സംസ്ഥാന സർക്കാരിന്റെ ബഡ്ജറ്റ് പ്രഖ്യാപനത്തിൽ ഉണ്ടായിരുന്നത് പോലെ വാർധക്യ കാല പെൻഷനുകൾ 100 രൂപ കൂടി വർധിപ്പിച്ചിരിക്കുകയാണ് .ഇനി മുതൽ 60 വയസിനു മുകളിലുള്ളവർക് പെൻഷൻ തുക 1300 രൂപയും 75 വയസിനു മുകളിൽ ഉ;ഉള്ളവർക്ക് 1500 രൂപയും പെൻഷൻ ലഭിക്കുന്നതാണ്..ഏപ്രിൽ 1 മുതൽ ആണ് പെൻഷൻ വർധന പ്രാബല്യത്തിൽ വന്നിരിക്കുന്നത്.ബാങ്കുകൾ മുഖേനയും,”ഡയറക്ട് ടു ഹോം” സേവനം മുഖേനയും നിലവിൽ പെൻഷൻ കൈപ്പറ്റാൻ സാധിക്കുന്നതാണ്.ഇതനുസരിച്ചു അവശ നിലയിൽ ഉള്ളവർക്ക് പെൻഷൻ തുക വീട്ടിൽ എത്തിച്ചു കൊടുക്കുന്നതാണ്.
എന്നാൽ പ്രധാന കാര്യം മാസ്റ്ററിംഗ് നടത്തിയ ഗുണഭോക്തടാക്കൾക്ക് മാത്രമാണ് നിലവിൽ പെൻഷൻ ലഭിക്കുക.പെൻഷൻ തുക ലഭിക്കാത്തവർക്കും,പെൻഷൻ തുക ലഭിച്ചോ എന്ന് അറിയാൻ കഴിയാത്തവർക്കും നിലവിൽ കാരണം പരിശോധിക്കാനും,തുക ലഭിച്ചോ എന്ന് പരിശോധിക്കാനും ഉള്ള സംവിധാനവും നിലവിലുണ്ട്.സേവന വെബ്‌സൈറ്റ് വഴിയാണ് ഇത്തരത്തിലുള്ള സേവനങ്ങൾ ലഭിക്കുക.ആധാർ നമ്പറോ പെൻഷൻ നമ്പറോ നൽകി ഈ സേവനം ലഭ്യമായോ എന്ന് മനസിലാക്കാൻ സാധിക്കുന്നതാണ്.
60 വയസിനു മുകളിൽ ഉള്ളവർക്ക് ആണ് നിലവിൽ അപേക്ഷ സമർപ്പിക്കാൻ സാധിക്കുക.കുടുംബത്തിലെ കാര്യങ്ങൾ ഒറ്റക്ക് ചെയ്യാൻ കഴിയാത്ത നിരാലംബർക്ക് ആണ് നിലവിൽ പെൻഷൻ ലഭിക്കുക.കൂടാതെ പെൻഷൻ ലഭിക്കേണ്ട മാനദണ്ഡങ്ങൾ എന്തൊക്കെ ആണ്എന്നും ,അപേക്ഷിക്കേണ്ട രീതി എന്തൊക്കെയാണ് എന്ന് മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.അഭിപ്രായങ്ങൾ,സംശയങ്ങൾ തുടങ്ങിയവ കമന്റ് ആയി അറിയിക്കുക.വളരെ ഉപകാരപ്രദമായ ഈ വിവിവരം നിങ്ങളുടെ കൂട്ടുകാരിലേക്കും എത്താനായി ഷെയർ ചെയ്യുക.
