കറുത്ത പൊന്നു എന്നറിയപ്പെടുന്ന കുരുമുളക് വളരെ ലാഭകരമായ കൃഷി ആണ്.സാധാരണ രീതിയിൽ നിന്നും വ്യത്യസ്തമായി കുറ്റി കുരുമുളക് എങ്ങനെ നല്ല രീതിയിൽ കൃഷി ചെയ്യാം എന്നാണ് ഈ കുറിപ്പിൽ പറയുന്നത്.വീട്ടു മുറ്റത്തും,ടെറസിലും ഒക്കെ നട്ടുവളർത്താൻ സാധിക്കും എന്നതാണ് കുറ്റികുരുമുളകിന്റെ മറ്റൊരു പ്രത്യേകത.കൂടാതെ വലിയ കുരുമുളക് ചെടിയിൽ നിന്നും വിളവെടുപ്പ് നടത്താൻ ഉള്ള ബുദ്ധിമുട്ടിൽ നിന്നൊക്കെ പരിഹാരം നൽകാൻ കുറ്റി കുരുമുളക് ഗുണകരം ആണ്.ഏറ്റവും വലിയ ഗുണം എന്തെന്നാൽ പ്രത്യേക സീസൺ ഒന്നും തന്നെ ഇല്ലാതെ വർഷത്തിൽ എല്ലാ സമയങ്ങളിലും വിളവു തരുന്ന ഒന്ന് കൂടി ആണ് കുറ്റി കുരുമുളക്.
കുറ്റികുരുമുളകിന് തൈ എടുക്കാനുള്ളത് പ്രധാന തണ്ടിൽ നിന്നും പൊട്ടി മുളച്ചതിൽ വേരുള്ള ഭാഗം ആണ്.അത്തരത്തിൽ ഉള്ള ഒരു തണ്ട് പഴയ ഒരു കുരുമുളക് ചെടിയിൽ നിന്നും എടുക്കുക.അതിനു ശേഷം കുറ്റികുരുമുളക് അഥവാ ബുഷ് പെപ്പർ നടാൻ ആവശ്യമായ മണ്ണ് തയാറാക്കുക എന്നതാണ്.അതിനായി രണ്ടു പാത്രം മണ്ണ്,ഒരു പാത്രം ചാണക പൊടി,ഒരു പാത്രം മണൽ,ചകിരിച്ചോറ് ഒരു പാത്രം എന്നിവയാണ്.ഇവ എല്ലാം ചേർത്ത് എന്നായി മിക്സ് ചെയ്യുക,ചകിരിചോറ് അല്പം നനച്ചത് ആയിരിക്കണം.
എടുത്തു വെച്ചിരിക്കുന്ന തൈ വളരണം എങ്കിൽ വേരുപിടിക്കാൻ സഹായകമായ വസ്തുക്കളിൽ ഏതെങ്കിലും ഒന്നിൽ മൂട് മുക്കണം.ഏറ്റവും സുലഭമായി ലഭിക്കുന്ന റൂട്ടിംഗ് ഹോർമോൺ അഥവാ വേര് പിടിക്കാൻ സഹായിക്കുന്ന വസ്തു എന്നത് ചിരട്ടക്കരി ആണ്.തൈയുടെ മൂട് ചിരട്ടകരിയിൽ മുക്കി തയാറാക്കി വെച്ചിരിക്കുന്ന മണ്ണിൽ സാധാരണ പോലെ നടുക.ശേഷം അൽപ്പം വെള്ളം അതിലേക്കു സ്പ്രേ ചെയ്തു കൊടുക്കുക..അറുപതു ദിവസം കൊണ്ട് വേരുപിടിച്ചു തുടങ്ങുകയും,6 മാസം കൊണ്ട് കായ്ക്കുകയും ചെയ്യുന്നതാണ്.
തുടർന്ന് ചെയ്യേണ്ട കാര്യങ്ങൾ മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ കാണാം.അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റുകളായി രേഖപ്പെടുത്തുക.ഷെയർ ചെയ്തു നിങ്ങളുടെ കൂട്ടുകാരിലേക്കും എത്തിക്കു.വീഡിയോ കാണാം
