ഫോട്ടോഗ്രഫി ഇഷ്ടമല്ലാത്തവരായി ആരുംതന്നെ ഉണ്ടാവില്ല.വിലകൂടിയ ക്യാമറകൾ വാങ്ങാൻ കഴിയാത്തത്കൊണ്ടുതന്നെ പലപ്പോഴും ഫോട്ടോകൾ എടുക്കാറുള്ളത് നമ്മുടെ ഫോണുകളിലാവും.യാത്രകൾ പോകുമ്പോഴോ, മറ്റ് സന്ദർഭങ്ങളിലോ ആയി ഒരുപാട് ചിത്രങ്ങൾ ഫോണിൽ പകർത്തിയത് ഇപ്പോഴും നമ്മൾ സൂക്ഷിച്ചു വച്ചിട്ടുണ്ടാകും.ഈ ഫോട്ടോകൾ വെറുതെ ഫോണിന്റെ മെമ്മറി ഫുൾ ആക്കുന്നു ഏന് ഒരിക്കലെങ്കിലും ആലോചിച്ചവരും കുറവായിരിക്കില്ല.എന്നാൽ ഇങ്ങനെ കിടക്കുന്ന ഫോട്ടോകൾ നിങ്ങൾക്ക് ഉപകാരപ്രദം ആകും എങ്കിലോ?അങ്ങനെയും ഒരു സാധ്യത ഉണ്ട്.
ഇങ്ങനെ സൂക്ഷിച്ചു വച്ചിരിക്കുന്ന ചിത്രങ്ങൾ എല്ലാം നമുക്ക് കുറയെ നല്ല ഓർമകളാവും നൽകാറുള്ളത്. എന്നാൽ ഇനി മുതൽ അത്തരത്തിൽ സൂക്ഷിച്ചു വച്ചിരിക്കുന്ന മൊബൈൽ ഫോട്ടോകൾ വഴി സമ്പാദിക്കാൻ കഴിഞ്ഞാലോ. അതെ നമ്മുടെ മൊബൈൽ വഴി പകർത്തിയ ഫോട്ടോകൾ ഓൺലൈൻ വഴി വിറ്റുകൊണ്ട് സമ്പാദിക്കാൻ കഴിയുന്നൊരു അപ്ലിക്കേഷൻ ആണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്. വളരെ ലളിതമായ വഴികളിലൂടെ ആർക്കും തന്നെ ഇത് ചെയ്തു പണം സമ്പാദിക്കാൻ സാധിക്കും.ഇതിനായി എന്ത് ചെയ്യാൻ സാധിക്കും എന്നാണ് ഈ കുറിപ്പിലൂടെ പറയുന്നത്.
ഷട്ടർസ്‌റ്റോക്ക് എന്നാ കമ്പനിയും അവരുടെ വെബ്സൈറ്റ്ഉം പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാർക്ക് സുപരിചിതമാണ്.അപ്‍ലോഡ് ചെയ്യുന്ന ഫോട്ടോകൾ മറ്റ് ആവശ്യക്കാരിൽ എത്തിക്കുകയും അവർ വാങ്ങുന്നതുവഴി ഫോട്ടോ അപ്ലോഡ് ചെയ്തവർക്ക് പ്രതിഫലം ലഭിക്കുകയും ചെയ്യും.എങ്ങനെ ഈ അപ്ലിക്കേഷൻ ഉപയോഗിച്ചുകൊണ്ട് കാശ് നേടാമെന്ന് മനസിലാക്കാനായി താഴെ കാണുന്ന വീഡിയോ പൂർണമായും കാണുക.അഭിപ്രായങ്ങൾ,നിർദേശങ്ങൾ എന്നിവ കമന്റ് ആയി രേഘപെടുത്താം.നിങ്ങളുടെ ഇഷ്ടപ്പെട്ട ഫോട്ടോഗ്രാഫർമാരിലേക്ക് ഈ വിലപ്പെട്ട വിവരം എത്താനായി ഷെയർ ചെയ്യുക.