കൃഷി രീതികളിൽ വെച്ച് ഏറ്റവും ലളിതവും കൂടുതൽ മുതൽമുടക്കില്ലാതെ ആരംഭിക്കാവുന്നതുമായ ഒന്നാണ് മുളക് കൃഷി. എല്ലാ സീസണുകളിലും വിപണിയിൽ നല്ല വില ലഭിക്കുന്നതുമായ ഒന്ന് തന്നെയാണ് കാന്താരി മുളക്. നിരവധി ആരോഗ്യപ്രശ്‌നങ്ങൾക്കുള്ള ഒരു പ്രധിവിധി കൂടിയാണ് കാന്താരി എന്ന് കണ്ടുപിടിച്ചതിനു ശേഷം ഇന്ന് ആവശ്യക്കാർ ഏറെയാണ്. കൊളെസ്ട്രോൾ, അമിത വണ്ണം, വാത രോഗങ്ങൾ എന്നീ രോഗങ്ങളെ ചെറുത്തു നിർത്താൻ ഒരു പരിധിവരെ കാന്താരിമുളക് കൊണ്ട് സാധിക്കുന്നു എന്നും വിശ്വസിക്കുന്നവരുണ്ട് . അനേകം ഇനങ്ങളിൽപ്പെട്ട മുളകുകൾ ഇന്ന് വിപണികളിൽ ലഭ്യമാണ്. പച്ചക്കാന്താരി, വെള്ളക്കാന്താരി, വയലറ്റ്, ഉണ്ടക്കാന്താരി എന്നീ വ്യത്യസ്തമായ ഇനങ്ങളിൽ ഉള്ള കാന്താരികൾ. എന്നാൽ തന്നെയും കൂടുതൽ ആവശ്യക്കാർ പച്ചക്കാന്താരിക്കാണ്. അതിനു തന്നെയാണ് കൂടുതൽ ഗുണമേന്മയും.
പ്രധാനമായും ഗ്രാമപ്രദേശങ്ങളിൽ വളരെ സുലഭമായി കണ്ടു വരുന്ന ഒന്ന് തന്നെയാണ് കാന്താരി മുളക്. കൂടുതൽ പരിചരണം കൊടുത്തില്ലെങ്കിലും ആവശ്യത്തിന് കായ്‌ഫലം അതിൽ നിന്ന് ലഭിക്കുന്നു. എന്നാൽ ആവശ്യത്തിന് വളവും നല്ല ശ്രദ്ധയോടും പരിചരിച്ചാൽ ഇരട്ടിയിൽ അധികം വിളവ് തരുമെന്നതിൽ സംശയം വേണ്ട. പച്ചക്കാന്താരിയുടെ തൈ നടുമ്പോൾ തന്നെ അതിനു ആവശ്യത്തിന് വളം ചെയ്‍തു കൊടുക്കുക. ചാണകവും പച്ചില വളവും കൂടി ചേർത്ത് നല്ല ജൈവാംശമുള്ള മണ്ണിൽ മിക്സ് ചെയ്തു തൈ നട്ടു കൊടുക്കുക. ശേഷം നന്നായി നനച്ചു കൊടുക്കുക.
പാണൽ ചെടിയുടെ ഇല, ശീമക്കൊന്ന എന്നിവയുടെ ഇലകൾ നൽകുന്നത് നല്ല വിളവിനു സഹായകമാണ്. ഇത്തരത്തിൽ ഗുണമേന്മയുള്ള വളം നൽകിയാൽ ഒരു കാന്താരി ചെടിയിൽ നിന്ന് മൂന്നു വർഷത്തിൽ കൂടുതൽ വിളവ് നമുക്ക് ലഭ്യമാകും. തൈ നടുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ടത് സൂര്യപ്രകാശം കൂടുതലായി അടിക്കുന്ന സ്ഥലത്തു നടാൻ ശ്രമിക്കരുത്. തണലും വെയിലും ഒരുപോലെ ലഭിക്കുന്ന ഒരു സ്ഥലമാണ് ഇതിനു വളരെ ഉത്തമം. കഞ്ഞി വെള്ളം, ചോറിന്റെ വേസ്റ്റ്, മീൻ കഴുകിയ വെള്ളം ഇതൊക്കെ കാന്താരി ചെടിയിൽ നിന്ന് ഇരട്ടി വിളവ് ലഭിക്കാൻ സഹായകരമാകും. അതുകൊണ്ടു തന്നെ കാന്താരി കൃഷിയെ നല്ലൊരു വരുമാന മാർഗ്ഗമായി തിരഞ്ഞെടുക്കാവുന്നതാണ്. കാന്താരി കൃഷിയെക്കുറിച്ചു കൂടുതൽ മനസ്സിലാക്കാൻ താഴെയുള്ള വീഡിയോ കാണാം നോക്കാവുന്നതാണ്.