പുതിയ അധ്യയന വര്‍ഷം ആരംഭിച്ച സാഹചര്യത്തിൽ നിരവധി സ്കോളര്‍ഷിപ്പുകൾ വിദ്യാർത്ഥികൾക്കായി നൽകി വരുന്നുണ്ട്.പല കുട്ടികളും ഇതിനോടകം തന്നെ പല സ്കോളര്‍ഷിപ്പുകൾക്കും അപേക്ഷ നല്കിയിട്ടുമുണ്ടാകും.ഇത്തരത്തിൽ വിദ്യാർത്ഥികൾക്കായുള്ള ഒരു സർക്കാർ സ്കോളർഷിപ്പിന് കുറിച്ചാണ് ഇവിടെ പറയുന്നത്.കേരളം സർക്കാർ നടത്തി വരുന്ന ഈ സ്കോളര്ഷിപ്പിന്റ പേര് വിദ്യകിരണം എന്നാണ്.ഒന്നാം ക്ലാസ് മുതൽ പോസ്റ്റ് ഗ്രാജുവേഷൻ വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് നിലവിൽ സ്കോളർഷിപ്പുകൾ ലഭ്യമാണ്.300 രൂപ മുതൽ 1000 രൂപ വരെ സ്കോളർഷിപ്പ് തുകയായി കുട്ടികൾക്ക് ലഭിക്കുന്നതാണ്.
ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ കുട്ടികൾക്കാണ് പഠനസഹായം ആയി വിദ്യാകിരണം സ്കോളർഷിപ്പ് ലഭിക്കുക.മാതാപിതാക്കളിൽ ഒരാളോ,രണ്ടു പേരുമോ ഭിന്നശേഷിക്കാർ ആണെങ്കിൽ അപേക്ഷ നൽകാൻ സാധിക്കും.ഒരു ജില്ലയിൽ നിന്നും 25 കുട്ടികളെ വീതമാകും സ്കോളര്‍ഷിപ്പിനായി തിരഞ്ഞെടുക്കുക.തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് 10 മാസം സ്കോളർഷിപ്പ് തുക ലഭിക്കുന്നതാണ്.സ്കോളർഷിപ്പ് തുക 1 – 5 ക്ലാസ് വിദ്യാർത്ഥിക്ക് – 300 രൂപ,6 -10 ക്ലാസ് വിദ്യാർത്ഥിക്ക് – 500 രൂപ,+1,+2 ഐ റ്റി ഐ,അല്ലെങ്കിൽ തത്തുല്യം – 750 രൂപ,ബിരുദം,ബിരുദാന്തര ബിരുദം,പോളി ടെക്നിക്,പ്രൊഫെഷണൽ വിദ്യാഭ്യാസം എന്നിവക്ക് 1000 രൂപ എന്ന ക്രമത്തിൽ ആണ് തുക ലഭിക്കുന്നത്.
ബി പി എൽ വിഭാഗത്തിൽ ഉള്ള കുട്ടി ആയിരിക്കണം,മാതാവ് അല്ലെങ്കിൽ പിതാവിന് 40 ശതമാനത്തിൽ അധികം ഭിന്നശേഷി ഉണ്ടായിരിക്കണം,മറ്റു വിദ്യാഭാസ സഹായങ്ങൾ ലഭിക്കുന്ന കുട്ടികൾക്ക് വിദ്യ കിരണം സ്കോളർഷിപ് ലഭിക്കുന്നതല്ല.സർക്കാർ അംഗീകൃത വിദ്യാസ സ്ഥാപനങ്ങളിലെ കുട്ടികൾക്ക് മാത്രമാകും വിദ്യാകിരണം പദ്ധതി പ്രകാരം തുക ലഭിക്കുക.പാരലൽ കോളേജ്,പാർട്ട് ടൈം വിദ്യാഭ്യാസ രീതിക്ക് ധനസഹായം ലഭിക്കുന്നതല്ല.ബി പി എൽ റേഷൻ കാർഡ് കോപ്പി,അല്ലെങ്കിൽ വില്ലേജ് ഓഫീസർ നൽകിയ വരുമാന സർട്ടിഫിക്കറ്റ്,മെഡിക്കൽ ബോർഡ് നൽകിയ ഭിന്നശേഷി സർട്ടിഫിക്കറ്റിന്റെ അറ്റസ്റ്റ് ചെയ്ത പകർപ്പ്,ഭിന്നശേഷി ഐഡന്റിറ്റി കാർഡ് ന്റെ പകർപ്പ്,ബാങ്ക് അക്കൗണ്ട് വിവരങ്ങളുടെ പകർപ്പ് എന്നിവ കുട്ടി പഠിക്കുന്ന സ്ഥാപന മേധാവി മുഖേന ജില്ലാ സോഷ്യൽ ജസ്റ്റിസ് ഓഫീസർക്ക് ജൂലൈ മാസം അവസാനിക്കുന്നതിന് മുൻപ് നൽകേണ്ടതുണ്ട്.അപേക്ഷ ഫോമിന്റെ പകർപ്പ് ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.