കോവിഡ് 19 പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്ന 5000 രൂപ ധനസഹായം ബാങ്കുകളിൽ ജൂൺ 15 മുതൽ എത്തി തുടങ്ങും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.അർഹർ ആയിട്ടുള്ളവർ അപേക്ഷിച്ചതിന്റെ അടിസ്ഥാനത്തിൽ ആണ് തുക വിതരണം നടക്കുക.കുടിശിക പെൻഷൻ വിതരണത്തിന് ശേഷം സംസ്ഥാന സർക്കാർ നൽകുന്ന വളരെ മികച്ച ഒരു ധനസഹായം ആണ് ഇത്തരത്തിൽ അൽകൗണ്ടുകളിൽ 5000 രൂപയാക്കി ലഭിക്കുന്നത്.1000 മുതൽ 10000 രൂപ വരെ ആണ് നോർക്ക വെബൈറ്റ് വഴി ലഭ്യമാകുന്നത്.പ്രവാസികൾക്കുള്ള ആനുകൂല്യം ആയിട്ടാണ് ഈ തുക ലഭിക്കുന്നത്.
നേരത്തെ നൽകാൻ തീരുമാനിച്ചിരുന്ന തുക വിതരണം ആണ് പുനഃക്രമീകരിച്ചു ജൂൺ 15 മുതൽ വിതരണം ചെയ്യുന്നത്. 170,000 അപേക്ഷകരിൽ രേഖകൾ കൃത്യമായി സമർപ്പിച്ചിരിക്കുന്ന 30,000 അപേക്ഷകർക്ക് ആദ്യ ഘട്ടത്തിൽ തുക ബാങ്ക് അക്കൗണ്ടിൽ ലഭ്യമാകുന്നതാണ്.അപേക്ഷ നൽകിയ എല്ലാവര്ക്കും തുക വിതരണം ഉണ്ടായിരിക്കുന്നതാണ്.അപേക്ഷകന്റെ സേവിങ്സ് അക്കൗണ്ടുകളിലോ,സേവിങ്സ് അക്കൗണ്ട് ഇല്ലാത്ത സാഹചര്യത്തിൽ ജോയിന്റ് അക്കൗണ്ട് ഇതിനായി നൽകാൻ സാധിക്കുന്ന സാഹചര്യം നിലവിലുണ്ടായിരുന്നു.
എന്നാൽ എൻ ആർ ഐ അക്കൗണ്ടുകൾ നൽകിയവർക്ക് ആനുകൂല്യം ലഭിക്കുന്നതല്ല.അത്തരക്കാർ നോർക്ക ഹെല്പ് ഡെസ്‌കുമായി ബന്ധപ്പെട്ട് തുടർനടപടികൾ സ്വീകരിക്കേണ്ടതാണ്.ഇത്തരത്തിൽ തുക ലഭിക്കുന്നതിന് കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.സംശയങ്ങളും അഭിപ്രായങ്ങളും കമന്റ് ആയി രേഖപ്പെടുത്താം.നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്ക് ഈ വിവരം എത്താനായി ഷെയർ ചെയ്യുക.താഴെ നൽകിയിരിക്കുന്ന വീഡിയോ കാണാം.