ഈ രണ്ടിലകൾ ഉപയോഗിച്ച് ഉഗ്ര ശക്തി ഉള്ള കീടനാശിനി

മഴക്കാലത്തു മനുഷ്യർക്ക്‌ മാത്രമല്ല ചെടികൾക്ക്, കൃഷിക്കും രോഗം വരാം, കേരളത്തിൽ കാലവർഷം വന്നിരിക്കുകയാണ്. അതുപോലെ രോഗങ്ങളും, ഇതു മനുഷ്യർക്ക്‌ മാത്രമല്ല ചെടികൾക്കും, കൃഷിക്കാർക്കും, മൃഗങ്ങൾക്കും ബാധിക്കും. എന്നാൽ ഇത്തരത്തിൽ കൃഷിക്ക് ഉണ്ടാകുന്ന മഴക്കാല രോഗത്തിന് ഒരു മരുന്നാണ് / ജൈവകീടനാശിനി ഉണ്ടാക്കുവാൻ സാധിക്കും.
ഇന്ന് മഴയത്തു ഉണ്ടാകുന്ന രോഗമാണ്, ഇലകളിൽ ചെറിയ ദ്വാരം വീഴുക, ഇല അഴുകി പോകുക, തണ്ട് വാടി പോകുക എന്നിവയൊക്കെ. മഴ സമയം ആകുമ്പോൾ ഇത്തരത്തിലുള്ള ബാക്ടീരിയ ഇലകളുടെ അടിയിൽ ആണ് താവളം ഒരുക്കുന്നത്, ഇവയെ ഓടിക്കുന്ന ഈ കിടനാശിനി തളിച്ച് കൊടുക്കേണ്ടതും ഇതുപോലെ ഇലയുടെ അടിയിൽ തന്നെയാണ്.

ഈ ജൈവകീടനാശിനി ഉണ്ടാക്കാൻ വേണ്ടുന്ന സാധനങ്ങൾ 1.പപ്പായ / ഒമക്കയുടെ ഇല തളിർത്തത് (3), 2.തുളസി ഇല 2 പിടി എന്നിവയാണ്.ഈ രണ്ട് ഇലകളും നന്നായി കഴുകി എടുക്കുക വിഡിയോയിൽ കാണുന്നപോലെ. തുടർന്ന് ചെറുതായി മുറിച്ചു എടുത്തു, ഇലകൾ മുങ്ങി കിടക്കുന്ന രീതിയിൽ ആവശ്യതിന്നു വെള്ളം എടുത്തു, ഇലകൾ അതിൽ ഇട്ടു നന്നായി വെള്ളം തിളപ്പിച്ച്‌ എടുക്കുക (മൂടി കൊണ്ട് പാത്രം അടക്കാൻ മറക്കണ്ട )നന്നായി തിളച്ചു വരുമ്പോൾ ഇലകൾ അതിൽ നിന്നും കോരി എടുത്തു, വെള്ളവും ഇലകളും തണുക്കാൻ വെക്കുക.

തുടർന്ന് ഇല എടുത്തു നന്നായിട്ട് അരച്ച് എടുത്തു നീര് അരിച്ചു എടുക്കുക, ചൂട് പോകാൻ വെച്ചിച്ചിരിക്കുന്ന വെള്ളത്തിലേക്ക് ഇലകളുടെ സത്ത് ഒഴിച്ച് മിക്സ്‌ ചെയുക, 4 ഇരട്ടി വെള്ളം ചെറുത്‌ ചെടികളിൽ തളിക്കാവുന്നതണ് (മഴക്ക് ശേഷം തളിക്കുന്നത് ആണ് നല്ലത്, ഓരോ ദിവസം ഇടവിട്ട് പ്രയോഗിക്കുക )ഈ ജൈവ കീടനാശിനി നിർമിക്കുന്നതിന്റെയും പ്രയോഗിന്നതിന്റെയും കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.

Leave a Reply