ജൂൺ മാസത്തെ റേഷൻ വിഹിത വിതരണം ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.എന്നാൽ റേഷൻ വാങ്ങുന്ന രീതിയിൽ ചില മാറ്റങ്ങൾ നിലവിൽ വന്നിട്ടുണ്ട്.ജൂൺ മാസം ആയതിനാൽ മഴക്കുള്ള സാധ്യത വളരെ കൂടുതലും ആണ് അതിനാൽ തന്നെ വളരെ നേരത്ത റേഷൻ വിഹിതം കൈപ്പറ്റാൻ ശ്രമിക്കുക.കോവിഡ് – 19 ന്റെ സാഹസാഹര്യത്തിൽ ബയോമെട്രിക് സംവിധാനം(റേഷൻ കാർഡ് ഉടമയുടെ വിരൽ പതിപ്പിക്കുന്ന രീതി) അല്ലാതെ ഒ ടി പി സംവിധാനം അല്ലെങ്കിൽ മാന്വൽ രീതിയിൽ ആണ് റേഷൻ വിതരണം.അതിനാൽ തന്നെ റേഷൻ കാർഡുമായി രജിസ്റ്റർ ചെയ്തിരിക്കുന്ന ഫോൺ നമ്പർ തീർച്ചയായും കൊണ്ട് പോകേണ്ടതുണ്ട്.
എന്തെങ്കിലും സാഹചര്യത്തിൽ ഒ ടി പി ലഭിക്കാതിരിക്കുന്നാൽ മാത്രം മാന്വൽ രീതിയിൽ(മുൻകാല രീതികൾ) മുഖേന റേഷണ് വിതരണം നടക്കുകയുള്ളൂ.റേഷൻ കടകളിൽ സ്ഥാപിച്ചിരിക്കുന്ന സാനിട്ടയ്സറുകൾ റേഷൻ വാങ്ങുന്നതിനു മുൻപും ശേഷവും ഉപയോഗിക്കുക.ജൂൺ മാസത്തോടെ നിരവധി ആനുകൂല്യങ്ങൾ നിലക്കുന്നതാണ്.കേന്ദ്ര സർക്കാർ ഗരീബ് കല്യാൺ അന്ന യോജന,മഞ്ഞ,പിങ്ക് കാർഡുകൾക്ക് ആളൊന്നിന് 5 കിലോ അരിയും,ഒരു കാർഡിന് ഒരു കിലോ പയറും ലഭിക്കും.മൂന്ന് മാസത്തെ ആനുകൂല്യങ്ങൾ ആണ് ഇത്തരത്തിൽ ഓരോ മാസങ്ങളായി ലഭിച്ചു കൊണ്ടിരുന്നത്.പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളതിൽ അവസാന മാസം ആണ് ജൂൺ മാസം.
അതിനാൽ മുൻമാസങ്ങളിൽ എന്തെങ്കിലു കുടിശ്ശികകൾ ഉണ്ട് എങ്കിൽ പൂർണമായും ഈ മാസം തന്നെ വാങ്ങാൻ ശ്രദ്ധിക്കുക.നീല വെള്ള കാർഡുകൾക്ക് സംസ്ഥാന സർക്കാർ വക 10 കിലോ അരി ലഭിക്കുന്നതാണ്.കിലോ 15 രൂപയാണ് വില.നാല് ലിറ്റർ മണ്ണെണ്ണ വൈദ്യുതീകരിക്കാത്ത വീടുള്ള റേഷൻകാർഡ് ഉടമകൾക്ക് ലഭിക്കും.വൈദ്യുതീകരിച്ച വീട് ഉള്ളവർക്ക് ലിറ്റർ 20 രൂപ നിരക്കിൽ അര ലിറ്റർ മണ്ണെണ്ണയും ആകും ലഭിക്കുക.എ വൈ കാർഡുടമകൾക്ക് പഞ്ചസാര ഒരു കിലോ ലഭിക്കും,കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.അഭിപ്രായങ്ങളും സംശയങ്ങളും കമന്റ് ആയി രേഖപ്പെടുത്തുക.നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്ക് ഈ വിവരം എത്തിക്കാനായി ഷെയർ ചെയ്യുക.റേഷൻ കാർഡ് മൊബൈലിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
