പാനീയങ്ങൾ തയാറാക്കാനും,ചില പ്രത്യേക ഭക്ഷണ വിഭവങ്ങൾ തയാറാക്കാനും ഉപയോഗിക്കുന്ന ഒന്നാണ് കസ്കസ്.സാധാരണയായി കസ്കസ് ആവശ്യമുള്ളവർ കടകളിൽ നിന്നും നല്ല വില കൊടുത്തു വാങ്ങുകയാണ് പതിവ്.എന്നാൽ കസ്കസ് വളരെ എളുപ്പം വീട്ടിൽ ഉണ്ടാക്കാൻ സാധിക്കും എങ്കിൽ അതൊരു നേട്ടം തന്നെ ആണ്.വീടിന്റെ മുറ്റത്തും,പറമ്പിലും ഒക്കെ വെറുതെ വളർന്നു സുഗന്ധം പരത്തുകയും നിരവധി ആരോഗ്യ ഗുണനങ്ങളാൽ സമ്പുഷ്ടം ആയതുമായ ഒന്നാണ് തുളസി.തുളസി ഉപയോഗിച്ച് എങ്ങനെ കസ്കസ് തയാറാക്കാം എന്നാണ് ഇവിടെ പറയുന്നത്.
സാധാരണ ഗതിയിൽ തുളസി ഇലയാണ് കൂടുതലായി ഉപയോഗിക്കപ്പെടുന്നത്.എന്നാൽ എല്ലാവരും ഉപേക്ഷിക്കുന്ന ഒരു വസ്തുവാണ് തുളസിയുടെ പൂവ്.തുളസിയുടെ പൂവ് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ കസ്കസ് തയാറാക്കാം.ആദ്യം തുളസിയുടെ പൂവ് തണ്ടിൽ നിന്നും ഇറുത്തിടുക.ശേഷം ഇറുത്തെടുത്ത തുളസിയില കൈ കൊണ്ട് തിരുമി ഇടുക.അപ്പോൾ പൂവിനുളിലെ ചെറിയ കറുത്ത വിത്തു വീഴുന്നത് കാണാൻ സാധിക്കുന്നതാണ്.അങ്ങനെ വീഴുന്ന കറുത്ത വിത്തുകൾ ആണ് കസ്കസ് ആയി ഉപയോഗിക്കാൻ സാധിക്കുന്നത്.ശ്രദ്ധിക്കുക തുളസിയുടെ ഉണങ്ങിയ പൂവ് ഇത്തരത്തിൽ ചെയ്‌താൽ മാത്രമേ ലഭിക്കുകയുള്ളു.
ഇത്തരത്തിൽ ലഭിക്കുന്ന കസ്‌കസിന് ഒപ്പം അതിന്റെ പൂവും ഉണ്ടായിരിക്കുന്നതാണ്.അത് ഒരു അരിപ്പ ഉപയോഗിച്ച് അരിച്ചെടുക്കുക.തുടർന്ന് ചെയ്യേണ്ടാ കാര്യങ്ങളും,ഇത്തരത്തിൽ കസ്കസ് ലഭിക്കുന്ന രീതി കൃത്യമായി മനസിലാക്കാനും ചുവടെ നൽകിയിരിക്കുന്ന വീഡിയോ കാണാം.നിങ്ങളുടെ സംശയങ്ങൾ,അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.നിങ്ങളുടെ കൂട്ടുകാരിലേക്ക് ഈ വിവരം എത്താനായി ഷെയർ ചെയ്യുക.
