സൂര്യഗ്രഹണം കണ്ട് കാഴ്ച നഷ്ടപ്പെട്ട 2 പേർക്ക് പറയാനുള്ളത്!

സൂര്യനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ എത്തുകയും സൂര്യനെ ഭാഗികമായോ പൂർണ്ണമായോ മറക്കുന്നു എന്ന പ്രതിഭാത്തെയാണല്ലോ സൂര്യഗ്രഹണം എന്നറിയപ്പെടുന്നത്. ഓരോ വർഷവും രണ്ടു മുതൽ അഞ്ചുവരെയാണ് സൂര്യ ഗ്രഹണങ്ങൾ സംഭവിക്കുന്നത്. സൂര്യ ഗ്രഹണം കൊണ്ട് മനുഷ്യർക്കു എന്തെങ്കിലും ദോഷമുണ്ടോ എന്നും അത് മനുഷ്യനെ എങ്ങനെയാണ് ബാധിക്കുന്നത് എന്നും നമുക് അറിഞ്ഞിരിക്കാം.

സൂര്യഗ്രഹണം നടക്കുന്നത് ഭൂമിയിൽ നിന്ന് നോക്കുമ്പോൾ സൂര്യനും ചന്ദ്രനും നേർരേഖയിൽ വരുമ്പോഴാണ് കറുത്തവാവ് എന്ന ദിവസം ഉണ്ടാകുന്നത്. ഭൂമിയിലെ എല്ലായിടവും ഇങ്ങനെ ഒരു പ്രതിഭാസം സംഭവിക്കുമ്പോൾ ഇരുട്ട് മൂടുന്നതാണ്. ഭൂമിയിൽ നിന്നുള്ള സൂര്യന്റെ ദൂരം ചന്ദ്രന്റെ ദൂരത്തിന്റെ നാനൂറു ഇരട്ടിയാണ്. സൂര്യനും ചന്ദ്രനും തമ്മിലുള്ള വ്യാസവും ഒരേ അനുപാദത്തിലാണ്. അതായത് ഭൂമിയിൽ നിന്ന് നോക്കുമ്പോൾ ഈ കാഴ്ചകൾ ഒരുപോലെയാണ്. ഇതിനർത്ഥം സൂര്യനെയും ചന്ദ്രനെയും ഒരേ വലിപ്പത്തിലാണ് നാം കാണുന്നത്.

ഭൂമി സൂര്യനെ ചുറ്റുന്നു, ചന്ദ്രൻ ഭൂമിയെ വലയം വെക്കുന്നു ഇങ്ങനെ ആവർത്തിക്കുമ്പോൾ ഒരു ദിവസം ഇതെല്ലാം നേർരേഖയിൽ വരുന്നു. ചന്ദ്രൻ നടുവിലായി എത്തുന്നു. അപ്പോൾ ചന്ദ്രന്റെ നിഴൽ ഭൂമിയിൽ പതിക്കും ഇങ്ങനെയാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്. പകൽ സമയത്താണ് ഇങ്ങനെ സംഭവിക്കുന്നത്. ഇനി നമുക് ഇത് എങ്ങനെയൊക്കെ ദർശിക്കാം എന്ന് നോക്കാം

പൂർണ്ണ സൂര്യ ഗ്രഹണ സമയത്തു മാത്രമേ നഗ്ന നേത്രങ്ങൾ കൊണ്ട് മനുഷ്യന് സൂര്യഗ്രഹണം കാണാൻ സാധിക്കുള്ളു. ഈ സമയത്തു ആകാശത്തേക്ക് നോക്കുന്നത് കൊണ്ട് കണ്ണുകൾക്കു ദോഷമില്ല. ഈസമയം സൂര്യൻ പൂർണമായും ചന്ദ്രന്റെ മറവിലായിരിക്കും. ഭാഗിക സൂര്യഗ്രഹണ സമയങ്ങളിൽ പ്രത്യേകം സോളാർ ഫിൽറ്ററുകൾ ഉപയോഗിക്കുക. ഇല്ലെങ്കിൽ നിങ്ങളുടെ കാഴ്ച ശക്തി പൂർണ്ണമായും നഷ്ടമായേക്കും. ഇതിനെ കുറിച്ചുള്ള കൂടുതൽ അറിവുകൾക്കായി വീഡിയോ കണ്ടുനോക്കാവുന്നതാണ്.

Leave a Reply