നിരവധി ആളുകള്‍ ഉപയോഗിക്കുന്ന യു പി ഐ അധിഷ്ട്ടിതമായി പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ആപ്പ്ളികേഷന്‍ ആണ്.പണം അയക്കാനും സ്വീകരിക്കാനും എന്നതിനപുരം മറ്റ് നിരവധി സേവനങ്ങള്‍ ഫോണ്‍ പേ നല്‍കുന്നുണ്ട്.ബില്ലുകള്‍ അടക്കാനും,ഓണ്‍ലൈന്‍ വെബ്സൈറ്റുകളില്‍ നിന്നും സാധനങ്ങള്‍ ഡിസ്കൌണ്ട് നല്‍കി വാങ്ങാനും ഒക്കെ ഫോണ്‍ പേ വളരെ അധികം ഉപകാരപ്രദം ആണ്.എന്നാല്‍ ഇതിനെല്ലാമുപരി ചില നിക്ഷേപ പദ്ധതികള്‍ ഫോണ്‍ പേ ആവിഷ്ക്കരിച്ചു കഴിഞ്ഞിരിക്കുകയാണ്.ഇതില്‍ ഹ്രസ്വ കാല പദ്ധതികളും ധീര്‍ഘ കാല പദ്ധതികളും ഇതില്‍ ഉല്‍പ്പെട്ടിടുണ്ട്.
ലിക്യുഡ് ഫണ്ട് ഓപ്ഷന്‍ എന്നാണ് ഈ പദ്ധതി അറിയപ്പെടുന്നത്.മുച്വല്‍ ഫണ്ടിലെ ഒരു വിഭാഗം ആയ ടെപ്റ്റ് ഫണ്ട് എന്ന സംവിധാനത്തില്‍ പെടുന്നതാണ് ലിക്വിഡ് ഫണ്ട് എന്ന് അറിയപ്പെടുന്നത്.കുറഞ്ഞ കാലത്തേക്കുള്ള നിക്ഷേപങ്ങള്‍ ആണ് ലിക്യുഡ് ഫണ്ട് ന വഴി നടത്തുന്നത്.ഓഹരി വിപണികള്‍ നിക്ഷേപങ്ങള്‍ ഒന്നും തന്നെ ഇല്ലാത്തതിനാല്‍ താരതമ്യേന വളരെ സുരക്ഷിതമായ പദ്ധതികള്‍ ആണ് ലിക്വിഡ് ഫണ്ട് പദ്ധതികള്‍ വഴി ലഭിക്കുന്നത്.ബാങ്കുകളിലെ സേവിങ്ങ്സ് ബാങ്ക് അക്കൌണ്ടുകളില്‍ പണം നിക്ഷേപിക്കുന്നത് പോലെ,സേവിങ്ങ്സ് അകൌണ്ടുകളില്‍ ലഭിക്കുന്നതിനെ കാല്‍ പലിശയില്‍ തന്നെ ലിക്വിഡ് ഫണ്ട് വഴി പണം നിക്ഷേപിക്കാന്‍ സാധിക്കുന്നതാണ്.
ചുരുങ്ങിയ കാലത്തേക്കുള്ള കടപത്രങ്ങളിലും മണി മാര്‍കെറ്റ് ഇന്സ്ട്രുമെന്‍സിലും നിക്ഷേപിക്കുന്നതിനാല്‍ വളരെ ചെറിയ കാലം കൊണ്ട് തന്നെ നിക്ഷേപങ്ങളുടെ ഗുണം ലഭിക്കുന്നതാണ്.വളരെ ചെറിയ കാലം കൊണ്ട് നേടി എടുക്കാന്‍ ഉദ്ദേശിക്കുന്ന എന്തെങ്കിലും ലക്ഷ്യങ്ങള്‍ ഉണ്ട് എങ്കില്‍ ലിക്വിഡ് ആന്‍ഡ് വളരെ അധികം ഉപകാര പ്രദം ആണ്.കാരണം ബാങ്കുകളിലെ സേവിങ്ങ്സ് അക്കൗണ്ട് പലിശയില്‍ നിന്നും ലഭിക്കുന്നതിനെക്കാള്‍ അധികം തുക ലിക്വിഡ് ഫണ്ട് വഴി ലഭിക്കുന്നതാണ്.ഫോണ്‍ പേ വഴി ലിക്വിഡ് ഫണ്ടുകള്‍ എടുക്കുന്നതിനെ കുറിച്ചുള്ള കൊടുതല്‍ വിവരങ്ങള്‍ മനസിലാക്കാനായി ചുവടെ നല്‍കിയിരിക്കുന്ന വീഡിയോ പൂര്‍ണമായും കാണുക.
