വൈദ്യുതിയുടെ സഹായം ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു വാട്ടര്‍ പംബ് രീതി ആണ് ഇവിടെ പറയുന്നത്.ആദ്യം തന്നെ പറയട്ടെ പരീക്ഷണം എന്ന രീതിയില്‍ ചെയ്ത വീഡിയോയില്‍ നിന്നും പ്രജോദനം ഉള്‍ക്കൊണ്ട് തയാറാക്കുന്ന ഒരു കുറിപ്പ് ആണ് ഇത്.പൂര്‍ണവിജയം അല്ല എങ്കില്‍ കൂടിയും 80 ശതമാനം വിജയമായ ഒരു രീതി തന്നെ ആണ് ഇത്.കൃത്യമായി ചെയ്യുകയാണ് എങ്കില്‍ പൂര്‍ണ വിജയം കൈവരിക്കാന്‍ സാധിക്കും എന്നാണ് വീഡിയോ തയാറാക്കിയ അബ്ദുല്‍ സമദ് കുട്ടൂര്‍ എന്ന വ്യക്തി വീഡിയോയിലൂടെ അവകാശപ്പെടുന്നത്.വീഡിയോ കുറിപ്പിന്റെ ഏറ്റവും താഴെ ആയി ലഭ്യമാണ്.
ഇത് തയാറാക്കാനായി ആവശ്യമുള്ളത് അത്യാവശ്യം നല്ല കട്ടി ഉള്ള ഒരു ബക്കറ്റ് ആണ്.പെയിന്റ് വാങ്ങാന്‍ ലഭിക്കുന്ന ബക്കറ്റുകള്‍ കട്ടി ഉള്ളവ ആയതിനാല്‍ ഇതിനു ഏറ്റവും ഉത്തമം അതാണ്.ടാങ്ക് ആയി ഉപയോഗിക്കാന്‍ ആണ് ബക്കറ്റ് എടുക്കുന്നത്.ഈ ബക്കറിന്റെ പിടി വരുന്ന രണ്ടു വശത്തും താഴെ വശത്തുമായി വീഡിയോയില്‍ കാണുന്ന പോലെ മൂന്നു ഹോളുകള്‍ ഇടുക.ബക്കറ്റ് എയര്‍ ടൈറ്റ് ആയിരുന്നാല്‍ മാത്രമേ പംബ് കൃത്യമായി പ്രവര്‍ത്തിക്കുകയുള്ളു.അതിനാല്‍ പിടിയുടെ വശങ്ങളിലായി ഇട്ടിരിക്കുന്ന ഹോളില്‍ രണ്ടു ഒരിഞ്ചു കണക്ടര്‍ പൈപ്പുകള്‍ അകത്തു നിന്നും പുറത്തേക്കു എന്നാ രീതിയില്‍ ടൈറ്റ് ആയി ഘടിപ്പികുക.
താഴെ ഉള്ള ഹോളില്‍ രണ്ടിഞ്ചു കണക്ക്ടര്‍ ആണ് മേല്‍പ്പറഞ്ഞ രീതിയില്‍ ഘടിപ്പിക്കേണ്ടത്.താഴെ ഉള്ള ഹോള്‍ വെള്ളം പുറത്തേക്ക് പോകാന്‍ ആണ് ഉപയോഗിക്കുന്നത്.കാര്യങ്ങള്‍ കൃത്യമായി മനസിലാക്കാന്‍ ചുവടെ നല്‍കിയിരിക്കുന വീഡിയോ പൂര്‍ണമായും കാണുക.അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കമന്റ് ബോക്സില്‍ രേഘപെടുത്തുക.ഇത്തരം അറിവുകള്‍ നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്ക് എത്താനായി ഷെയര്‍ ചെയ്യാന്‍ മറക്കാതിരിക്കുക.ചുവടെ നല്‍കിയിരിക്കുന്ന വീഡിയോ കണ്ടു മനസിലാക്കാം.
