രക്ഷിതാക്കൾ തീർച്ചയായും ശ്രദ്ധിക്കുക കേരള പോലീസിന്റ ഈ അറിയിപ്പ്

പുതിയ സാഹചര്യത്തിൽ കുട്ടികൾക്കടക്കം സ്‍മാർട്ട് ഫോൺ ഒഴിവാക്കാനാകാത്ത ഒരു ഗാഡ്ജറ്റ് ആണ്. ഓൺലൈൻ വിദ്യാഭ്യാസം മാറ്റിനിർത്തപ്പെടാൻ സാധിക്കാത്ത ഒരു കാലഘട്ടം കൂടി ആയതിനാൽ രക്ഷിതാക്കൾ തങ്ങളുടെ കുട്ടികൾക്ക് ഫോൺ നൽകുമ്പോൾ ചില കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിച്ചിരിക്കണം ഇത് പ്രകാരം കേരള പോലീസ് നൽകുന്ന പുതിയൊരു അറിയിപ്പാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത് തങ്ങളുടെ കുട്ടികളുടെ ഫോണിൽ ഒരു കാരണവശാലും ഉപയോഗിക്കാൻ പാടില്ലാത്ത 21 സ്മാർട്ട് ഫോൺ ആപ്പുകൾ കേരള പോലീസ് തങ്ങളുടെ ഫേസ്ബുക്ക് പേജ് വഴി പുറത്തുവിട്ടിട്ടുണ്ട് അവ ഏതൊക്കെയാണ് എന്ന് നോക്കാം.

1, WHISPER

സ്വകാര്യ വിവരങ്ങൾ അപരിചിതരുമായി പങ്കുവെക്കുന്ന ഒരു ആപ്പ് ആണിത്. അതോടൊപ്പം തന്നെ ലൊക്കേഷനുകളും ഈ ആപ്പ് വഴി
പങ്കുവെക്കാൻ സാധിക്കുന്നതാണ്.

2,CALCULATOR %

ശതമാന ചിഹ്നമുള്ള കാൽക്കുലേറ്റർ ആണ് ഇത്തരത്തിൽ ഉപയോഗിക്കാൻ പാടില്ലാത്തത് കാരണം ഈ ആപ്പ് മുഖേന ഫോട്ടോകളും വീഡിയോകളും ഫയലുകളും ബ്രൗസിംഗ് ഹിസ്റ്ററികളും സൂക്ഷിക്കാനുള്ള ഒരു രഹസ്യ ആപ്പ് ആണിത്. ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ സാധിക്കില്ലെങ്കിലും ഫോട്ടോകളും മറ്റും ഇതിൽ രഹസ്യമായി സൂക്ഷിക്കാൻ കഴിയും.

3 Omegle

ഒരു വീഡിയോ ചാറ്റ് ആപ്പ് ആണെങ്കിലും പ്രൊഫൈലുകൾ താരതമ്യം ചെയ്ത് അപരിചിതരുമായി വീഡിയോ ചാറ്റ് ചെയ്യാൻ അവസരമൊരുക്കുന്ന ഒന്നുകൂടി ആയതിനാൽ ഇതും കുട്ടികളുടെ ഫോണിൽ നിന്നും എത്രയും പെട്ടെന്ന് അൺഇൻസ്റ്റാൾ ചെയ്തു കളയുക.

3 ASK.FM

നിരവധി സൈബർ ബുള്ളിയിങ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഒരു ആപ്പ് ആണിത് .ഇതുവഴി അപരിചിതരുമായി ചോദ്യോത്തര വേളകളിൽ പങ്കെടുക്കാൻ സാധിക്കും എന്നതാണ് ഈ ആപ്പിൻറെ പ്രത്യേകത.

5 ,YELLOW

കൗമാരക്കാർ പരസ്പരം ചാറ്റ് ചെയ്യാൻ ഉപയോഗിക്കുന്ന ഒരു ആപ്പ് ആണിത്. അതിനാൽ തന്നെ കുട്ടികളുടെ ഫോണിൽ നിന്നും ഇത് എത്രയും പെട്ടെന്ന് അൺ ഇൻസ്റ്റാൾ ചെയ്തു കളയുക.

6 HOT ON NOT
ഒരു വ്യക്തിയുടെ ഫോട്ടോയും പ്രൊഫൈലും വഴി ആകർഷണീയത ഉണ്ടാക്കി അപരിചിതർക്ക് വിലയിരുത്താനും പ്രാദേശികമായി സ്ഥലങ്ങളിൽ വച്ച് കണ്ടുമുട്ടാൻ സഹായിക്കുന്ന ഒരു ആപ്പ് ആണിത്.

