ഇത്രയും രുചിയിൽ ചോറ് നിങ്ങൾ കഴിച്ചിട്ടുണ്ടാകില്ല.

ഇപ്പോൾ റേഷൻ കടയിൽ നിന്നും ലഭിക്കുന്ന സാധാര അരി വളരെ നല്ല ഗുണമേന്മ ഉള്ളവയാണ് എങ്കിലും ശീലം ഇല്ലത്തതിനാൽ രുചി കുറവ് ഉണ്ട് എന്ന് പരാതി പറയുന്നവർക്ക് ഒരു പരിഹാരം ആണ് ഇവിടെ പറയുന്നത്.സാധാരണ ചോറ് വെക്കുന്ന പുഴുക്കലരിയുടെ കാര്യമാണ് ഇവിടെ പറയുന്നത്.വളരെ രുചികരമായ ചോറ് തയാറാക്കാൻ സാധിക്കും ഈ അരി ഉപയോഗിച്ച്.സാധാരണ കടകളിൽ നിന്നും വലിയ വില കൊടുത്തു വാങ്ങുന്ന അരിയേക്കാൾ രുചികരമായ ചോറ് ഈ അരി കൊണ്ട് തയാറാക്കാൻ സാധിക്കും. എങ്ങനെയാണ് എന്ന് നോക്കാം.

പലർക്കും മുൻധാരണകൾ ഉള്ള ഒന്നാണ് റേഷനരിയെ കുറിച്ചുള്ളത്.അതായത് മോശം അരിയാണ് ലഭിക്കുന്നത് എന്ന തരത്തിലുള്ള ചിന്തകൾ ഉള്ള നിരവധി ആളുകൾ ഉണ്ട്.എന്നാൽ മായങ്ങൾ ഒന്നും ചേർക്കാത്ത ഏറ്റവും ശുദ്ധമായ ഒന്നാണ് റേഷനരി. മായം ഇല്ലാത്ത ഒന്നാണ് റേഷനരി എന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവാണ്ചെറിയ ഉളറുകളും മറ്റും അരിയിൽ കാണുന്നത് തന്നെ. വളരെ സിംപിൾ ആയി ചെയ്യുന്ന കാര്യം കൊണ്ട് രുചികരമായ ചോറ് ആക്കി റേഷനരിയെ മാറ്റാൻ സാധിക്കും.ആദ്യമായി ചെയ്യണ്ടത് ഒരു മുറത്തിൽ ഇട്ടു അരി നന്നായി പാറ്റി എടുക്കുക.കറുത്ത അരികൾ,നെല്ലിന്റെ അംശങ്ങൾ,മറ്റു സാധനങ്ങൾ,ചെറിയ ജീവികൾ തുടങ്ങിയ അനാവശ്യ വസ്തുക്കൾ അരിയിൽ നിന്നും മാറ്റി കളയാൻ പാറ്റുന്നത് സഹായകം ആണ്,

പാറ്റി കളഞ്ഞ ശേഷം ഒരു പത്രത്തിൽ ഇട്ടു കഴുകി എടുക്കുക.ഇതിനിടയിൽ അരി തിളപ്പിക്കാനുള്ള വെള്ളം അടുപ്പിൽ തിളപ്പിക്കാൻ വെക്കുക.അരി കഴുകുന്ന സമയം കൊണ്ട് വെള്ളം ചൂടാക്കാൻ ഇത് സഹായകമാണ്.നന്നായി അരി കഴുകുക.കഴുകുമ്പോൾ അരിയിലെ വെള്ള നിറം ഒക്കെ മാറി നല്ല അരിയുടെ നിറമാകുന്നതു കാണാൻ സാധിക്കുന്നതാണ്.കുറഞ്ഞത് 4 തവണ എങ്കിലും ഇത്തരത്തിൽ അരി കഴുകുക.തുടർന്ന് എന്തൊക്കെ ചെയ്യണം എന്ന് മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ കാണാം.ഷെയർ ചെയ്തു പ്രിയപെട്ടവരിലേക്കും എത്തിക്കുക.അഭിപ്രായങ്ങളും നിർദേശങ്ങളും പ്രതീക്ഷിക്കുന്നു.

Leave a Reply