അൽപ്പം അരക്ക് പോലും കയ്യിൽ പറ്റാതെ ചക്ക വെട്ടാം

ലോക്ക് ഡൌൺ കാലത്തു ഏറ്റവും താരമായ ഭക്ഷ്യ വിഭവം ചക്ക ആയിരുന്നു.പ്ലാവിന്റെ ഇല വെച്ചുള്ള ഭക്ഷണ വിഭവങ്ങൾ മുതൽ ചക്ക കുരു ഉപയോഗിച്ച് തയാറാക്കപ്പെടുന്ന ഷെയ്ക്ക് വരെ ഇത്തരത്തിൽ തയാറാക്കപ്പെട്ടിരുന്നു.ചക്ക കാലം ആയതിനാൽ പട്ടിണി കിടക്കേണ്ടി വന്നില്ല എന്ന അഭിപ്രായം ഉള്ളവരും കുറവല്ല.ഇത്തരത്തിൽ ചക്ക മലയാളിയുടെ ഇഷ്ടവിഭവം ആണെങ്കിലും ചക്ക വെട്ടി വൃത്തിയാക്കുമ്പോൾ കയ്യി പറ്റുന്ന ചക്കയുടെ അരക്ക് അല്ലെങ്കിൽ കറ ശരീരത്തിലും വസ്ത്രത്തിലും പറ്റുന്നതിലും ചെറിയ രീതിയിൽ ബിദ്ധിമുട്ടുകൾ ചിലർക്കെങ്കിലും ഉണ്ടാക്കുന്നുണ്ട്.

എന്നാൽ അൽപ്പം പോലും ചക്ക അരക്ക് ശരീരത്തിലോ,വസ്ത്രത്തിന്റെ പറ്റാതെ വളരെ എളുപ്പം എങ്ങനെ വൃത്തിയാക്കാം എന്നാണ് ഇവിടെ പറയുന്നത്.ആദ്യ. ചെയ്യേണ്ടത് സാധാരണ പോലെ ഒരു പ്ലാസ്റ്റിക്ക് ചാക്കിലോ വലിയ പാത്രത്തിലോ ചക്ക വെട്ടാനായി തയാറാക്കി വെക്കുക.ചക്കയുടെ മൂട് അല്ലാത്ത അറ്റം അൽപ്പം ചെത്തി ആ ഭാഗം കൊണ്ട് കുത്തി നിർത്തുക.ശേഷം ചക്കയുടെ പിടിയിൽ ഒരു പേപ്പറോ തുണിയോ ഉപയോഗിച്ച് പിടിച്ചു കൊണ്ട് ചക്കയുടെ മുള്ളിനോട് ചേർന്ന മടൽ വരെ ഉള്ള ഭാഗം കത്തി ഉപയോഗിച്ച് ചെത്തി കളയുക എന്നതാണ്.

ശേഷം ചക്ക രണ്ടായി നടുക്ക് കൊണ്ട് മുറിച്ച ശേഷം ചുളകൾ ഓരോന്നായി പൊട്ടിച്ചു പാത്രത്തിലേക്ക് മാറ്റുക.തുടർന്നു ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെ ആണ് എന്ന് കൃത്യമായി മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.സംശയങ്ങളും അഭിപ്രായങ്ങളും കമന്റായി രേഖപ്പെടുത്തുക.നിങ്ങളുടെ കൂട്ടുകാരിലേക്ക് ഈ രസകരമായ അറിവ് എത്താനായി ഷെയർ ചെയ്യാൻ മറക്കാതിരിക്കുക.താഴെ നൽകിയിരിക്കുന്ന വീഡിയോ കാണാം.

Leave a Reply