+1 അലോട്ട്മെന്റ് ബോണസ് പോയിന്റ്

+1 അഡ്മിഷൻ ലഭിക്കാൻ ചില സമയങ്ങളിൽ എങ്കിലും സഹായിക്കുന്ന ഒന്നാണ് ബോണസ് പോയിന്റുകൾ.എന്നാൽ ബോണസ്പോയിന്റുകളെ കുറിച്ച് എല്ലാവരും മനസിലാക്കായിരിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്.കൂടുതൽ ആളുകൾക്ക് അറിയാത്ത അക്കാര്യങ്ങൾ എന്തൊക്കെ ആണ് എന്ന് നോക്കാം.എല്ലാവര്ക്കും ബോണസ് പോയിന്റ് ലഭിക്കുമോ,ഏതൊക്കെ വിദ്യാർഥികൾക്കു ആണ് ബോണസ് പോയിന്റ് ലഭിക്കുക തുടങ്ങിയ കാര്യങ്ങൾ എല്ലാവരും മനസിലാക്കിയിരിക്കേണ്ട വസ്തുതകൾ ആണ്.ബോണസ് പോയിന്റുകൾക്ക് കുട്ടികൾക്കു മനസിലാക്കിയിരിക്കേണ്ട വസ്തുതകൾ എന്തൊക്കെ ആണ് എന്ന് നോക്കാം.

മിക്കാവാറും സ്‌കൂളുകളിൽ ncc കേഡറ്റ് ഉണ്ട്.അവരിൽ 75 ശതമാനം അറ്റൻഡൻസ് ഉള്ളവർക്ക് 2 മാർക്ക് ബോണസ് പോയിന്റ് ലഭിക്കുന്നതാണ്.അത് പോലെ തന്നെ സ്‌കൗട്ട് ആൻഡ് ഗൈഡിൽ ഉള്ളവർക്കും 2 മാർക്ക് ബോണസ് പോയിന്റ് ലഭിക്കുന്നതാണ്.എന്നാൽ സ്‌കൗട്ടിനോ ഗൈഡിനോ രാജ്യ പുരസ്കാരമോ,രാഷ്‌ട്രപതി പുരസ്കാരമോ ലഭിച്ചവർക്കാകും ബോണസ് പോയിന്റ് ലഭിക്കുക.കൂടാതെ എസ് പി സി ആയിട്ടുള്ളവർക്കും രണ്ട മാർക് ബോണസ് പോയിന്റ് ലഭിക്കുന്നതാണ്. ഇതിൽ ഉൾപ്പെടാത്തവർക്ക് നീന്തൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയാലും ബോണസ് പോയിന്റ് ലഭിക്കുന്നതാണ്.

എസ് എസ് എൽ സി മാർക്ക് ഷീറ്റും,വീടിന്റ കരം അടച്ച റെസിപ്റ്റുമായി പഞ്ചായത്തിൽ അപേക്ഷ നൽകിയാൽ നീന്തൽ സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.ഈ നീന്തൽ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ 2 മാർക്ക് ബോണസ് ലഭിക്കുന്നതാണ്.ഈ ബോണസ് പോയിന്റ് എല്ലാവര്ക്കും നേടാൻ സാധിക്കുന്നതാണ് അതിനാൽ പരമാവധി നീന്തൽ സർട്ടിഫിക്കറ്റുകൾ അലോട്ട്മെന്റ് സമയത്ത് ലഭ്യമാക്കാൻ ശ്രമിക്കുക.മറ്റു ബോണസ് പോയിന്റുകൾ ലാബുമാക്കേണ്ട വഴികൾ,അപേക്ഷകൾ തുടങ്ങിയ കാര്യങ്ങൾ താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു മനസിലാക്കാം.

Leave a Reply