എസ് എസ് എൽ സി റിസൾട്ട് വരുന്ന ഓരോ വിദ്യാർത്ഥികൾക്കും അവരുടെ കാത്തിരിപ്പ് അവസാനിപ്പിക്കാം കാരണം.എസ് എസ് എൽ സി റിസൾട് 30 -06 -2020 ഉച്ചക്ക് രണ്ടു മണിക്ക് പ്രഖ്യാപിക്കും എന്നാണ് നിലവിൽ ലഭിക്കുന്ന വിവരം.ലോക്ക്ഡൗൺ മൂലം മാറ്റി വെച്ചിരുന്ന പരീക്ഷ വിജയകരമായി നടപ്പാക്കപ്പെട്ടതിന്റെ ആശ്വാസത്തിൽ കൂടി ആണ് റിസൾട്ട് വരുന്നത് എന്നത് വളരെ വലിയ ആശ്വാസം ആണ് സർക്കാരിനും,വിദ്യാർത്ഥികൾക്കും,രക്ഷിതാക്കൾക്കും ഒരു പോലെ ലഭിക്കുന്നത്.മെയ് 30 നു മുൻപ് തന്നെ വിദ്യാസവകുപ്പ് പരീക്ഷകൾ ഒക്കെ തന്നെ പൂർത്തീകരിച്ചിരുന്നു.
സി ബി എസ് സി,ഐ സി എസ് സി പരീക്ഷകളിൽ പലതും റദ്ദാക്കിയ സാഹചര്യത്തിൽ കൂടി ആണ് എസ് എസ് എൽ സി റിസൾട്ട് 30 -06 -2020 ഉച്ചക്ക് രണ്ടു മണിക്കാണ് റിസൾട്ട് വിദ്യാഭ്യാസ മന്ത്രി സി രവീദ്രനാഥ് പ്രഖ്യാപിക്കുന്നത്.കൈറ്റിന്റേത് ഉൾപ്പടെയുള്ള വെബ്‌സൈറ്റുകളിൽ നിന്നും നിലവിൽ പരീക്ഷ ഫലം ലഭ്യമാകുന്നതാണ്.പൊതുവിദ്യഭ്യാസ വ്സകുപ്പിന്റെ വെബ്‌സൈറ്റ്,അത് പോലെ തന്നെ കൈറ്റ് വെബ്‌സൈറ്റുകളിൽ,സഫലം സൈറ്റ് എന്നിവയിൽ നിന്നും നാളെ മുതൽ വിദ്യാർത്ഥികൾക്ക് റിസൾട്ട് ലഭിക്കുന്നതാണ്.
വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ ഉള്ള നിരവധി വെബ്‌സൈറ്റുകൾ നിലവിൽ എസ എസ എൽ സി ഫലം ലഭ്യമാക്കുന്നതാണ്.നിരവധി വിദ്യാർഥികൾ ഒരേ സമയം റിസൾട്ട് നോക്കുന്ന സാഹചര്യം ഉണ്ടായാൽ വെബ്‌സൈറ്റ് ഹാങ്ങ് ആകുന്ന സാഹചര്യം ഒരു പക്ഷെ ഉണ്ടായേക്കാം അതിനാൽ തന്നെ റിസൾട്ട് ലഭ്യമാകുന്ന എൽ വെബ്‌സൈറ്റുകളും ഓർമിച്ചു വെക്കുക.കൂടാതെ സഫലം മൊബൈൽ ആപ്പ്ലികേഷൻ വഴിയും എസ് എസ് എൽ സി റിസൾട്ട് നോക്കാൻ സാധിക്കുന്നതാണ്.മൊബൈൽ ആപ്പ്ലികേഷൻ ആപ്‌ളിക്കേഷൻ ലഭിക്കാനും റിസൾട്ടുകൾ ലഭിക്കുന്ന സൈറ്റുകൾ ലഭിക്കാനുമായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
