വാട്ടർ ടാങ്കിലെ ഏത് വലിയ ലീക്കും ഒട്ടിക്കാം

ഇന്ന് വാട്ടർ പമ്പുകളും,ടാങ്കുകളും ഇല്ലാത്ത വീടുകൾ ചുരുക്കമായിരിക്കും.കൂടാതെ മഴക്കാലം കൂടി ആയതിനാൽ വെള്ളം ശേഖരിക്കാനായി ഇവയുടെ ആവശ്യവും കൂടുതൽ ആണ്.എന്നാൽ ചിലർക്കെങ്കിലും വീട്ടിലെ വാട്ടർ ടാങ്കിൽ ചോർച്ച ഉണ്ടാകുന്ന സാഹചര്യം നേരിടേണ്ടി വരാറുണ്ട്.സാധാരണ ചോർച്ച വന്നാൽ ടാങ്ക് മാറ്റാൻ ആണ് നല്ലൊരു ശതതമാനം ആളുകളും തീരുമാനം എടുക്കുക.എന്നാൽ വളരെ എളുപപ്പം ടാങ്കിൽ ഉള്ള പൊട്ടലുകളും,ലീക്കുകളും,ചോർച്ചകളും ഫലപ്രദമായി എങ്ങനെ അടക്കാം എന്നാണ് ഇവിടെ പറയുന്നത്.ഇതിനായി ആവശ്യമുള്ളത് എം-സീൽ ചെറുത്, സൂപ്പർ ഗ്ലു സ്‌ക്രബ് പേപ്പർ എന്നിവയാണ്.

എം സീൽ ഉപയോഗിച്ചു നിരവധി ആളുകൾ ഒട്ടിക്കാറുണ്ടെങ്കിലും കൃത്യമായ രീതിയിൽ ചെയ്തില്ല എങ്കിൽ മാസങ്ങൾ കൊണ്ട് തന്നെ വീണ്ടും ചോർച്ച വരൻ ഉള്ള സാധ്യത വളരെ കൂടുതൽ ആണ്.ചോർച്ച മാറ്റാനായി ആദ്യം ചെയ്യേണ്ടത് ചോർച്ച ഉണ്ടായ ഭാഗം തുണി ഉപയോഗിച്ചു പൊടിയും അഴുക്കും ഒക്കെ കളഞ്ഞു വൃത്തിയാക്കുക.തുടർന്ന് സ്‌ക്രബ് പേപ്പർ ഉപയോഗിച്ച് പൊട്ടിയ ഭാഗം നന്നായി ഉരച്ചെടുക്കുക.പരുക്കൻ പ്രതലങ്ങളിൽ ആകും പശ നന്നായി പിടിക്കുക.)ഇത്തരത്തിൽ ടാങ്കിന്റെ അകത്തും പുറത്തും ചെയ്യേണ്ടതുണ്ട്.അടുത്ത ഘട്ടം ഒട്ടിക്കാനുള്ള പശ തയാറാക്കുക എന്നതാണ്.

ഇതിനായി ചെറിയ എം സീൽ പാക്കിനുള്ളിൽ വരുന്ന രണ്ടു കവറും പൊട്ടിച്ചു ഒരു പത്രതിൽ ഇടുക.ശേഷം അൽപ്പം വെള്ളം കൂടി ചേർത്ത് നന്നായി അത് മിക്സ് ചെയ്തു എടുക്കുക.തുടർന്ന് ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെ ആണ് എന്ന് മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.അഭിപ്രായങ്ങൾ നിർദേശങ്ങൾ എന്നിവ കമന്റ് ആയി രേഖപ്പെടുത്താം.നിങ്ങളുടെ കൂട്ടുകാരിലേക്കു വളരെ ഉപകാരപ്രദമായ ഈ വിവരം എത്താനായി ഷെയർ ചെയ്യുക.താഴെ നൽകിയിരിക്കുന്ന വീഡിയോ കാണാം.

Leave a Reply