ജി മെയിൽ ഉപയോഗിക്കുന്നവരാണ് കൂടുതൽ ആളുകളും.മൊബൈൽ ഫോണിൽ ലോഗിൻ ചെയ്തിരിക്കുന്ന ജി മെയിൽ അക്കൗണ്ടിൽ എന്തൊക്കെ സുരക്ഷാ സെറ്റിങ്ങ്സുകൾ ആണ് ഉള്ളത് എന്ന് തീർച്ചയായും മനസിലാക്കിയിരിക്കേണ്ടതുണ്ട്.ഇവയൊക്കെ തന്നെയും ഹാക്ക് ചെയ്യാൻ കഴിയുന്ന നിരവധി ആളുകൾ ഉണ്ട്.അത്തരം പ്രശ്നങ്ങളെ പ്രതിരോധിക്കാൻ ജി മെയിൽ അക്കൗണ്ട് ഉള്ള മൊബൈൽ ഫോൺ വഴി തന്നെ ഈ സെറ്റിങ്സിൽ മാറ്റം വരുത്താൻ സാധിക്കുന്നതാണ്.ഇത് എങ്ങനെ സാധ്യമാക്കാം എന്നാണ് ഇവിടെ പറയുന്നത്.ഇത് എങ്ങനെയാണു എന്ന് നോക്കാം.
മൊബൈലിൽ ജി മെയിൽ ആപ്ലികേഷൻ ഓൺ ആക്കുക.ഇടതു വശത്തായി സെറ്റിംഗ്സ് കാണാൻ സാധിക്കുന്നതാണ്.”സെറ്റിംഗ്സ്” ക്ലിക്ക് ചെയ്ത ശേഷം ഒന്നിലധികം ഐ ഡി ഉപയോഗിക്കുന്നവർ ആണ് എങ്കിൽ ഏതു ഐ ഡി യിൽ ആണ് മാറ്റം വരുത്തേണ്ടത് എന്നത് തിരഞ്ഞെടുത്തു കൊടുക്കുക.ശേഷം ലഭിക്കുന്ന വിൻഡോയിൽ “മാനേജ് യുവർ ഗൂഗിൾ അക്കൗണ്ട്” എന്ന ഓപ്ഷൻ കാണാൻ സാധിക്കും അതിൽ ക്ലിക്ക് ചെയ്യുക.തുടർന്ന് നിരവധി ഓപ്ഷനുകൾ കാണാൻ സാധിക്കുന്നതാണ്.അതിൽ “സെകുരിറ്റി” എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാം.അതിൽ “പാസ്സ്വേർഡ്” എന്ന ഓപ്ഷനിൽ പാസ്സ്വേർഡ് മാറ്റാൻ സാധിക്കും.
രണ്ടമത്തെ ഓപ്ഷൻ ആയ “യൂസ് യുവർ ഫോൺ റ്റു സൈൻ ഇൻ” എന്ന ഓപ്ഷൻ ഓൺ ആക്കിയാല ഓരോ തവണ ലോഗിൻ ചെയ്യുമ്പോഴും ഫോൺ വഴി അനുവാദം നൽകാതെ ആർക്കും നാമംളുടെ മെയിൽ ഐ ഡി തുറക്കാൻ സാധിക്കുന്നതല്ല.മൂന്നമതായി കാണുന്ന” 2 സ്റ്റെപ് വെരിഫിക്കേഷൻ” ഓൺ ആക്കാനായി ക്ലിക്ക് ചെയ്ത ശേഷം “ഗെറ്റ് സ്റ്റാർട്ടഡ്” എന്ന ഓപ്ഷനിൽ ക്ലിക് ചെയ്യുക.തുടർന്ന് ലഭിക്കുന്ന വിൻഡോയിൽ ജി മെയിൽ അക്കൗണ്ടിന്റെ പാസ്സ്വേർഡ് നൽകുക.ശേഷം “നെക്സ്റ്റ്” എന്ന ഓപ്ഷൻ ഉപയോഗിക്കുക.തുടർന്ന് ചെയ്യണ്ട കാര്യങ്ങൾ എന്തൊക്കെ ആണ് എന്ന് മനസിലാകാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.
