സ്പൈ അപ്പ്ലിക്കേഷനുകൾ പല തരത്തിൽ ഉപയോഗിക്കപ്പെടുന്നുണ്ട്. ചിലർ മറ്റുള്ളവരുടെ രഹസ്യങ്ങളും മറ്റും ചോർത്താൻ അതുപയോഗിക്കുമ്പോൾ മറ്റു ചിലർ പങ്കാളികളെ നിരീക്ഷിക്കാൻ ഇതുപയോഗിക്കുന്നു. പല തരത്തിലുള്ള സാമ്പത്തിക തട്ടിപ്പുകൾക്കും സ്പൈ അപ്പ്ലിക്കേഷനുകൾ സഹായകമാകാറുണ്ട്. ഇത്തരത്തിൽ ഏതെങ്കിലും സ്പൈ അപ്പ്ലിക്കേഷനുകൾ നമ്മുടെ മൊബൈലിൽ കയറിപ്പറ്റിയാൽ പിന്നത്തെ കാര്യം പറയേണ്ടല്ലോ? നമ്മുടെ മൊബൈലിൽ ഏതെങ്കിലും സ്പൈ അപ്ലിക്കേഷൻ ഉണ്ടോ എന്നറിയാനുള്ള ചില വഴികളാണ് ഇനി പറയാൻ പോകുന്നത്.
മിക്ക സ്പൈ അപ്പ്ലിക്കേഷനും ചെയ്യുന്നത്, അത് ഇൻസ്റ്റാൾ ആവുന്ന ഉപകാരണത്തിലെ (കമ്പ്യൂട്ടർ, മൊബൈൽ) വിവരങ്ങൾ (കാൾ, മെസ്സേജ്, ഫോട്ടോ/വീഡിയോ) പകർത്തി മറ്റൊരു മൊബൈലിലേക്കോ കംപ്യൂട്ടറിലേക്കോ കൈമാറും. ഇങ്ങനെ ചെയ്യുമ്പോഴുണ്ടാകുന്ന ചില മാറ്റങ്ങൾ (ഫോണിലോ കമ്പ്യൂട്ടറിലോ) ശ്രെധിച്ചാൽ നമുക്ക് ഈ അപ്പ്ലിക്കേഷനുകളുടെ സാന്നിധ്യം മനസിലാക്കാം. ഇവയിൽ ചിലതു ചുവടെ ചേർക്കുന്നു. മുഴുവൻ വിവരങ്ങൾക്ക് താഴെയുള്ള വീഡിയോ കാണുക.
വിവരങ്ങൾ മറ്റൊരു മൊബൈലിലേക്കോ കംപ്യൂട്ടറിലേക്കോ അയക്കുവാൻ സോയ മെസ്സേജുകൾ നമ്മുടെ ഇന്റർനെറ്റ് ആണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഇതിന്റെ ഫലമായി നമ്മുടെ സാധാരണ ഉപയോഗത്തെക്കാൾ കൂടുതൽ ഡാറ്റ ഉപയോഗിക്കപ്പെടുന്നു. ചിലപ്പോ കാര്യമായി ഇന്റർനെറ്റ് ഉപയോഗിക്കാത്ത ദിവസങ്ങളിൽ പോലും ഇന്റർനെറ്റ് ബാലൻസ് തീർന്നു പോകുന്നതായി ചിലർക്ക് അനുഭവമുണ്ടാകും. ഇത് ഒരു സ്പൈ അപ്ലിക്കേഷൻ നിങ്ങളുടെ മൊബൈലിൽ ഉണ്ടാവാനുള്ള സാധ്യതയാണ് ചൂണ്ടിക്കാണിക്കുന്നത്.
ചിലർക്ക് മൊബൈലിൽ വായിച്ചെടുക്കാൻ പറ്റാത്ത മെസ്സേജുകൾ ചിലപ്പോ കിട്ടാറുണ്ട്. ഇവയിൽ പലതും ചിഹ്നങ്ങളും അക്ഷരങ്ങളുമൊക്കയുള്ള കോഡുകളായിരിക്കും. നിലവാരം കുറഞ്ഞ സ്പൈ അപ്പ്ലിക്കേഷനുകൾ ഡാറ്റ കോഡുകളാക്കി കൈമാറ്റം ചെയ്യാൻ ശ്രെമിക്കാറുണ്ട്. അപൂർവ്വമായെങ്കിലും ഇത്തരത്തിലുള്ള മെസ്സേജുകൾ ചിലർക്ക് ലഭിക്കാറുണ്ട്. ഇതും നിങ്ങളുടെ മൊബൈലിലെ സ്പൈ അപ്പ്ലിക്കേഷന്റെ സാന്നിധ്യമാണ് അറിയിക്കുന്നത്.ഫോണിലെ ബാറ്റെറിയുമായി ബന്ധപ്പെട്ടും, കാൾ റെക്കോർഡിങ്ങുമായി ബന്ധപ്പെട്ടുമൊക്കെ നമുക്ക് സ്പൈ അപ്പ്ലിക്കേഷന്റെ സാന്നിധ്യം തിരിച്ചറിയാൻ സാധിക്കും. ഇതിനെക്കുറിച്ച് കൂടുതൽ അറിയാനും, സ്പൈ അപ്പ്ലിക്കേഷനുകൾ ഒഴിവാക്കാനുള്ള ചില പോംവഴികൾ അറിയാനും താഴെയുള്ള വീഡിയോ അവസാനം വരെ കാണുക.
