എന്തിനൊക്കെ സഹായം വേണ്ട എന്ന് പറഞ്ഞാലും മുടി വെട്ടാൻ ബാർബറുടെ സഹായം ഇല്ലാതെ പറ്റില്ല എന്നത് ഒരു സത്യം തന്നെ ആണ്.ബാർബർമാരിൽ വ്യത്യസ്തത പുലർത്തുന്ന ആളുകളെ ആണ് കൂടുതൽ ആളുകളൂം ഇഷ്ടപ്പെടുന്നത്. അത്തരം ചില വ്യത്യസ്തരായായ ചില ബാർബർമാരെ കുറിച്ചാണ് ഇവിടെ പറയുന്നത്.സാധാരണ ബാർബർമാർ മുടി വെട്ടാൻ ഉപയോഗിക്കുന്ന വസ്തുക്കൾ കത്രിക,ചീപ്പ്,ട്രിമ്മറുകൾ എന്നിവ ആയിരിക്കും.എന്നാൽ തടി മുറിക്കുന്ന വാൾ അല്ലെങ്കിൽ ചൈനീസ് വാൾ ഉപയോഗിച്ച് മുടി വെട്ടുന്ന ഒരാളെ കുറിച്ച് ചിന്ദിക്കാൻ പറ്റുമോ?
എന്നാൽ സംഭവം സത്യമാണ് ഈ ബാർബറിനെ തേടി ദൂര ദേശങ്ങളിൽ നിന്ന് വരെ ആളുകൾ എത്തുന്നുമുണ്ട്.സമുറായി വാളുകൾ ഉപയോഗിച്ച് മുടി വെട്ടുന്ന മറ്റൊരു ബാര്ബറെ പരിചയപെടാം.സമുറായി എന്നത് പുരാതന ജപ്പാനിലെ സൈനിക വിഭാഗം ആയിരുന്നു.”ഹോയങ്‌ഹോ” എന്ന പേരിൽ അറിയപ്പെടുന്ന ഈ ബാർബർ മുടിവെട്ടുന്നത് കത്രികക്ക് പകരമായി സാമുറായി വാളുകൾ ഉപയോഗിച്ചാണ്.4 വർഷത്തോളം സമയം വാൾ ഉപയോഗിച്ചുള്ള മുടി വെട്ടാൻ പഠിക്കാനായി തനിക്ക് എടുത്ത് എന്നാണ് ഹോയങ്‌ഹോ” പറയുന്നത്.അടുത്ത ബന്ധുക്കളിലും കൂട്ടുകാരിലും ഇത് പഠിക്കാനായി ചെയ്തിരുന്നു എന്ന് അദ്ദേഹം പറയുന്നുണ്ട്.
ആൽബർട്ടോ ഒൽമെടോ എന്ന വ്യത്യസ്തനായ ബാർബർ സ്പെയിനിലെ മാഡ്രിഡിൽ ആണ് മുടിവെട്ടുന്നത് എങ്കിലും ലോകം മുഴുവൻ പ്രശസ്തൻ ആണ്.അദ്ദേഹത്തെ പറ്റിയും ഇത്തരം വ്യത്യസ്ത പുലർത്തുന്ന കുറച്ചധികം ബാര്ബര്മാരെ കുറിച്ചും മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.സംശയങ്ങൾ അഭിപ്രായങ്ങൾ എന്നിവ കമന്റിൽ അറിയിക്കുക.ഇത്തരം വ്യത്യസ്ഥ വാർത്തകൾ ഇഷ്ട്ടപെടുന്ന കൂട്ടുകാരിലേക്ക് എത്താനായി ഇത് ഷെയർ ചെയ്യാം.
