മടങ്ങി വരുന്ന പ്രവാസികൾക്കായി നിരവധി പദ്ധതികൾ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.അത്തരത്തിൽ പ്രവാസികൾ തുടങ്ങുന്ന സംഭരംഭങ്ങൾക്ക് ലോൺ നൽകുന്ന ഒരു പദ്ധതി നോർക്ക റൂട്സ് ബാങ്കുകളുമായി ചേർന്ന് ആവിഷ്‌ക്കരിച്ചിരിക്കുകയാണ്.NDPREM(നോർക്ക ഡിപ്പാർട്മെന്റ് പ്രൊജക്റ്റ് ഫോർ റിട്ടേൺഡ് എമിഗ്രന്റ്‌സ്) എന്ന് പേരുള്ള പദ്ധതിയിൽ പരമാവധി 30 ലക്ഷം രൂപ വരെ ലോൺ ആയി ലഭിക്കുന്നതാണ്.ലോൺ ലഭിക്കാനായി ഓൺലൈൻ അപേക്ഷ നൽകാൻ സാധിക്കുന്നതാണ്.ബാങ്ക് നിയമങ്ങൾ തുടങ്ങാൻ പോകുന്ന സംഭരംഭത്തിനു അനുസരിച്ചാകും ലോണുകൾ ഓരോ ബാങ്കുകളും നൽകുക.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ,സൗത്ത് ഇന്ത്യൻ ബാങ്ക്,യൂണിയൻ ബാങ്ക്,ഫെഡറൽ ബാങ്ക്,സിൻഡിക്കറ്റ് ബാങ്ക്,ബാങ്ക് ഓഫ് ബറോഡ,കേരള സംസ്ഥാന പിന്നോക്ക വികസന കോർപ്പറേഷൻ,കേരളം സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് അഗ്രികൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്പ്മെന്റ് ബാങ്ക്,കേരളം സ്റ്റേറ്റ് പ്രവാസി വെൽഫെയർ ഡെവലപ്പ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് തുടങ്ങിയ ബാങ്കുകൾ അല്ലെങ്കിൽ സ്ഥാപങ്ങൾ മുഖേന ആണ് ലോകാനുകൾ ലഭിക്കുക.അത് പോലെ തന്നെ അനുവദിക്കപ്പെട്ട തുകയുടെ 15 ശതമാനം സബ്‌സിഡി ആയി നൽകുന്നതും,കൂടാതെ പലിശയിൽ 3 ശതമാനം ഇളവ് ആദ്യ നാല് വര്ഷം ലഭിക്കുന്നതാണ്.
എന്നാൽ അടവുകൾ മുടങ്ങുന്ന സാഹചര്യം ഉണ്ടായാൽ ലോണില് ലഭിക്കുന്ന സബ്‌സിഡി,മറ്റു ഇളവുകൾ ഒന്നും തന്നെ ലഭിക്കുന്നതല്ല.നോർക്ക റൂട്സ് സംഭരംഭകരുടെ ആത്മവിശ്വാസം വർധിക്കാൻ സാഹായിക്കുന്ന രീതിയിലുള്ള കാമ്പുകളും സങ്കടിപ്പിക്കുന്നതാണ്.അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നത് വിദേശത്തു കുറഞ്ഞത് 2 വർഷമെങ്കിലും ജോലി ചെയ്ത പ്രവാസി ആയിരിക്കണം,അത് പോലെ തന്നെ തിരികയെത്തിയ പ്രവാസികൾ ചേർന്ന് നടത്തുന്ന കമ്പനികൾ,സ്ഥാപനങ്ങൾ,ട്രസ്റ്റുകൾ എന്നിവക്കും NDPREM( ലോൺ ലഭിക്കുന്നതാണ്.
കേന്ദ്ര സർക്കാർ MSME (ചെറുകിട,മീഡിയം സംഭരംഭങ്ങൾ) ക്കു കീഴിൽ വരുന്ന സംഭരംഭങ്ങൾ,കർഷക സംഭരംഭങ്ങൾ,വ്യവസായ സ്ഥാപനങ്ങൾ കച്ചവട സ്ഥാപനങ്ങൾ എന്നിവക്കും മേൽപ്പറഞ്ഞ രീതിയിൽ ലോൺ ലഭിക്കുന്നതാണ്.അപേക്ഷ നൽകാനായി ആവശ്യമുള്ള രേഖകൾ തുടങ്ങാൻ ആഗ്രഹിക്കുന്ന സംഭരംഭത്തിന്റെ റിപ്പോർട് പി ഡി എഫ് ഫോര്മാറ്,വിസ പതിപ്പിച്ചതുൾപ്പെടുന്ന പാസ്സ്പോര്ട് പി ഡി എഫ് ഫോർമാറ്റ്,സംഭരംഭകന്റെ ഫോട്ടോ jpeg അല്ലെങ്കിൽ png ഫോർമാറ്റ് എന്നിവയാണ്.അപേക്ഷ നൽകാനും ചെയ്യേണ്ട രീതി മനസിലാക്കാനും ഇവിടെ ക്ലിക്ക് ചെയ്യുക.
