ഗ്ലാസ് കേക്ക്,കൗതുകമുണർത്തുന്ന അപാര രുചി

ഗ്ലാസ്‌ കേക്ക് അഥവാ ട്രാന്‍സ്പെരന്റ് കേക്ക് എന്ന് പേരിട്ടു വിളിക്കുന്ന വിഭവം ആണ് ഈ കുറിപ്പിലൂടെ പരിജയപ്പെടുതുന്നത്.സാധാരണ പഴവര്‍ഗങ്ങള്‍ കൊണ്ട് ഉണ്ടാക്കുന്ന ഒരു കേക്ക് ആണെങ്കിലും ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാല്‍ കേക്കിന്റെ ഉള്ളിലുള്ള എല്ലാ ചേരുവകകളും ഒരു കണ്ണാടിയില്‍ എന്നാ പോലെ സുതാര്യമായി കാണാന്‍ സാധിക്കും എന്നതാണ്.കേക്ക് എങ്ങനെ തയാറാക്കാം എന്ന് നോക്കാം.ആവശ്യമുള്ളത് കുറച്ചു പഴ വര്‍ഗങ്ങള്‍ ആണ്.ശ്രദ്ധിക്കേണ്ട കാര്യം വ്യത്യസ്ത നിറങ്ങളില്‍ ഉള്ള പഴവര്‍ഗങ്ങള്‍ തിരഞ്ഞെടുക്കുന്നതാണ് ഇതിനു ഏറ്റവും നല്ലത്.

ഇവിടെ ഉപയോഗിക്കുന്നത് കാരക്ക അഥവാ ഉണഗിയ ഈത്തപ്പഴം,ചുവന്ന മുന്തിരി,പച്ച മുന്തിരി,കിവി,നാരങ്ങ,ആപ്പിള്‍,ഓറഞ്ച്,മാങ്ങ,മാതളം എന്നിവയാണ്.നാരങ്ങ മാങ്ങാ തുടങ്ങിയ മുറിക്കാന്‍ കഴിയുന്ന പഴങ്ങള്‍ മുറിക്കുകയും.അല്ലാത്ത മാതളം,മുന്ത്രിരി തുടങ്ങിയവ കുലയില്‍ നിന്നും വേര്‍തിരിചിടുകയും ചെയ്യുക.ശേഷം,ആവശ്യമുള്ളത് ജെലാറ്റിന്‍ ആണ്.സാധാരണ മാര്‍ക്കെറ്റുകളില്‍ 50 ഗ്രാം മുതലുള്ള പാക്കുകളില്‍ ഇവ ലഭിക്കുന്നതാണ്.ഒരു കപ്പ് പഞ്ചസാര,അത്യാവശ്യം വലിപ്പമുള്ള ഒരു നോണ്‍ സ്ടിച്ക് പാന്‍ എന്നിവയാണ് ഇതിനായി ആവശ്യമുള്ളത്.

തയാറാക്കാനായി പാത്രത്തില്‍ മുക്കാല്‍ ലിറ്റര്‍ വെള്ളം ഒഴിച്ച് കൊടുത്തു കൊണ്ട് അടുപ്പില്‍ ചൂടാക്കാന്‍ വെക്കുക.അതിലേക്ക് ഒരു കപ്പ്‌ പഞ്ചസാര ഇട്ടു കൊടുത്തു ചൂടകണ അനുവദിക്കുക.ഈ സമയം ഒരു പാത്രത്തിലേക്ക് 50 ഗ്രാം ജെലാറ്റിന്‍ ഇട്ടു അതിലക്ക് വെള്ളം ഒഴിച്ച് കുതിര്‍ക്കുക.അത് നനായി മിക്സ് ചെയ്തു ലൂസ് ആക്കി എടുക്കുക.ശേഷം അടുപ്പില്‍ ഇരിക്കുന്ന പഞ്ചസാര ലായനിയിലേക്ക് ഈ ജെലാറ്റിന്‍ ഇട്ടു നന്നായി ഇളക്കി കൊടുക്കുക.നനായി മിക്സ് ആയതിനു ശേഷം ഗ്യാസ് ഓഫ് ആക്കി ചൂട് ആറാന്‍ വേണ്ടി വെയിറ്റ് ചെയ്യുക.

തണുത്ത ശേഷം തുടര്‍ന്ന് ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെ ആണ് എന്ന് മനസിലാക്കാനായി ചുവടെ നല്‍കിയിരിക്കുന്ന വീഡിയോ പൂര്‍ണമായും കാണുക.അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കമന്റ് ബോക്സില്‍ രേഘപ്പെടുത്തുക.നിങ്ങളുടെ സുഹൃത്തുക്കളിലേക്കും ഈ വ്യത്യസ്ത രുചി എത്താനായി ഷെയര്‍ ചെയ്യാം.

Leave a Reply