നിർത്തിയിട്ടിരിക്കുന്ന കാറുകളിൽ എത്രയും പെട്ടെന്ന് ഇത് ചെയ്യുക

ലോക്ഡൗൺ സമയത് കൂടുതൽ ആളുകളുടെയും വാഹനം നശിക്കാൻ സാധ്യത ഉണ്ട്.അതിനൊരു പരിഹാരമാണ് വാഹനം മൂന്നു ദിവസത്തിലൊരിക്കൽ സ്റ്റാർട്ട് ചെയ്ത അൽപനേരം ഓൺ ചെയ്തിടുക.അധിക ആളുകൾ ചെയ്യുന്നത് പോലെ ആക്സിലറേറ്റ് കൊടുക്കേണ്ടതില്ല.ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഗിയർ ന്യൂട്രൽ ആക്കുകയും ഹാൻഡ്‌ബ്രേക് ഇടാനും മറക്കരുത്. അതിനോടൊപ്പം പവർ വിൻഡോസ് ആണെങ്കിൽ ഓപ്പറേറ്റ് ചെയ്യൽ നല്ലതാണ്.ഇന്റീരിയർ ഉള്ള വാഹനങ്ങൾ വൃത്തിയാക്കേണ്ടതാണ്.

അധികമാളുകളുടെയും സംശയമാണ് ഹാൻഡ് ബ്രേക്ക് കുറേ നാളുകളായി എൻഗേജാക്കിയാൽ നശിക്കുമോയെന്ന് !.എന്നാൽ കുറെ മാസങ്ങളായി എൻഗേജാക്കിയാലാണ് ഹാൻഡ് ബ്രേക്ക് ജാമാവുകയും തുരുമ്പെടുക്കാനുമുള്ള സാധ്യത കൂടുതൽ ഉള്ളത് .എന്നാൽ കുറഞ്ഞ ദിവസങ്ങളിൽ ഹാൻഡ് ബ്രേക്ക് ഇട്ടാൽ ജാമാകുമെന്ന പേടിയുണ്ടെങ്കിൽ നിങ്ങൾക്ക് റിലീസാക്കുന്നതായിരിക്കും നല്ലത്.റിലീസാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവകളാണ്.വാഹനം നിൽക്കുന്ന പ്രതലം കയറ്റത്ത് ആണെങ്കിൽ ഫസ്റ്റ് ഗിയറും ഇറക്കമാണെങ്കിൽ റിവേഴ്‌സ് ഗിയറുമാണ് ഇടേണ്ടത്.അതുപോലെ ടയർ ഉരുളാതിരിക്കാൻ കല്ല് മുതലായ കട്ടിയുള്ള വസ്തുക്കൾ ഉപയോഗിക്കുക.

സ്റ്റാർട്ട് ചെയ്യുന്ന അവസരത്തിൽ വാഹനം അല്പം മുൻപോട്ടും പിറകോട്ടും ചലിപ്പിക്കാൻ സൗകര്യം ഉണ്ടെങ്കിൽ ചെയ്യുന്നത് നല്ലതായിരിക്കും.ബോണറ്റിനുള്ളിൽ ജീവികൾ കൂടുകെട്ടാൻ സാധ്യത കൂടുതലാണ്.അതിനാൽ ഇടയ്ക്കിടെ ബോണറ്റിന്റെ ഉൾഭാഗം വൃത്തിയാക്കലും നല്ലതാണ്.അധിക വീടുകളിലും വളർത്തുമൃഗങ്ങളും മറ്റും വണ്ടിയുടെ അടിഭാഗത്ത് കിടക്കാൻ സാധ്യത ഉണ്ട് .അതിനാൽ വണ്ടി ചലിപ്പിക്കുന്നതിന് മുൻപ് വാഹനത്തിന്റെ അടിഭാഗം പരിശോധിക്കാൻ മറക്കരുത്.

വണ്ടി സ്റ്റാർട്ട് ചെയ്തതിന് ശേഷം രണ്ട് മൂന്ന് പ്രാവിശ്യം ഹാൻഡ്‌ബ്രേക് ഇടുകയും റിലീസ് ചെയ്യുന്നതും നല്ലതാണ്.ഹാൻഡ് ബ്രേക്ക് ജാമാകുക എന്ന പ്രശ്നത്തെ ഇത്തരത്തിൽ പരിഹരിക്കാം.ഹാൻഡ് ബ്രേക്ക് റിലീസ് ചെയ്യുന്ന അവസരത്തിൽ സുരക്ഷക്ക് വേണ്ടി ബ്രേക്ക് ചവിട്ടുന്നത് നല്ലതാണ് .മൂന്ന് ദിവസത്തിലൊരിക്കൽ ഓൺ ചെയ്യുന്നുണ്ടെങ്കിൽ ഹാൻഡ് ബ്രേക്ക് ഇട്ട് വെക്കുന്നതിൽ പ്രശ്നം ഇല്ല.

Leave a Reply