കഞ്ഞി വെള്ളം കൊണ്ടൊരു കീടനാശിനി

മഴക്കാല കൃഷികളിൽ പലതും കാര്യമായി വളർച്ച ലഭിക്കുന്നില്ല,മോശമാകുന്നു എന്ന പരാതി ഉള്ളവർ നിരവധി ആണ്.ഇത്തരം എല്ലാ പ്രശ്നങ്ങളെയും നേരിടാൻ കഞ്ഞിവെള്ളം കൊണ്ട് ഉഗ്രൻ ഒരു കീടനാശിനി ഉണ്ടാക്കാൻ സാധിക്കും.സാധാരണ മിക്കവാറും വീടുകളിലും കഞ്ഞിവെള്ളം കളയുന്ന പതിവാണ് ഉള്ളത്.എന്നാൽ കഞ്ഞി വെള്ളം കൊണ്ട് ഉഗ്രൻ വളവും കീടനാശിനിയും ഒക്കെ തയാറാക്കാൻ സാധിക്കും എന്നത് അധികം ആളുകൾക്കും അറിയാത്ത കാര്യം ആണ്.കഞ്ഞി വെള്ളം കൊണ്ടുള്ള കീടനാശിനി എങ്ങനെ തയാറാക്കാം എന്നാണ് ഇവിടെ പറയുന്നത്.

ഇതിനായി ആവശ്യം ഉള്ളത് ഒരു ദിവസം പുളിച്ച കഞ്ഞി വെള്ളം .വേപ്പിൻ പിണ്ണാക്ക്,വെളുത്തുള്ളി എന്നിവയാണ്.കഞ്ഞി വെള്ളത്തിൽ ഉള്ള പശ സ്വഭാവം ആണ് കീടനാശിനി ചെടികളിൽ ഒട്ടി ഇരിക്കാൻ സഹായിക്കുന്ന ഘടകം.ഒരു ലിറ്റർ കഞ്ഞി വെള്ളത്തിൽ രണ്ടു പിടി വേപ്പിൻ പിണ്ണാക്ക് ഇട്ടു കുതിർത്ത് വെക്കുക.ഒരു ദിവസം കൃതിർത്ത് വെച്ച ശേഷം 20 ഗ്രാം വെളുത്തുള്ളി അരച്ചത് ഇട്ടു നന്നായി ഇളക്കി എടുക്കുക.കഞ്ഞി വെള്ളം നല്ല കട്ടി ആണ് എങ്കിൽ അൽപ്പം വെള്ളം ചേർത്ത് കൊടുക്കാവുന്നതാണ്.നന്നായി ഇളക്കിയ ശേഷം ഈ ലായനി അരിച്ച് എടുക്കുക.ഇത്രയും ലളിതമായ മാര്ഗങ്ങളിലൂടെ കഞ്ഞിവെള്ള കീടനാശിനി തയാറാക്കാൻ സാധിക്കും.

കീടങ്ങളും ആക്രമണം,പുഴുക്കളുടെ മുട്ടയുടെ നാശം,വെള്ളീച്ച ശല്യം,തുടങ്ങിയ പ്രശ്ങ്ങൾക്ക് വളരെ ഉപകാരപ്രദമായി പ്രവർത്തിക്കുന്ന ഒരു കീടനാശിനി ആണ് കഞ്ഞിവെള്ള കീടനാശിനി.ഇത് തയാറാക്കുന്നതിന്റെയും പ്രയോഗിക്കുന്നതിന്റെയും രീതി മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.സംശയങ്ങൾ അഭിപ്രായങ്ങൾ എന്നിവ കമന്റിൽ അറിയിക്കാം.കൃഷിയെ ഇഷ്ട്ടപെടുന്ന സുഹൃത്തുകളിലേക്ക് എത്തിക്കാനായി ഷെയർ ചെയ്യാൻ മറക്കാതിരിക്കുക,ചുവടെ ചേർത്തിരിക്കുന്ന വീഡിയോ പൂർണമായും കാണാൻ ശ്രദ്ധിക്കുക.

Leave a Reply