ബാങ്ക് അക്കൗണ്ടിൽ പണമുള്ളവർ ശ്രദ്ധിക്കുക

ചെക്കുകൾക്ക് ഡബിൾ സെക്യൂരിറ്റി ആയ “പോസിറ്റീവ് പേ സിസ്റ്റം” നടപ്പിലാക്കണമെന്ന നിർദേശം 2021 മാർച്ച് ഒന്നാം തീയതി പുറത്തിറക്കപ്പെട്ട നിർദേശം വഴി ആർ ബി ഐ ബാങ്കുകൾക്ക് നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഉള്ള പ്രവർത്തനങ്ങൾ ബാങ്കുകൾ ഇതിനോടൊപ്പം ഇതിനോടകം തന്നെ ആരംഭിച്ചിരുന്നു. എന്നാൽ ലോക് ഡൗണും, കോവിഡ് വ്യാപനവും മൂലം പൂർണതോതിൽ “പോസിറ്റീവ് പേ സിസ്റ്റം” നടപ്പാക്കാൻ സാധിച്ചിരുന്നില്ല.ഇതിന്റെ ഭാഗമായി ജൂൺ ഒന്ന് മുതൽ ചില ബാങ്കുകളിൽ “പോസിറ്റീവ് പേ സിസ്റ്റം” നിലവിൽ വരികയാണ്. അതിനാൽ ബാങ്ക് അക്കൗണ്ടിൽ പണം ഉള്ള ഓരോ വ്യക്തിയും തീർച്ചയായും ഇനി പറയുന്ന കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്.

എന്താണ് “പോസിറ്റീവ് പേ സിസ്റ്റം”?

നിലവിൽ ഉപഭോക്താവിന് ആവശ്യമുള്ളതോ അല്ലെങ്കിൽ മറ്റാർക്കെങ്കിലും നൽകേണ്ടതോ ആയ പണം ചെക്ക് ലീഫ് എഴുതി ഒപ്പിട്ട് ബാങ്കിൽ സമർപ്പിച്ചു കഴിയുമ്പോൾ പണം ബാങ്കിൽ നിന്ന് ലഭിക്കുന്നതാണ് രീതി.എന്നാൽ രാജ്യത്ത് സൈബർ തട്ടിപ്പും ബാങ്ക് തട്ടിപ്പും വർധിച്ചുവരുന്ന സാഹചര്യത്തിൽ പണവും ബാങ്ക് അക്കൗണ്ടും കൂടുതൽ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആർ ബി ഐ “പോസിറ്റീവ് പേ സിസ്റ്റം” സംവിധാനം നിലവിൽ കൊണ്ടുവരാൻ ഉദ്ദേശിക്കുന്നത്.

ബാങ്കുകളിൽ നിന്ന് ചെക്ക് ഉപയോഗിച്ച് പണം പിൻവലിക്കുകയാണെങ്കിൽ ചെക്കിൽ രേഖപ്പെടുത്തുന്ന തീയതി,ചെക്ക് ലീഫ് നമ്പർ, ആർക്കാണ് നൽകുന്നത്, നൽകേണ്ട തുക ഉപഭോക്താവിന്റെ ഒപ്പ് എന്ന് എന്നിവ ചെക്കിൽ രേഖപ്പെടുത്തിയാണ് ബാങ്കിൽ നൽകുകയും തുടർന്ന് പണം പിൻവലിക്കുകയും ചെയ്യുന്നത്.എന്നാൽ ഇനി “പോസിറ്റീവ് പേ സിസ്റ്റം” നടപ്പിലാക്കപ്പെട്ട ബാങ്കുകളിൽ ഒരു ചെക്ക് കൈമാറുകയാണ് എങ്കിൽ മേൽപ്പറഞ്ഞ വിവരങ്ങൾ ബാങ്കിനെ അക്കൗണ്ട് ഉടമ മുൻകൂട്ടി അറിയിക്കണം.അതായാത് രേഖപ്പെടുത്തിയ തീയതി,,ചെക്ക് ലീഫ് നമ്പർ, ആർക്കാണ് നൽകിയത്, എത്ര തുകയുടെ ചെക്കാണ് തുടങ്ങിയ വിവരങ്ങൾ ബാങ്കിന് മുൻകൂട്ടി അറിയിക്കേണ്ടതുണ്ട്.

തുടർന്ന് ചെക്ക് നൽകപ്പെയാൾൽ ബാങ്കിൽ എത്തുമ്പോൾ ഒത്തുനോക്കുക മുൻകാലങ്ങളിലെ പോലെ കേവലം ഒപ്പ് മാത്രമായിരിക്കില്ല,മറിച്ച് മേൽപ്പറഞ്ഞ മുൻകൂട്ടി നൽകപ്പെട്ട വിവരങ്ങൾ എല്ലാം ബാങ്ക് താരതമ്യം ചെയ്തു നോക്കുന്നതായിരിക്കും.ഈ പദ്ധതിയുമായി ബന്ധപ്പെട്ട് നടപടികളാണ് നിലവിൽ എല്ലാ ബാങ്കുകളും നടപ്പിലാക്കി വരുന്നത്. ജൂൺ മാസം ഒന്നാം തീയതി മുതൽ “ബാങ്ക് ഓഫ് ബറോഡ” ആണ് നിലവിൽ ഈ പദ്ധതി ആദ്യം നടപ്പിലാക്കി തുടങ്ങുക വരും ദിവസങ്ങളിൽ തന്നെ മറ്റ് ബാങ്കുകളും ഈ പദ്ധതി നടപ്പിലാക്കി തുടങ്ങുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. വളരെ ഉപകാരപ്രദമായ വിവരം നിങ്ങളുടെ പ്രിയപ്പെട്ടവരിൽ എത്തിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക

Leave a Reply