കോവിഡ് പശ്ചാത്തലത്തിൽ സ്‌കൂളുകൾ എല്ലാം അടഞ്ഞു കിടക്കുകയാണ് എങ്കിലും വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ ക്ളാസുകളും അവർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ഒന്നും തന്നെ സർക്കാരുകൾ മുടക്കുന്നുമില്ല.അത്തരത്തിൽ ഇപ്പൊ അപേക്ഷിക്കാൻ സാധിക്കുന്ന സ്‌കോളർഷിപ്പ് അടക്കം ലഭിക്കുന്ന ഒരു കുടുംബശ്രീ പദ്ധതിയെ കുറിച്ചാണ് ഇവിടെ പറയുന്നത്. “സ്ത്രീ സുരക്ഷാ ഭീമ യോജന” എന്ന അയൽക്കൂട്ട അംഗങ്ങൾക്ക് ഉള്ള പദ്ധതി പ്രകാരം ആണ് തുക ലഭിക്കുന്നത്.കൂടാതെ നിരവധി സഹായങ്ങളും “സ്ത്രീ സുരക്ഷാ ഭീമ യോജന” പദ്ധതിയിലൂടെ അംഗത്തിനും കുടുംബത്തിനും ലഭിക്കുന്നതാണ്.
“പ്രധാനമന്ത്രി ജീവൻജ്യോതി സുരക്ഷാഭീമ യോജനയും”,”പ്രധാനമന്ത്രി സുരക്ഷാഭീമ യോജനയും” ചേർന്ന് ആവിഷ്ക്കരിച്ച “സ്ത്രീ സുരക്ഷാ ഭീമ യോജന”നിലവിൽ വന്നത് 2014 വർഷത്തിൽ ആയിരുന്നു എങ്കിലും കൂടുതൽ ആളുകൾക്കും ഇതിന്റെ പറ്റി അറിയില്ല.ഇത് പ്രകാരം.ഒരു അയൽക്കൂട്ടത്തിലെ ഒരു അംഗത്തിന്റെ 9 ,10 +1,+2 ക്‌ളാസുകളിൽ പഠിക്കുന്ന രണ്ടു വിദ്യാര്ഥികളായ മക്കൾക്ക് 1200 രൂപ വര്ഷം തോറും ലഭിക്കുന്നതാണ്.18 മുതൽ 75 വയസ് വരെ ഉള്ള കുടുംബശ്രീ അംഗങ്ങൾക്ക് അപേക്ഷിക്കാവുന്ന ഈ പദ്ധതി നടപ്പിലാക്കുന്നത് കേന്ദ്രസർക്കാരിന്റെ സഹകരണത്തിൽ കുടുമ്പശ്രീ മിഷനും,ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ(LIC) യും ചേർന്നാണ്.
ഇത് കൂടാതെ ഉള്ള നിരവധി ആനുകൂല്യങ്ങളും “സ്ത്രീ സുരക്ഷാ ഭീമ യോജന” പദ്ധതിയിലൂടെ ലഭ്യമാണ്.കൂടുതൽ വിവരങ്ങൾ ഇതിനെ കുറച്ചു മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.അപേക്ഷകൻ ഒരു വർഷം 342 രൂപ നൽകേണ്ടതുണ്ട് എങ്കിലും പകുതി കേന്ദ്ര സർക്കാർ നൽകുന്നത് കാരണം 172 രൂപ നൽകിയാൽ മതിയാകും.താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണാൻ ശ്രദ്ധിക്കുക.