ഡ്രൈവിംഗ് ലൈസൻസ് സംബന്ധമായി വളരെ സുപ്രധാനമായ അറിയിപ്പാണ് നിലവിൽ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
പുറത്തുവരുന്ന വാർത്തകൾ പ്രകാരം ജൂലൈ മാസം മുതൽ ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷ നൽകുന്നവർക്ക് നിലവിലെ റോഡ് ടെസ്റ്റിന് പകരമായി തത്തുല്യമായ മറ്റൊരു സംവിധാനം ഉണ്ടാകും എന്നതാണ് സുപ്രധാനമായ അറിയിപ്പ്. നിലവിലുള്ള രീതി അനുസരിച്ച് ഡ്രൈവിംഗ് ലൈസൻസിനായി ആയി അപേക്ഷ നൽകുന്ന വ്യക്തിക്ക് ആദ്യം ലേണിംഗ് ടെസ്റ്റ് നടന്നതിനു ശേഷം അത് വിജയകരമായി പൂർത്തിയാക്കിയവർക്ക് രണ്ടാംഘട്ടം എന്ന രീതിയിൽ ആണ് റോഡ് ടെസ്റ്റിന് അനുമതി ലഭിക്കുംക.
ഒരു റോഡ് ട്രാൻസ്പോർട്ടേഷൻ ഓഫീസറുടെ മുന്നിൽവച്ച് ആകും റോഡ് ടെസ്റ്റ് സാധാരണഗതിയിൽ നടക്കുക. എന്നാൽ പുറത്തു വരുന്ന വാർത്തകൾ അനുസരിച്ച് റോഡ് ടെസ്റ്റിന് പകരമായി അക്രെഡിറ്റഡ് ഡ്രൈവിംഗ് ട്രെയിനിങ് സെൻറർ മുഖേന പരിശീലനം ലഭിച്ചവർക്ക് റോഡ് ടെസ്റ്റ് ഉണ്ടാകില്ല.സെൻററുകളുടെ എണ്ണം വർധിപ്പിക്കുന്നതിനുള്ള നടപടികൾ ഇതിനോടകം കേന്ദ്രസർക്കാർ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. വാഹനം ഓടിക്കുന്ന ഒരാൾക്ക് നിരത്തിൽ ഇറങ്ങുമ്പോൾ നേരിടേണ്ടി വരുന്നതും അറിഞ്ഞിരിക്കേണ്ടതും ആയ എല്ലാ കാര്യങ്ങളും ഡ്രൈവിംഗ് ട്രെയിനിങ് സെൻറർ മുഖേന ലഭിക്കുന്നതാണ്.
ഡ്രൈവിംഗ് കൂടാതെ വാഹനവുമായി ബന്ധപ്പെട്ട ഡോർ തുറക്കുന്നത് മുതൽ ഓയിൽ ചെയ്ഞ്ചിങ് വരെയുള്ള പരിശീലനങ്ങൾ ഈ സ്ഥാപനങ്ങൾ മുഖേന ലഭിക്കുമെന്നാണ് പുറത്തുവരുന്ന അറിയിപ്പുകൾ. കേരളത്തിൽ നിലവിൽ മലപ്പുറം ജില്ലയിലെ എടപ്പാളിൽ മാത്രമാണ് ഇത്തരം ട്രെയിനിങ് സെൻറർ ഉള്ളത്. ഇത്തരം ട്രെയിനിങ് സെൻററിൽ നിന്നും പരിശീലനം കഴിഞ്ഞ് ഇറങ്ങുന്ന വ്യക്തിക്ക് അധികമായ റോഡ് ടെസ്റ്റ് എടുക്കേണ്ടതില്ല എന്നതാണ് നിലവിൽ പുറത്തുവരുന്ന വിവരം.ഈ വിഷയം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.