ആട് വളർത്താൻ തിരിച്ചടവില്ലാത്ത ലോൺ ലഭിക്കുന്നു

പുതിയ കാലം കൃഷിക്കായിരിക്കും കൂടുതൽ സാധ്യത എന്നാണു വിദഗ്‌ധരുടെ അഭിപ്രായം.അത് കൊണ്ട് തന്നെ വളരെ ലാഭകരമായി ചെയ്യാൻ കഴിയുന്ന ഒരു കൃഷിയെ പറ്റി ആണ് ഇവിടെ പറയുന്നത്.ആട് വളർത്തൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും,ഏതൊക്കെ കാര്യങ്ങൾ ചെയ്തു അതു ലാഭകരമാക്കാം എന്നും,അതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ ആണ് എന്നും നോക്കാം.തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ട് തിരിച്ചടവില്ലാതെ ഒരു ലക്ഷം രൂപ വരെ ലഭിക്കുന്ന ആട് വളർത്തൽ പദ്ധതി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.ആട് വളർത്താനും ആടിന്റെ കൂടു പണിയാനും മറ്റുമാണ് ധനസഹായം ഇത്തരതിൽ ലഭിക്കുന്നത്.

നല്ലൊരു ശതമാനം ആട് വളർത്തുന്ന കർഷകർക്കും ഈ പദ്ധതിയെ കുറിച്ച് കാര്യമായ ധാരണ ഇല്ല എന്നതൊരു സത്യമാണ്.എ പി എൽ, ബി പി എൽ വ്യത്യാസം ഒന്നും തന്നെ ഇല്ലാതെ ആട് വളർത്താൻ ഉള്ള കൂടു തയാറാക്കാൻ ഇത്തരത്തിൽ ധനസഹായം ലഭിക്കുന്നതാണ്.അപേക്ഷ നൽകി കഴിഞ്ഞാൽ പഞ്ചായത്തിന് കീഴിലുള്ള തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ട് ഇത്തരത്തിൽ തുക ലഭിക്കുന്നതാണ്.മുൻകാലങ്ങളിൽ പുരയിടം വൃത്തി ആക്കാനും മറ്റും ആണ് ഇത്തരത്തിൽ തുക ലഭിച്ചു കൊണ്ടിരുന്നത്.എന്നാൽ കർഷകർക്ക് സഹായകം ആകുന്ന രീതിയിൽ ഉള്ള നിരവധി പദ്ധതികൾ ഇപ്പോൾ നിലവിലുണ്ട്.

ആട് വളർത്തൽ കന്നുകാലി വളർത്തൽ മീൻ വളർത്തൽ തുടങ്ങി നിരവധി കാര്യങ്ങൾക്ക് ഇത്തരത്തിൽ ധാനാഹായങ്ങൾ ലഭ്യമാണ്.ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കാനും ചെയ്യേണ്ട കാര്യങ്ങൾ മനസിലാക്കാനും ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റായി രേഖപ്പെടുത്തുക.നിങ്ങളുടെ കൂട്ടുകാരിലേക്കും ഈ വിവരം എത്താനായി ഷെയർ ചെയ്യുക.

Leave a Reply