അവസാന പരീക്ഷയിൽ 50 ശതമാനം മാർക്ക് ഉള്ള വിദ്യാർത്ഥികൾക്ക് 10000 രൂപ സ്‌കോളർഷിപ്പ്

പുതിയ അക്കാഡമിക് വര്ഷം ആരംഭിച്ച സാഹചര്യത്തിൽ നിരവധി സ്കോളര്ഷിപ്പുകളും ഇതിനോടനുബന്ധിച്ചു പ്രഖ്യാപിച്ചിട്ടുണ്ട്.അവയിൽ പലതും വിദ്യാർത്ഥികൾക്ക് ലഭിക്കുകയും ചെയ്തു.സ്വകാര്യ,സർക്കാർ സ്കോളര്ഷിപ്പുകളും ഇതിൽ പ്പെടുന്നു.”ബഡി ഫോർ സ്റ്റഡി” എന്ന സ്ഥാപനം ആണ് നിലവിൽ സ്കോളർഷിപ് നൽകുന്നത്.”ബഡി ഫോർ സ്റ്റഡി” നൽകിയ സർദാർ പട്ടേൽ സ്കോളർഷിപ് നിരവധി വിദ്യാർത്ഥികൾ അപേക്ഷ നൽകിയതാണ് എങ്കിലും നിരവധി തെറ്റിദ്ധാരണകൾ ഇതിനെ പറ്റി നിലനിന്നിരുന്നു.കേന്ദ്ര സർക്കാർ സ്കോളർഷിപ് ആണ് എന്നതായിരുന്നു ഇതിൽ പ്രധാനം.എന്നാൽ ഇത് “ബെഡ്‌ഡി ഫോർ സ്റ്റഡി” നൽകുന്ന സ്വകാര്യ സ്കോളർഷിപ് ആണ്.

“ബഡി ഫോർ സ്റ്റഡി “എന്നത് ഒരു സ്വകാര്യ സ്കോളർഷിപ്പ് വെബ്‌സൈറ്റ് ആണ്.കീപ് ഇന്ത്യ സ്മൈലിങ് എന്ന കോൾഗേറ്റ് സ്കോളർഷിപ്,ജിൻഡാൽ സ്കോളർഷിപ്,എൽ ഐ സി,എച് എഫ് എൽ തുടങ്ങി നിരവധി സ്‌കോളർഷിപ്പുകൾ ബെഡ്‌ഡി ഫോർ സ്റ്റഡി വഴി അപേക്ഷിച്ച നിരവധി കുട്ടികൾക്ക് ലഭിക്കുകയുണ്ടായി.നിരവധി സ്വകാര്യ സ്ഥാപനങ്ങൾ ബെഡ്‌ഡി ഫോർ സ്റ്റഡി എന്ന വെബ്‌സൈറ്റ് വഴി ആണ് സ്‌കോളർഷിപ്പുകൾ നൽകി വരുന്നത്.കേവലം സ്മാർട്ട്ഫോണിലൂടെ തന്നെ അപേക്ഷിച്ചു അർഹരായവർക്ക് സ്‌കോളർഷിപ്പ് നേടി എടുക്കാനും സാധിക്കുന്നതാണ്.

ews എന്ന പേരിൽ ഉള്ള സ്‌കോളർഷിപ്പിന് ഇപ്പോൾ അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നതാണ്.പത്താം ക്ലാസ് കഴിഞ്ഞ വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ് ലഭിക്കുക.നിലവിൽ പത്താം ക്ലാസ് റിസൾട്ട് വരാത്ത വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കില്ല.അപേക്ഷിക്കുമ്പോൾ മാർക്ക് ലിസ്റ്റ് കൂടി നൽകേണ്ടതുണ്ട്.അവസാന പരീക്ഷയിൽ ലഭിച്ച മാർക്ക് മനൻദണ്ഡമാക്കി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കാണ് സ്‌കോളർഷിപ്പ് ലഭിക്കുന്നത്.കൂടുതൽ വിവരങ്ങൾ മനസിലാക്കനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക. സ്‌കോളർഷിപ്പിന് അപേക്ഷിക്കാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Leave a Reply