ഭക്ഷ്യഭദ്രത നിയമം അനുസരിച്ചു കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയോജിതമായി സ്കൂൾ വിദ്യാർത്ഥികൾക്കായി കിറ്റ് വിതരണം നടപ്പിലാക്കുകയാണ്.സ്റ്റേറ്റ് സിലബസിൽ പഠിക്കുന്ന പ്രീ പ്രൈമറി ക്‌ളാസുകൾ മുതൽ എട്ടാം ക്ലാസ് വരെ ഉള്ള കുട്ടികക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്.കേന്ദ്രസർക്കാർ വിഹിതം അടക്കം 81 കോടി രൂപയാണ് കിറ്റ് വിതരണത്തിനായി സംസ്ഥാന സർക്കാർ വകയിരുത്തിയിരിക്കുന്നത്.സൗജന്യമായി അരിയും 9 ഇന പലവ്യഞ്ജന സാധങ്ങളും ആയിരിക്കും ആദ്യ ഘട്ടത്തിൽ ലഭിക്കുക.രക്ഷിതാക്കൾ സ്കൂളുകളിൽ നിന്നും ഇവ കൈപ്പറ്റേണ്ടതുണ്ട്.
വിദ്യാർത്ഥികളുടെ എണ്ണത്തിനു അനുസരിച്ചുള്ള വിവരം ജില്ലാ,ഉപജില്ലാ വിദ്യാഭ്യാസ ഡയറക്ടര്മാര്ക്ക് സ്കൂൾ അധികാരികൾ നൽകുന്നത് പ്രകാരം ആയിരിക്കും കിറ്റുകൾ സ്കൂളുകളിൽ ലഭ്യമാകുക.സപ്പ്ലൈകൊ സ്ഥാപനങ്ങൾ മുഖേന ആയിരിക്കും കിറ്റുകൾ സ്കൂളുകളിൽ എത്തിക്കുക.2019 – 2020 വർഷത്തിലെ പ്രവർത്തിദിനങ്ങൾ അനുസരിച്ചുള്ള വിതരണം ആണ് ആദ്യഘട്ടം എന്ന നിലയിൽ ഇപ്പൊ ലഭ്യമാകുന്നത്.അതിനാൽ തന്നെ 9 ക്ലാസുകളിലേക്ക് പുതിയ അധ്യയന വർഷത്തിൽ പ്രവേശിച്ച കുട്ടികൾക്കും ആദ്യ ഘട്ടത്തിൽ കിറ്റുകൾ ലഭിക്കാൻ സാധ്യത ഉണ്ട്.
ലഭിക്കുന്ന വസ്തുക്കൾ പ്രീ പ്രൈമറി വിദ്യാർത്ഥികൾക്ക് കടല 500 ഗ്രാം,ചെറുപയർ 500ഗ്രാം,അപ്പർ പ്രൈമറി കുട്ടികൾക്ക് കടലയും,ചെറുപയറും ഓരോ കിലോ വീതവും,തുവര പരിപ്പ് 500 ഗ്രാം എൽ പി വിദ്യാർത്ഥികൾക്ക്,1 കിലോ യു പി വിദ്യാർത്ഥിക്കും ,അരി ലഭിക്കുന്നത് പ്രീ പ്രൈമറി വിദ്യാർത്ഥിക്ക് 1 കിലോ 200 ഗ്രാമും,എൽ പി വിദ്യാർത്ഥിക്ക് 4 കിലോ അരി,യു പി വിദ്യാർത്ഥിക്ക് 6 കിലോ അരി എന്നിവയാണ് ലഭിക്കുക.കൂടാതെ എല്ലാവര്ക്കും ലഭിക്കുന്നത് മുളക് പൊടി,മല്ലിപ്പൊടി,മഞ്ഞൾ പൊടി എന്നിവ 100 ഗ്രാം വീതംവും,ആട്ട,പഞ്ചസാര,ഉപ്പ് എന്നിവ 1 കിലോവീതവും ,ലഭിക്കുന്നതാണ്.റേഷൻ കാർഡ് മാനദണ്ഡം ആക്കാതെ തന്നെ സർക്കാർ, എയിഡഡ് സ്‌കൂളുകളിൽ പഠിക്കുന്ന എല്ലാ വിദ്യാത്ഥികൾക്കും ഈ ആനുകൂല്യം ലഭുക്കുന്നതാണ്.