7 ,BURN BOOK

മറ്റുള്ള വ്യക്തികളെ കുറിച്ചുള്ള തെറ്റായ വാർത്തകൾ സന്ദേശങ്ങൾ എന്നിവ ഫോട്ടോ,വീഡിയോ രൂപത്തിൽ ഈ ആപ്പിൽ പോസ്റ്റ് ചെയ്യാൻ സാധിക്കും. 18 വയസ്സിനു മുകളിൽ ഉപയോഗിക്കുന്ന ആപ്പ് ചില കുട്ടികൾ ഉപയോഗിക്കുന്നതായും കേരള പോലീസിന് ഫേസ്ബുക്ക് പേജ് പോസ്റ്റിലൂടെ പറയുന്നു.

8,WISHBONE

റേറ്റിംഗ് മുഖാന്തരം താരതമ്യ പഠനം നടത്തുന്ന ആപ്പ് ആയതിനാൽ ഈ ആപ്പ് ഒരു കാരണവശാലും കുട്ടികൾ ഉപയോഗിക്കാൻ പാടില്ല.

9 KIK MESSAGING KIk

സൈബർ ക്രിമിനലുകൾ മെസഞ്ചറിലൂടെ ചാറ്റ് ചെയ്യാൻ സാധ്യതയുള്ളതിനാൽ ഈ ആപ്പ് കുട്ടികളുടെ ഫോണിൽ ഒരു കാരണവശാലും പാടില്ല

10,INSTAGRAM

ജനകീയമായ ഒരു സോഷ്യൽ മീഡിയ ആപ്പ് ആണെങ്കിലും കുട്ടികൾക്ക് തങ്ങളുടെ രഹസ്യവിവരങ്ങൾ സൂക്ഷിക്കാനായി വ്യാജ അക്കൗണ്ടുകൾ ഇതിൽ ഉണ്ടാക്കുന്നതായും അതുവഴി ദുരുപയോഗപ്പെടുത്തൽ ഉണ്ടാകുന്നതായും കണ്ടെത്തിയതിനാലാണ് ഇൻസ്റ്റാഗ്രാം കുട്ടികളുടെ ഫോണിൽ നിന്ന് ഒഴിവാക്കണമെന്ന് അറിയിപ്പ് നിലവിൽ വന്നിട്ടുള്ളത്.

11 MEET ME

ഓൺലൈൻ ഡേറ്റ് ആ യ മീറ്റ് മി അപരിചിതരുമായി സംസാരിക്കാനും പ്രാദേശിക സ്ഥലങ്ങളിൽ മീറ്റ് ചെയ്യാനുള്ള അവസരമൊരുക്കുന്നു.

12,GRINDR

അപരിചിതരുമായി ലൈംഗിക താൽപര്യങ്ങൾ മനസ്സിലാക്കി ഡേറ്റ് ചെയ്യാൻ സഹായിക്കുന്ന ആപ്പ് ആയതിനാൽ തന്നെ കുട്ടികളുടെ ഫോണിൽ ഒരു കാരണവശാലും ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് നൽകാൻ പാടുള്ളതല്ല.

13 SKOUT

18വയസിനു മുകളിൽ ഉള്ളവർ ഉപയോഗിക്കുന്ന ഡേറ്റിംഗ് ആപ്പ് ആയതിനാൽ തന്നെ കുട്ടികൾക്ക് എളുപ്പത്തിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കാൻ കഴിയുന്നതിനാൽ ഈ ആപ്പ് കുട്ടികളുടെ ഫോണിൽ ഇല്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

14,SNAPCHAT

വളരെ പ്രചാരമുള്ള ചാറ്റിങ് ആപ്പ് ആണെങ്കിലും ഫോട്ടോകൾക്കും വീഡിയോകൾക്കും പ്രൈവസി നൽകുന്നുണ്ടെങ്കിലും സ്ക്രീൻഷോട്ട് എടുക്കുന്നത് വഴി ഫോട്ടോകൾ ദുരുപയോഗപ്പെടുത്താൻ സാധ്യത ഉള്ളതിനാലാണ് ഈ ആപ്പ് കുട്ടികളുടെ ഫോണിൽ പാടില്ല എന്ന നിർദ്ദേശം ഉള്ളത്.

