ആസാം യൂണിവേഴ്സിറ്റിയിൽ നിരവധി അവസരങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.നിലവിൽ ഓൺലൈൻ അപേക്ഷകൾ വിവിധ തസ്തികയിലേക്കുള്ള റിക്രൂട്ട്മെന്റിന് ലഭ്യമല്ല.ഓഫ് ലൈൻ അപേക്ഷകൾ ആണ് സ്വീകരിക്കുന്നത്.ഏറ്റവും താഴെ ആയി നൽകിയിരിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ചു തപാൽ മുഖേന അയച്ചു കൊടുക്കുകയാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ചെയ്യേണ്ടത്.അപേക്ഷ ഫോമിനോപ്പോം തന്നെ നോട്ടിഫിക്കേഷനും ലഭ്യമാണ്.കൃത്യമായി അവ വായിച്ചു മനസിലാക്കിയ ശേഷം മാത്രം 15/072020 എന്ന തീയതിക്ക് മുൻപായി സമർപ്പിക്കുക.
ആസാം യൂണിവേഴ്സിറ്റിയുടെ സിൽക്കാർ ഹെഡ് ക്വാർട്ടേഴ്സിൽ ഫിനാന്സ് ഓഫീസർ – 1 ഒഴിവ് ,ഹിന്ദി ട്രാസ്ലേറ്റർ -1,ജൂനിയർ എഞ്ചിനീയർ – 1,എൽ ഡി ക്ലെർക് -5,എം റ്റി എസ് – 4,ലൈബ്രറി അറ്റന്റന്റ് – 3,ലാഡറേറ്ററി അറ്റന്റന്റ് – 4, എന്നീ തസ്തികകകളിലേക്ക് ആണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്.ഡിഫു കാമ്ബസിൽ റെജിസ്ട്രാർ – 1,സെക്ഷൻ ഓഫീസർ – 2,പേഴ്സണൽ അസ്സിസ്ടന്റ് -1 എന്നിവയാണ് തസ്തികകൾ.ഓരോ തസ്തികയുടെയും ശമ്പളം,യോഗ്യത എന്നിവ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കാൻ സാധിക്കുന്നതാണ്.യോഗ്യതക്കൊപ്പം പ്രവർത്തി പരിചയവും പല തസ്തികകളിലും ആവശ്യമാണ്.
പത്താം ക്ലാസ് യോഗ്യതയിൽ ഉള്ള തസ്തിക എൽ ഡി ക്ലെർക്കിന് 5 ഒഴിവുകൾ ആണ് ഉള്ളത്.പ്രായം 28 വയസിനു മുകളിൽ ആകാനും പാടില്ല.തുടർന്നുള്ള കാര്യങ്ങൾ മനസിലാക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കാണുകയോ,നോട്ടിഫിക്കേഷൻ വായിക്കുമായോ ചെയ്യാം.സംശയങ്ങൾ,നിർദേശങ്ങൾ കമന്റിൽ ചോദിക്കാം.തൊഴിൽ അന്വേഷകരായ കൂട്ടുകാരിലേക്ക് ഈ വിലപ്പെട്ട വിവരം എത്താനായി ഷെയർ ചെയ്യാം.നോട്ടിഫിക്കേഷൻ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
