എ റ്റി എം ഉപയോഗിക്കുന്ന ഓരോരുത്തരും തീർച്ചയായും ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യം ആണ്.ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ ബാങ്ക് ട്രാന്സാക്ഷനുകൾക്ക് ചാർജുകൾ ഈടാക്കിയോയിരുന്നില്ല.എ ടി എം ഇടപാടുകൾ,അത് പോലെ തന്നെ മറ്റു ഓൺലൈൻ ഇടപാടുകൾ,മിനിമം ബാലൻസ് സൂക്ഷിക്കാതിരിക്കൽ എന്നിവക്കാണ് അധിക തുക ഈടാക്കാതിരുന്നത്.ലോക്ക് ഡൌൺ മൂലം ഉള്ള ഈ ഇളവ് പ്രഖ്യാപിച്ചിരുന്നത് ജൂൺ മാസം 30 വരെ ആയിരുന്നു.അതിനാൽ തന്നെ ജൂലൈ ഒന്ന് മുതൽ ഉള്ള എ ടി എം,ഓൺലൈൻ പണമിടപാടുകൾക്ക് സാധാരണ ഗതിയിൽ ഉള്ള സൗജന്യ ഇടപാടുകൾക്ക് ശേഷം ഉള്ളവക്ക് പഴയ രീതിയിൽ തുക ഈടാക്കുന്നതാണ്.
ഉദാഹരണത്തിന് എസ് ബി ഐ അക്കൗണ്ട് ഉള്ള നഗരത്തിൽ താമസിക്കുന്ന ഉപഭോക്താവിന് 8 ഇടപാടുകൾ നടത്താൻ സാധിക്കുന്നതാണ്.അതിൽ 5 എണ്ണം ബ്രാഞ്ച് മുഖേനയും മൂന്നെണ്ണം മറ്റു ബാങ്കുകളുടെ എ ടി എം വഴിയും നടത്താൻ സാധിക്കും.ഗ്രാമ പ്രദേശങ്ങളിൽ താമസിക്കുന്ന ഉപഭോക്താവിന് മാസം 10 ഇടപാടുകൾ സാധ്യമാണ്.അതിൽ അഞ്ചെണ്ണം എസ് ബി ഐ എ റ്റി എമ്മുകൾ മുഖേനയും ബാക്കിയുള്ളവ മറ്റു ബാങ്കുകളുടെ എ റ്റി എമ്മുകൾ മുഖേനയും ആണ് സാധ്യമാകുക.മേൽപ്പറഞ്ഞ എണ്ണത്തിന് ശേഷം ഉള്ള ഓരോ ഇടപാടുകൾക്കും 20 രൂപയും ജി എസ് റ്റി യും ഈടാക്കുന്നതാണ്.
മിനിമം ബാലൻസ് അക്കൗണ്ടിൽ സൂക്ഷിക്കാത്തവർക്ക് ഉള്ള പിഴയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.അഭിപ്രായങ്ങൾ നിർദേശങ്ങൾ എന്നിവ കമന്റിൽ അറിയിക്കുക.വളരെ ഉപകാരപ്രദമായ ഈ വിവരങ്ങൾ നിങ്ങളുടെ കൂട്ടുകാരിലേക്ക് എത്താനായി ഷെയർ ചെയ്യാം.താഴെ നല്കിയിരിക്കുന്ന വീഡിയോ കാണാം.
