മുൻപുള്ളതിൽ നിന്നും വ്യത്യസ്തമായി ഇന്ന് പണം അയക്കാനും,പണം പിൻവലിക്കാനും ബാങ്കിൽ പോകേണ്ട കാര്യമില്ല.മറിച്ചു കയ്യിലുള്ള ഫോൺ ഉപയോഗിച്ച് ഇക്കാര്യങ്ങൾ വളരെ എളുപ്പത്തിൽ ഫലപ്രദമായി ചെയ്യാൻ സാധിക്കുന്നതാണ്.അത് കൊണ്ട് തന്നെ പണം ട്രാൻസ്ഫർ ചെയ്യുന്ന സമയത്തു നൽകിയ അക്കൗണ്ട് നമ്പർ അബദ്ധത്തിൽ തെറ്റായി പോയി മറ്റൊരു അക്കൗണ്ടിലേക്ക് പണം പോകുന്ന സാഹചര്യം ഉണ്ടായാൽ എന്താണ് ചെയ്യണ്ടത് എന്ന് കൂടുതൽ ആളുകൾക്കും അറിയില്ല.അങ്ങനെ സംഭവിച്ചാൽ എന്താണ് ചെയ്യണ്ടത് എന്ന് നോക്കാം.
സ്വന്തം അക്കൗണ്ടും പണം തെറ്റി അയക്കപ്പെട്ട അക്കൗണ്ടും ഒരേ ബാങ്കിന്റെതു ആണ് എങ്കിൽ തീരെ വേവലാതി പെടേണ്ട സാഹചര്യം ഇല്ല.ഇത്തരം സാഹചര്യം ഉണ്ടായാൽ ബാങ്ക് മാനേജരുമായി ബന്ധപ്പെട്ടാൽ അത് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്തു തരുന്നതാണ്.എന്നാൽ മറ്റൊരു ബാങ്കിന്റെ അക്കൗണ്ടിലേക്ക് ആണ് പണം അയച്ചത് എങ്കിൽ സ്വന്തം ബാങ്കിന്റെ മാനേജറെ നേരിട്ടു കണ്ടു തെറ്റായി നൽകപ്പെട്ട അക്കൗണ്ട് നമ്പർ അടക്കം,പണമയച്ച സ്ക്രീൻ ഷോട്ടിന്റെ കോപ്പി അടക്കം അപേക്ഷ നൽകണം.
ശേഷം തെറ്റായി പണം എത്തിയ അക്കൗണ്ട് ഉടമയെ ബ്രാഞ്ച് മാനേജർ ബന്ധപ്പെട്ടു 7 ,8 ദിവസങ്ങൾക്കുളിൽ തന്നെ നഷ്ട്ടപ്പെട്ട തുക തിരികെ നൽകുന്നതാണ്.ഇനി എന്തെങ്കിലും സാഹചര്യത്താൽ അക്കൗണ്ട് നമ്പർ തെറ്റിയത് മൂല പണം ലഭിച്ച ആൾ പണം തിരികെ നൽകാൻ തയാറാകുന്നില്ല എങ്കിൽ കോടതിയുമായി ബന്ധപ്പെടണ്ടതാണ്.എന്നാൽ ശ്രദ്ധിക്കേണ്ടതും മനസിലാക്കേണ്ടതുമായ കാര്യം കോടതി കയറിയാൽ നഷ്ട്ടപെട്ട പണം തിരികെ ലഭിക്കാൻ നല്ല കാലതാമസം എടുക്കുന്ന സാഹചര്യം ഉണ്ടാകും.
അതിനാൽ തന്നെ കൃത്യമായി അക്കൗണ്ട് നമ്പറുകൾ പരിശോധിച്ചു മാത്രം പണം അയക്കുക.മറ്റു പ്രശ്ങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കുക എന്നത് മാത്രമാണ് ഇ അവസരത്തിൽ ചെയ്യാവുന്ന ഏറ്റവൻ നല്ല കാര്യം