15 tik tok

ചെറു വീഡിയോകൾക്ക് വേണ്ടി പ്രചാരത്തിലുള്ള ആപ്പ് ആണെങ്കിലും കുട്ടികൾക്ക് കാണാൻ പാടില്ലാത്ത നിരവധി വീഡിയോകൾ കടന്നു വരുന്നതിനാൽ tiktok കുട്ടികളുടെ ഫോണിൽ ഉണ്ടാക്കാൻ പാടുള്ളതല്ല എന്ന് നിർദേശിക്കുന്നത്.

16, YIK YAK

മെസഞ്ചർ സർവീസ് ആണെങ്കിലും സ്വകാര്യമായുള്ള മെസ്സേജുകൾ ലൊക്കേഷൻ ഓണാക്കി ചെയ്യാൻ സാധിക്കുന്നതിനാൽ ഇത് കുട്ടികളുടെ ഫോണിൽ നിന്നും ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക

17, Zoomerang

മറ്റൊരു മെസഞ്ചർ സർവീസ് ആണ് എങ്കിലും പ്രൈവറ്റ് മെസ്സേജുകൾ സാധ്യമാകുന്നതും ലൊക്കേഷൻ ഓൺ ആക്കാൻ ഉള്ള സൗകര്യം ഉള്ളതിനാലും ഇത് കുട്ടികളെ ഫോണിൽ ഒരു കാരണവശാലും നൽകാൻ പാടുള്ളതല്ല

17,TELLOYMN

ഇത് മറ്റൊരു മെസഞ്ചർ ആപ്പ് ആണ് അശ്ലീലച്ചുവയുള്ള മെസേജുകളും ഫോട്ടോകളും വരുന്നതായി നിരവധി പരാതികൾ ഇതിനെതിരെ വന്നിട്ടുണ്ട്

19 ,ഫേസ്ബുക്ക് മെസഞ്ചർ

വലിയ പ്രചാരത്തിലുള്ള ആപ്പ് ആണ് എങ്കിലും ഹണിട്രാപ്പ്, പണം തട്ടിപ്പ്, ഓൺലൈൻ ചീറ്റിംഗ് ,ബ്ലാക്ക് മെയിൽ തുടങ്ങി നിരവധി കേസുകൾ ഫേസ്ബുക്ക് മെസഞ്ചർ വഴി റിപ്പോർട്ട് ചെയ്യപ്പെട്ടതിനാൽ പരമാവധി കുട്ടികളുടെ ഫോണിൽ ഇവ നൽകാതിരിക്കുന്നത് ആണ് ഏറ്റവും ഉത്തമം.

20 BADOO

ഓൺലൈൻ ഡേറ്റിംഗ് ആപ്പ് ആണെങ്കിലും 18 വയസ്സിനു മുകളിലുള്ളവർക്ക് ഉള്ളതാണ്. അതിനാൽ തന്നെ കുട്ടികൾ വളരെ എളുപ്പത്തിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കുകയായിരുന്നുതിനാലാണ് ഈ ആപ്പ് കുട്ടികളുടെ ഫോണിൽ ഇല്ല എന്ന് ഉറപ്പു വരുത്തേണ്ടത്.

21,BUMBLE

ഇതും 18 വയസ്സിന് മുകളിലുള്ള ഓൺലൈൻ ഡേറ്റിംഗ് ആപ്പ് ആയതിനാലും, പ്രൈവറ്റ് ഫോട്ടോകൾ ഷെയർ ചെയ്യാനുള്ള സൗകര്യം ഈ ആപ്പിൽ നിലവിലുള്ളതിനാലും കൂടാതെ കുട്ടികൾക്ക് വളരെ എളുപ്പത്തിൽ അക്കൗണ്ട് ഉണ്ടാക്കാൻ സാധിക്കും എന്നതിനാലും അപകട സാധ്യത മുന്നിൽ കണ്ടു കൊണ്ടാണ് ഈ ആപ്പ് കുട്ടികളെ ഫോണിൽ പാടില്ല എന്ന് കേരള പോലീസിൻറെ അറിയിപ്പ് നിലവിലുള്ളത്.

കേരളം പോലീസിന്റെ ഫെയ്സ്ബൂക് പോസ്റ്റ് ചുവടെ വായിക്കാം

One thought on “രക്ഷിതാക്കൾ തീർച്ചയായും ശ്രദ്ധിക്കുക കേരള പോലീസിന്റ ഈ അറിയിപ്പ്

Leave a Reply