ഭൂമി വാങ്ങുമ്പോഴും വിൽക്കുമ്പോഴും പണം നഷ്ട്ടപെടാതിരിക്കാൻ

വസ്തു വാങ്ങുന്നവരും വിൽക്കുന്നവരും തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.ഇന്നത്തെ കാലത്തു ഇടനിലക്കാർ ഇല്ലാതെ നടക്കുന്ന കച്ചവടങ്ങൾ കുറവായതു കൊണ്ട് തന്നെ ചില കാര്യങ്ങളിലെ അശ്രദ്ധ മൂലം പലപ്പോഴും പണം നഷ്ടപ്പെടാൻ ഉള്ള സാഹചര്യം വളരെ കൂടുതൽ ആണ്.അത്തരത്തിൽ വസ്തുവിന്റെ ഉടമസ്ഥ രേഖ അല്ലെങ്കിൽ പ്രമാണം എഴുതുന്ന സമയത്തു പാലിക്കേണ്ട ചില കാര്യങ്ങൾ അവ എന്തൊക്കെ ആണ് എന്ന് നോക്കാം.

ആദ്യമായി വസ്തു വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ ഏറ്റവും പ്രധാനം പൂർണമായും ഇടപാട് ഇടനിലക്കാർക്ക് വിട്ടു കൊടുക്കാതെ ചില കാര്യങ്ങൾ ശ്രദ്ധിക്കുക എന്നതാണ് അതിൽ ഏറ്റവും പ്രധാനം.രജിസ്ട്രേഷനുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രധാനം സ്ഥലത്തിന് അഡ്വാൻസ് കൊടുക്കുന്നതിനു മുൻപ് തന്നെ ഒറിജിനൽ പ്രമാണം വാങ്ങി വായിച്ചു നോക്കേണ്ടതാണ്.ഇനി എന്തെങ്കിലും സാഹചര്യത്തിൽ പ്രമാണം ലഭിക്കില്ല എന്ന് പറയുകയാണ് എങ്കിൽ സർവേ നമ്പറും അനുബന്ധ വിവരങ്ങളും നൽകി നിശ്ചിത ഫീസ് നൽകുകയാണ് എങ്കിൽ പ്രമാണത്തിന്റെ പകർപ്പ് ലഭിക്കുന്നതാണ്.

അത് കൂടാതെ കൈവശാവകാശ സർട്ടിഫിക്കറ്റ്,കരം അടച്ച രസീത്ത് അഥവാ പറ്റുചിട്ടി എന്നിവ കൂടി പരിശോധിച്ചു കൃത്യം ആണ് എന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രം മറ്റു നടപടികളിലേക്ക് കടക്കേണ്ടതാണ്.ഇത്തരം പരിശോധനകൾ കൊണ്ടുള്ള ഏറ്റവും വലിയ ഉപകാരം എന്തെന്നാൽ വസ്തുവിന് മേൽ എന്തെങ്കിലും കോടതി വ്യവഹാരങ്ങൾ അഥവാ കേസുകൾ നിലവിലുണ്ടോ,മറ്റു സാമ്പത്തിക ഇടപാടുകൾ നിലവിലുണ്ടോ എന്ന് മനസിലാക്കാൻ സഹായിക്കുന്നതാണ്.

ഇത് പോലെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഒന്നിലധികം അവകാശികൾ ഉള്ള വസ്തു വകകൾ ആണോ എന്നുള്ളതാണ്.പണയത്തിലിരിക്കുന്നതോ,ലോൺ എടുത്തോ ആയ വസ്തുവകകൾ ആണ് വാങ്ങാൻ ഉദ്ദേശിക്കുന്നത് എങ്കിൽ ബാങ്ക് രേഖകൾ പൂർണമായും പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷം മാത്രം കരാറിൽ ഏർപ്പെടുക.കരാർ തയാറാക്കപെടുമ്പോൾ ബാങ്കിൽ നൽകേണ്ട തുക അടക്കം ഉൾകൊള്ളിച്ചു എഗ്രിമെന്റ് അഥവാ കരാർ തയാറാക്കുക.തുടർന്ന് ചെയ്യേണ്ട കാര്യങ്ങൾ മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.

Leave a Reply