എലിശല്യം കൊണ്ട് പൊറുതി മുട്ടിയവർ നിരവധി ആണ്.വിലപ്പെട്ട രേഖകളും,വസ്തുക്കളും,വസ്ത്രങ്ങളും ഒക്കെ തന്നെ ഇത്തരത്തിൽ ഏലി ശല്യം മൂലം നശിച്ചു പോകുന്ന സാഹചര്യം പലരും ഒരു തവണ എങ്കിലും അഭിമുകീകരിച്ചു കാണും.അത്തരം പ്രശ്നങ്ങളെ വളരെ എളുപ്പം നേരിടാൻ ഒരു വിദ്യ ആണ് ഇവിടെ പറയുന്നത്.ചതുരാകൃതിയിൽ ഉള്ള ഒരു പ്ലാസ്റ്റിക് കുപ്പി ആണ് ഇതിനായി ആവശ്യം.ശേഷം കുപ്പിയുടെ മുകൾ ഭാഗത്തെ 3 വശങ്ങൾ മുറിച്ചു കൊടുക്കുക.ഒരു വശം മുറിക്കാതെ വെക്കേണ്ടതുണ്ട്.തുറക്കാനും അടക്കാനും കഴിയുന്ന രീതിയിൽ വേണം ഇത്തരത്തിൽ മുറിക്കാനുള്ളത്.
തുടർന്നു കുപ്പിയിൽ കുറച്ചു സുഷിരങ്ങൾ ഇടേണ്ടതുണ്ട്.ഇരുമ്പ് കമ്പി ചൂടാക്കി വേണം ഇത്തരത്തിൽ സുഷിരങ്ങൾ ഇടാൻ.കുപ്പിയുടെ രണ്ടു വശങ്ങളിലായി നാല് സുഷിരങ്ങൾ ആണ് ഇടേണ്ടത്.മുറിച്ച ഭാഗത്തെ 2 വശങ്ങളിൾ ഓരോ സുഷിരങ്ങൾ വീതവും,താഴെ അറ്റത്തെ രണ്ടു വശങ്ങളിലും ആണ് സുഷിരങ്ങൾ സമാന്തരമായി ഇടേണ്ടത്.ഒരുപാട് വലിയ സുഷിരങ്ങൾ ഇടാൻ പാടില്ല.തുടർന്ന് സമാന്തരമായി ഒറ്റ സുഷിരങ്ങളിലൂടെ കമ്പുകൾ രണ്ടു വശത്തുമായി കേറ്റുക.തുടർന്നു കയറ്റിയ കമ്പുകളുടെ പുറത്തേക്കു നിൽക്കുന്ന ഭാഗത്തു രണ്ടു കമ്പുകളും ചേർത്ത് റബ്ബർ ബാൻഡ് ഇടുക.ഇത് രണ്ടു വശത്തും ഇടുക.
കുപ്പിയുടെ മൂഡ് ഭാഗത്തും ഒരു സുഷിരം ഇടേണ്ടതുണ്ട്.സുഷിരങ്ങൾ ഇടേണ്ട രീതിയും അളവും സ്ഥലവും കൃത്യമായി മനസിലാക്കാൻ ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.തുടർന്ന് ചെയ്യണ്ട കാര്യങ്ങളും കൃത്യമായി വീഡിയോയിൽ നിന്നും മനസിലാക്കാവുന്നതാണ്.ഈ അറിവ് നിങ്ങളുടെ കൂട്ടുകാരിലേക്ക് എത്തിക്കാനായി ഷെയർ ചെയ്യുക.വിലയേറിയ അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റായി രേഖപ്പെടുത്തുക.താഴെ നൽകിയിരിക്കുന്ന വീഡിയോ കാണാം.
