ്ങളുടെ പ്രിയപെട്ടവരിലേക്കും എത്തിക്കുക.അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റുകളായി രേഖപ്പെടുത്തുക.
