ഒരു പുതിയ പാൻ കാർഡിനായി അപേക്ഷിച്ചതിനു ശേഷം നമ്മൾ ഒരു മാസമോ അതിൽ കൂടുതലോ കാത്തിരിക്കണമായിരുന്നു കാർഡ് നമ്മുടെ കൈയിൽ ലഭിക്കാൻ. എന്നാൽ ഇനി വെറും പത്തു മിനിറ്റിൽ നിങ്ങൾക്ക് പുതിയ പാൻ കാർഡ് ലഭിക്കുംIncome tax India യുടെ പുതിയ ഓൺലൈൻ അപേക്ഷ സംവിധാനത്തിലുടെയാണ് അപേക്ഷിച്ചു പത്തു മിനിറ്റിനുള്ളിൽ പാൻ കാർഡ് ലഭിക്കുന്ന പുതിയ സമ്പ്രതായം നിലവിൽ വന്നതായി ധന മന്ത്രി നിർമല സീതാരാമൻ അറിയിച്ചത്. ഇതിനായി നിങ്ങൾക്ക് ആകെ ആവശ്യമുള്ളത് നിങ്ങളുടെ മൊബൈൽ നമ്പറുമായി ബന്ധപ്പെടുത്തിയിട്ടുള്ള ആധാർ കാർഡ് മാത്രമാണ്.
വെബ്സൈറ്റ് ലെ ലിങ്കിൽ പോയി പുതിയ അപേക്ഷ നൽകാനുള്ള ബട്ടൺ ക്ലിക്ക് ചെയ്തതിനു ശേഷം നിങ്ങളുടെ ആധാർ നമ്പർ നൽകുക. ഇതിനു ശേഷം നിങ്ങളുടെ മൊബൈലിൽ ലഭിക്കുന്ന OTP നൽകുക. ഇത്രയും ആയാൽ നിങ്ങളുടെ ആധാറിൽ നൽകിയിരിക്കുന്ന നിങ്ങളുടെ KYC വിവരങ്ങൾ Income Tax സെർവറിലേക്കു അയക്കപ്പെടും. ഈ വിവരങ്ങൾ സ്ഥിരീകരിച്ചാൽ ഉടൻ തന്നെ ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന email ID ലേക്ക് നിങ്ങളുടെ ഇ-പാൻ കാർഡ് ലഭിക്കും. ഇമെയിൽ ലിങ്ക് ചെയ്യാത്തവർക്ക് സൈറ്റിൽ നിന്ന് നേരിട്ട് ഡൌൺലോഡ് ചെയ്തെടുക്കാം
ഈ സേവനത്തിനു യാതൊരു ഫീസും ആവശ്യമില്ല. തികച്ചും സൗജന്യമായി നിങ്ങൾക്ക് പാൻ കാർഡ് ലഭിക്കും. നിങ്ങളുടെ ഫോട്ടോ, ഒപ്പ് തുടങ്ങി മറ്റൊരു രേഖകളും ഇതിനായി ആവശ്യമില്ല. അപേക്ഷിച്ചു പത്തു മിനിറ്റിനുള്ളിൽ തന്നെ പാൻ കാർഡ് ലഭിക്കുന്ന ഈ പദ്ധതി നിരവധി ആളുകൾക്ക് ഉപകാരപ്പെടുംഅപേക്ഷ സമർപ്പിക്കേണ്ട രീതി കൂടുതൽ വ്യക്തമായി മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.നിങ്ങളുടെ കൂട്ടുകാരിലേക്ക് ഈ വിവരം ഷെയർ ചെയ്യാൻ മറക്കാതിരിക്കുക.പാൻ കാർഡിന് ആപേക്ഷിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
